Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈംഗിക പീഡനം നടത്തിയത് സ്ത്രീകൾക്കായി പ്രത്യേക പ്രാർത്ഥനയും യോഗയും മറയാക്കി; രണ്ട് സ്ത്രീകളുടെ പരാതിയിൽ 38കാരനായ ഇന്ത്യൻ ആത്മീയഗുരു ഓസ്‌ട്രേലിയയിൽ അറസ്റ്റിലാതിന് പിന്നാലെ തട്ടിപ്പിന്റെ പിന്നാമ്പുറ കഥ പുറത്ത്; 12ാം വയസിൽ 'ആത്മീയ ജ്ഞാനം' ലഭിച്ചുവെന്ന് അവകാശവാദം; ആത്മീയ ഗുരുവും കേന്ദ്ര സഹമന്ത്രിയടക്കമുള്ള ബിജെപി നേതാക്കളുമായി നിൽക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ

ലൈംഗിക പീഡനം നടത്തിയത് സ്ത്രീകൾക്കായി പ്രത്യേക പ്രാർത്ഥനയും യോഗയും മറയാക്കി; രണ്ട് സ്ത്രീകളുടെ പരാതിയിൽ 38കാരനായ ഇന്ത്യൻ ആത്മീയഗുരു ഓസ്‌ട്രേലിയയിൽ അറസ്റ്റിലാതിന് പിന്നാലെ തട്ടിപ്പിന്റെ പിന്നാമ്പുറ കഥ പുറത്ത്; 12ാം വയസിൽ 'ആത്മീയ ജ്ഞാനം' ലഭിച്ചുവെന്ന് അവകാശവാദം; ആത്മീയ ഗുരുവും കേന്ദ്ര സഹമന്ത്രിയടക്കമുള്ള ബിജെപി നേതാക്കളുമായി നിൽക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി: സ്ത്രീകൾക്ക് പ്രത്യേക പ്രാർത്ഥനയും യോഗപരിശീലനവും മറയാക്കി ആത്മീയ ഗുരു ലൈംഗിക പീഡനം നടത്തിയ സംഭവത്തിന് പിന്നാലെ പുറത്ത് വരുന്നത് തട്ടിപ്പിന്റെ പിന്നാമ്പുറ കഥ. രണ്ട് യുവതികൾ പരാതി നൽകിയതിന് പിന്നാലെ ഇന്ത്യൻ ആത്മീയ ഗുരു ആനന്ദ് ഗിരി കഴിഞ്ഞ ദിവസമാണ് ഓസ്‌ട്രേലിയയിൽ അറസ്റ്റിലായത്. 2016ലും 2018ലുമായിട്ടാണ് പീഡനം നടന്നത് എന്നാണ് യുവതികൾ പരാതി നൽകിയിരിക്കുന്നത്. തനിക്ക് ജാമ്യം നൽകണമെന്ന് കാട്ടി ആനന്ദ് ഗിരി ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഓസ്‌ട്രേലിയൻ കോടതി അത് നിഷേധിച്ചു.

സിഡ്നിയിലെ റൂട്ടി ഹില്ലിൽവെച്ച് 29തും, 34ലും വയസുള്ള സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ആനന്ദ് ഗിരിയെ അറസ്റ്റ് ചെയ്തത്. പ്രാർത്ഥനയ്ക്കായെത്തിയ സ്ത്രീകളെ കിടപ്പുമുറിയിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി ലഭിച്ചത്. സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവും യോഗ പരിശീലകനുമാണിയാൾ. ആനന്ദ് ഗിരിയുടെ വെബ് സൈറ്റിൽ അയാളെക്കുറിച്ച് പറയുന്നത് ഇങ്ങനെ: 'ഒരു സുഹൃത്തെന്ന നിലയിലും, തത്വജ്ഞാനി എന്ന നിലയിലും, ഗുരു എന്ന നിലയിലും വ്യക്തികളുടെ ജീവിത ലക്ഷ്യവും സ്വത്വവും കണ്ടെത്താൻ സഹായിക്കുന്നു ആനന്ദ് ഗിരിയെന്ന് ഇയാളുടെ വെബ് സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ സൈറ്റിലെ വിവരങ്ങൾ പ്രകാരം ഇയാൾ ആറ് യൂണിവേഴ്സിറ്റികളിൽ ഗസ്റ്റ് ലക്ചററാണ്. യുവജനങ്ങൾക്ക് മാർഗദർശനം നൽകാൻ നിരന്തരം സ്‌കൂളുകളിലും കോളേജുകളിലും സന്ദർശനം നടത്തുന്ന വ്യക്തിയാണിയാൾ. തനിക്ക് 12-ാം വയസ്സിൽ ആത്മീയഞ്ജാനം ലഭിച്ചെന്നാണ് സോഷ്യൽ മീഡിയയിലെ പേജിലൂടെ ഗിരി പറയുന്നത്. ആത്മീയ പ്രഭാഷണങ്ങൾക്കായി രണ്ടുമാസത്തോളമായി സിഡ്‌നിയിൽ താമസിക്കുകയായിരുന്നു ആനന്ദ് ഗിരി. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദ്യത്യനാഥ് തുടങ്ങിയവർക്കൊപ്പമുള്ള ഫോട്ടോകൾ ഇദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് .

പ്രമുഖ ബിജെപി നേതാക്കൾ ആനന്ദഗിരിയുടെ ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്തിട്ടുണ്ട്. യോഗയും ആത്മീയതയും പഠിപ്പിക്കുന്ന ഗിരി ഉത്തരേന്ത്യയിൽ ഏറെ പ്രശസ്തി നേടിയ ആളാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് എന്നിവരുമായി ആനന്ദ് ഗിരി വേദി പങ്കിടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുകയാണ്.

തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും യോഗ പരിശീലനം നൽകാനുമാണ് ഗിരി ആസ്‌ട്രേലിയൻ പര്യടനം നടത്തിയത്. ആറ് ആഴ്‌ച്ചകൾ നീണ്ടുനിൽക്കുന്ന പ്രചരണ പരിപാടിക്ക് വേണ്ടിയാണ് ഇയാൾ ഓസ്‌ട്രേലിയയിൽ എത്തുന്നത്. മെയ് അഞ്ചിന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ആസ്‌ട്രേലിയൻ പൊലീസ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP