Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാട്ടാന കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവ് പരിപാടി; നേരം ഇരുട്ടിയാൽ നാട്ടുകാർ പുറത്തിറങ്ങുന്നത് ജീവൻ പണയം വെച്ചു കൊണ്ട്; വളർത്തുനായ്ക്കളെ പുലി ഭക്ഷണമാക്കുന്നത് പതിവ്; വന്യമൃഗങ്ങളെ പേടിച്ച് കുട്ടുമ്പുഴ പഞ്ചായത്തിലെ പൂയംകൂട്ടി -വടാട്ടുപാറ മേഖലയിലെ താമസക്കാർ

കാട്ടാന കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവ് പരിപാടി; നേരം ഇരുട്ടിയാൽ നാട്ടുകാർ പുറത്തിറങ്ങുന്നത് ജീവൻ പണയം വെച്ചു കൊണ്ട്; വളർത്തുനായ്ക്കളെ പുലി ഭക്ഷണമാക്കുന്നത് പതിവ്; വന്യമൃഗങ്ങളെ പേടിച്ച് കുട്ടുമ്പുഴ പഞ്ചായത്തിലെ പൂയംകൂട്ടി -വടാട്ടുപാറ മേഖലയിലെ താമസക്കാർ

പ്രവീൺ സുകുമാരൻ

കോതമംഗലം: രാപകലന്യേ കാട്ടാനക്കൂട്ടം എത്തി കൃഷിയും വസ്തുവകളും നശിപ്പിക്കുന്നു. ആക്രമണത്തിൽ നിന്നും രക്ഷപെടുന്നത് തലനാരിഴയ്്ക്ക്. വളർത്തുനായ്ക്കളെ പുലി ഭക്ഷണമാക്കുന്നത് പതിവായി. സംജാതമായിരിക്കുന്നത്് കൃഷി ചെയത് ജീവിക്കാൻ പറ്റാത്ത സാഹചര്യം. ഒപ്പം ജീവനും സ്വത്തും കാക്കാൻ ഉറക്കമൊഴിഞ്ഞും കാത്തിരിക്കേണ്ട ഗതികേട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തങ്ങളനുഭിക്കുന്ന ദുരിതത്തെക്കുറിച്ച് കുട്ടുമ്പുഴ പഞ്ചായത്തിലെ പൂയംകൂട്ടി -വടാട്ടുപാറ മേഖലയിലെ താമസക്കാരുടെ വിവരണം ഇങ്ങിനെ:

മേഖലയിൽ വന്യമൃഗ ശല്യം ജീവിതം ദുസ്സഹമാക്കുന്ന തലത്തിലെത്തിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്. എട്ടും പത്തും വരുന്ന കാട്ടാനകൂട്ടങ്ങൾ വനാതിർത്തിയിലെ ദിവസേനയെന്നവണ്ണം എത്തി തെങ്ങ്,കൗങ്ങ് ,വാഴ,കപ്പ,ജാതി ,കുരുമുളക് എന്നുതുടങ്ങി കണ്ണിൽക്കണ്ടതെല്ലാം കുത്തിമറിച്ചും പിഴുതെറിഞ്ഞും നശിപ്പിക്കുകയാണ്. മിക്കപ്പോഴും ആനക്കൂട്ടങ്ങൾ കൃഷിയിടങ്ങളിൽ നിന്നും മടങ്ങുമ്പോൾ പ്രദേശത്ത് കൃഷിപാടെ നശിച്ചിട്ടുണ്ടാവും. മുൻ കാലങ്ങളിൽ രാത്രിയിലാണ് ആനകൾ ജനവസ മേഖലകളിൽ എത്താറുള്ളത്.

ഇപ്പോൾ പുലർച്ചെ മുതൽ ഏത് നിമഷവും ആനക്കൂട്ടം കാടിറങ്ങി എത്തുമെന്ന അവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നത്.കോതമംഗലം -വടാട്ടുപാറ പാതയിൽ വനാതിർത്തി പ്രദേശത്ത് ആനക്കൂട്ടം പ്രത്യക്ഷപ്പെടുന്നതും പതിവായിട്ടുണ്ട്.ഇതുവഴി സർവ്വീസ്സ് നടത്തുന്ന ബസ്സുകൾ ആനക്കൂട്ടം റോഡിനെ കുറുകെ നിൽക്കുന്നതിനാൽ മണിക്കൂറുകളോളം വനത്തിന് നടുവിൽ നിർത്തിയിടേണ്ടി വന്നിട്ടുണ്ട്. ഇരുചക്ര വാഹനയാത്രികരെ ആന ആക്രിച്ചതായുള്ള വിവരവും നേരത്തെ പുറത്തുവന്നിരുന്നു. പുലിയുടെ ആക്രമണ ഭീതിയും ഇവിടത്തെ താമസക്കാരെ വല്ലാതെ അലട്ടുന്നുണ്ട്.രാത്രി കാലങ്ങളിൽ ഭൂതത്താൻകെട്ടിലും വടാട്ടുപാറയിലും പുലിയെ കണ്ടെത്തിയതായി വാർത്തകൾ പരന്നിരുന്നു.അടുത്ത കാലത്ത് നിരവധി പേരുടെ വളർത്തുനായ്ക്കളെ കാണാതായതായി.ഇവയെ പുലി ഭക്ഷണമാക്കിയിരിക്കാമെന്നാണ് നാട്ടുകാരുടെ ഉറച്ച വിശ്വാസം.

രാജവെമ്പാലകൾ കൂട്ടത്തോടെ മേഖലയിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികളിൽ ഏറെപ്പേരുടെയും വിശ്വാസം.മേഖലയിലെ വീടുകളിൽ അടിക്കടി രാജവെമ്പാലകൾ പ്രത്യക്ഷപ്പെടുന്നത്് ഇക്കൂട്ടരുടെ വിശ്വാസത്തിന് ആക്കം കൂട്ടുന്നു. വീട്ടുകാർ അറിയിക്കുന്നത് പ്രകാരം വനപാലകർ എത്തി രാജവെമ്പാലകളെ പിടികൂടി ദൂരെ ഉൾവനത്തിൽ തുറന്നുവിടുകയാണ് പതിവ്.ഇതിനകം തന്നെ ഇരുപതോളം വീടുകളിൽ നിന്നും വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ രാജവെമ്പാലകളെ പിടികൂടിയിട്ടുണ്ട്. വന്യജീവി ശല്യം ഒഴിവാക്കാൻ പൂയംകുട്ടി മേഖലയിൽ റെയിൽ ഫെൻസിങ് ഇടണമെന്ന് ആവശ്യത്തോട് കുട്ടമ്പുഴ പഞ്ചായത്ത് ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നൽകാൻ ചുമതലയുള്ള പ്രദേശിക ഭരണകൂടത്തിന്റെ ഈ നിലപാട് പ്രതിഷേധാർഹമാണെന്നുമാണ് നാട്ടുകാരുടെ പക്ഷം.

പഞ്ചായത്തിലെ പൂയംകുട്ടി പ്രദേശത്തെ അതിരൂക്ഷമായ വന്യജീവി ശല്യത്തിന് പരിഹാരമായി പൂയംകുട്ടി തണ്ടു മുതൽ കൂവപ്പാറ വരെയുള്ള പ്രദേശങ്ങളിലും മണികണ്ഠൻചാൽ പ്രദേശത്തും റെയിൽ ഫെൻസിങ് സ്ഥാപിക്കുവാൻ പഞ്ചായത്തിനെ സമീപിക്കുവാൻ കേരള ഹൈക്കോടതി ഇത് സംബന്ധിച്ച് ഹർജിയുമായി എത്തിയ പ്രദേശവാസിയോട് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പ്രദേശവാസികൾ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചുവെങ്കിലും നാളിതുവരെ ഒരു നടപടിയുമുണ്ടായില്ല.

കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും തയ്യാറാകാതെ ചിറ്റമ്മ നയമാണ് ആണ് പഞ്ചായത്ത് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.ഒരു പ്രദേശത്തെ ആളുകളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നത് ഗവൺമെന്റിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും ഉത്തരവാദിത്വമാണ് എന്ന വനംവകുപ്പിന്റെ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു പഞ്ചായത്ത് പണം മുടക്കി വനാതിർത്തിയിൽ സോളാർ ഫെൻസിങ് സ്ഥാപിച്ചിരുന്നെങ്കിലും അത് ഒരു വർഷം പോലും നിന്നില്ല. അതിന്റെ അറ്റകുറ്റപ്പണികൾ നടത്താനുംഅധികതർ തയ്യാറായില്ല.

ഈ സാഹചര്യത്തിലാണ് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചത്. വനംവകുപ്പിന് എതിരെയായിരുന്നു എങ്കിലും ഈ വിഷയത്തിൽ പരിഹാരം കാണേണ്ടത് പഞ്ചായത്ത് ആണെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ഇനിയും നടപടികൾ സ്വീകരിക്കുന്നില്ല എങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് ഒരുങ്ങാനും പഞ്ചായത്തിനെതിരെ കോടതിയലക്ഷ്യത്തിന് കോടതിയെ സമീപിക്കാനുംതയ്യാറെടുക്കുകയാണ് നാട്ടുകാർ. അടുത്ത ആഴ്ചയിൽ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് വളയാൻ തീരുമാനിച്ചിരിക്കുകയാണ്. പഞ്ചായത്തിന് റെയിൽ ഫെൻസിങ് ചെയ്യാൻ ചെയ്യാൻ ഫണ്ട് ഇല്ലെങ്കിൽ കിഫ്ബി , നബാർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ഫണ്ട് കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാമെന്ന് നേരത്തെ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP