Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലെ ഡച്ച് രേഖകളുടെ സംരക്ഷണത്തിനും ഡിജിറ്റൈസേഷനും നെതർലൻഡ്സ് സഹകരിക്കും; താത്പര്യപത്രം ചീഫ് സെക്രട്ടറി ടോം ജോസ് കൈമാറി

കേരളത്തിലെ ഡച്ച് രേഖകളുടെ സംരക്ഷണത്തിനും ഡിജിറ്റൈസേഷനും നെതർലൻഡ്സ് സഹകരിക്കും; താത്പര്യപത്രം ചീഫ് സെക്രട്ടറി ടോം ജോസ് കൈമാറി

അസ്റ്റർഡാം: സംസ്ഥാന ആർകൈവ്സ് വകുപ്പിന്റെ കൈവശമുള്ള ഡച്ച് രേഖകളുടെ സംരക്ഷണത്തിനും ഡിജിറ്റൈസേഷനും നെതർലൻഡ്സ് നാഷണൽ ആർകൈവ്സ് കേരളവുമായി സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും നാഷണൽ ആർകൈവ്സ് ഡയറക്ടർ എംഗൽഹാർഡും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഇതുസംബന്ധിച്ച താത്പര്യപത്രം ചീഫ് സെക്രട്ടറി ടോം ജോസ് എംഗൽഹാർഡിന് കൈമാറി. നെതർലൻഡ്സിലെ അന്താരാഷ്ട്ര സാംസ്‌കാരിക നയത്തിലെ സാംസ്‌കാരിക പൈതൃക വിനിമയ പദ്ധതിയുടെ ഭാഗമായാണ് സഹകരണം. പതിനേഴാം നൂറ്റാണ്ടിൽ കേരളത്തിലെ ഡച്ച് സാന്നിധ്യവുമായി ബന്ധപ്പെട്ട ഭൂപടങ്ങളും പൈതൃക രേഖകളും കാണാനുള്ള അവസരം മുഖ്യമന്ത്രിക്ക് ലഭിച്ചു.

മന്ത്രി കോറ വാൻ ന്യൂയെൻഹിസനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

നെതർലൻഡ്സിലെ അടിസ്ഥാന സൗകര്യ ജല പരിപാലന വകുപ്പ് മന്ത്രി കോറ വാൻ ന്യൂയെൻഹിസനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ജല, പ്രളയ അപകട നിയന്ത്രണം, തുറമുഖം, ഉൾനാടൻ ജലഗതാഗത വികസനം, തീരസംരക്ഷണം, ഗതാഗതം, യാത്രാ സംവിധാനം എന്നീ മേഖലകളെക്കുറിച്ച് ഇരുവരും വിശദമായി ചർച്ച ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP