Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസുകാർ ഭാവി ബിജെപിക്കാർ എന്ന് ആക്ഷേപിച്ച സിപിഎമ്മുകാർക്ക് ബംഗാളിലെ സ്ഥിതിയെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ? പ്രാണൻ രക്ഷിക്കാൻ പാർട്ടി ഓഫീസുകൾ സഹിതം സിപിഎമ്മുകാർ ബിജെപിയിലേക്ക് ചേക്കേറുമ്പോൾ ഇനിയെങ്ങനെ ഈ പാർട്ടി ബിജെപിയെ പ്രതിരോധിക്കുന്നതിന്റെ പേരിൽ മേനി വിളമ്പും? പിടിച്ച് നിൽക്കാൻ കേരളത്തിൽ തീവ്ര ഇസ്ലാമിനൊപ്പവും ബംഗാളിൽ തീവ്ര ഹിന്ദുവിനൊപ്പവും നിലയുറപ്പിക്കേണ്ടി വരുമ്പോൾ ഈ കുഴി അവർ തന്നെ കുഴിച്ചതെന്ന വാസ്തവം സിപിഎം മറക്കരുത്

കോൺഗ്രസുകാർ ഭാവി ബിജെപിക്കാർ എന്ന് ആക്ഷേപിച്ച സിപിഎമ്മുകാർക്ക് ബംഗാളിലെ സ്ഥിതിയെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ? പ്രാണൻ രക്ഷിക്കാൻ പാർട്ടി ഓഫീസുകൾ സഹിതം സിപിഎമ്മുകാർ ബിജെപിയിലേക്ക് ചേക്കേറുമ്പോൾ ഇനിയെങ്ങനെ ഈ പാർട്ടി ബിജെപിയെ പ്രതിരോധിക്കുന്നതിന്റെ പേരിൽ മേനി വിളമ്പും? പിടിച്ച് നിൽക്കാൻ കേരളത്തിൽ തീവ്ര ഇസ്ലാമിനൊപ്പവും ബംഗാളിൽ തീവ്ര ഹിന്ദുവിനൊപ്പവും നിലയുറപ്പിക്കേണ്ടി വരുമ്പോൾ ഈ കുഴി അവർ തന്നെ കുഴിച്ചതെന്ന വാസ്തവം സിപിഎം മറക്കരുത്

മറുനാടൻ ഡെസ്‌ക്‌

ബംഗാളിൽ സിപിഎമ്മിന് അടിതെറ്റുകയാണ്. സിപിഎമ്മിന്റെ അവസ്ഥയിൽ എല്ലാ ജനാധിപത്യ വിശ്വാസികൾക്കും വേദനയുണ്ട്. ദേശീയ രാഷ്ട്രീയ പാർട്ടിയെന്ന പദവി നഷ്ടമാകുന്നതിന് തൊട്ടടുത്താണ് ഈ പാർട്ടി. അഞ്ച് സീറ്റ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയാൽ പോലും നേട്ടമെന്ന് നേതാക്കൾ പോലും പറയുന്നു. അതിന് വേണ്ടി തമിഴ്‌നാട്ടിൽ നിന്ന് രണ്ട് സീറ്റ് കിട്ടാനായി കേരളത്തിലെ ശത്രുവായ കോൺഗ്രസുമായി പോലും അവർ അവിടെ കൂട്ടുകൂടുന്നു. ബംഗാളിൽ അതിദയനീയമാണ് അവസ്ഥ.

ബിജെപി ഫാസിസത്തെ ചെറുക്കാൻ സിപിഎമ്മിനൊപ്പം ചേരണമെന്ന് ആഹ്വാനം ചെയ്തവരാണ് പാർട്ടി നേതാക്കൾ. എന്നാൽ ബംഗാളിൽ നേതാക്കളും അണികളും ബിജെപിയിലേക്ക് ഒഴുകുകയാണ്. പാർട്ടി ഓഫീസുകൾ പോലും ബിജെപിയിലേക്ക് ലയിക്കുന്നു. സിപിഎം ഓഫീസുകളും നേതാക്കളും തൃണമൂൽ പേടിയിലാണ് ബിജെപിയിലേക്ക് മാറുന്നത്. കാവിക്കൊടി പിടിക്കുകയാണ് നേതാക്കൾ. ബിജെപി ഇല്ലാത്തിടത്ത് ബിജെപിക്ക് വേണ്ടി കൊടിയുമായി സിപിഎമ്മുകാർ ബൂത്ത് ഏജന്റുമാരാകുന്നു. ഇതിന് കാരണം തൃണമൂൽ പോടിയാണ്.

സിപിഎം നേതാക്കൾക്ക് ഇന്ന് പ്രധാനം ജീവനും സ്വത്തുമാണ്. അത് കാക്കാനാണ് ബിജെപിയിലേക്കുള്ള കൂടുമാറ്റം. തൃണമൂൽ ഗുണ്ടകളെ നേരിടാൻ ബിജെപിയാണ് നല്ലതെന്ന് അവർ പറയുന്നു. തൃണമൂൽ ബംഗാളിൽ അഴിഞ്ഞാടുകയാണ്. തൃണമൂൽ ഗുണ്ടകളുടെ തേരോട്ടത്തിൽ നിരവധി സിപിഎം നേതാക്കൾക്ക് ജീവൻ നഷ്ടമായി. ഒട്ടേറെ ഓഫീസുകൾ അഗ്നിക്കിരയായി. ഭരണത്തിന്റെ തണലിലുള്ള ഈ ആക്രമത്തെ നേരിടാനാകാതെ വലയുകയാണ് സിപിഎമ്മുകാർ. ഇതോടെ അവർ രക്ഷതേടി കോൺഗ്രസിലെത്തുന്നു.2011ന് ശേഷം ബംഗാളിലെ തെരഞ്ഞെടുപ്പിൽ എല്ലാവം സിപിഎമ്മിന്റെ വോട്ട് ശതമാനം കുറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 30 ശതമാനം വോട്ട് നേടിയ പാർട്ടിക്ക് ഇത്തവണ 10 ശതമാനം പോലും കിട്ടാൻ സാധ്യതയില്ല.

ബിജെപിക്ക് 4 ശതമാനം വോട്ടുണ്ടായിരുന്നത് 2014ൽ 17 ശതമാനായി. ഇത്തവണ അത് കൂടും. തൃണമൂലിന് പിന്നിൽ രണ്ടാമത്തെ പാർട്ടിയായി ബിജെപി മാറും. കോൺഗ്രസ് പണ്ടേ ബംഗാളിൽ ഇല്ല. ബിജെപിയുടെ വളർച്ചയ്ക്ക് കാരണം സിപിഎമ്മുകാരുടെ വരവാണ്. ബംഗാളിൽ മുമ്പ് സിപിഎം ചെയ്തത് ഇപ്പോൾ തൃണമൂൽ ചെയ്യുന്നു. ഗുണ്ടായിസവും തിണ്ണമിടക്കും കാട്ടിയാണ് ബംഗാളിൽ സിപിഎമ്മും ഭരിച്ചത്. അതിന്റെ ഫലമാണ് ഇന്ന് അവർ അനുഭവിക്കുന്നത്. ഇത് മലബാറിലും കാണുന്നുണ്ട്. കുത്തക ഗ്രാമങ്ങളിൽ കേരളത്തിൽ ഇന്ന് അവർ കാട്ടുന്നതിന് സമാനമായിരുന്നു മുമ്പ് ബംഗാളിൽ. ഇതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നതും. ബംഗാളിൽ ബിജെപിക്കൊപ്പം ചേരുന്നു. പിന്നെ എങ്ങനെ കേരളത്തിൽ നിങ്ങൾ ന്യൂനപക്ഷ സംരക്ഷകരാകും.

കേരളത്തിൽ സഖാപ്പികൾ.. ബംഗാളിൽ സഖാവിമാർ..! എങ്ങനെയുണ്ട് ഈ പാർട്ടി? ഇനി പറയൂ.. എന്തിനാണ് സിപിഎമ്മിന് വോട്ട് ചെയ്യേണ്ടത് ? ഇൻസ്റ്റൻ റെസ്‌പോൺസിന്റെ പൂർണ്ണ രൂപം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP