Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിതാവിന്റെ മരണം തളർത്തിയെങ്കിലും സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി ശ്രേയ

പിതാവിന്റെ മരണം തളർത്തിയെങ്കിലും സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി ശ്രേയ

മനാമ. ബഹ്‌റൈനിൽ വെച്ച് ആത്മഹത്യ ചെയ്ത യു.പി സ്വദേശി റാം സിംഗിന്റെ രണ്ടാമത്തെ മകൾ ശ്രേയ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 88 ശതമാനം മാർക്ക് നേടി. പിതാവിന്റെ വേർപാടിലും തളരാതെ നിന്നു ആത്മസമർപ്പണത്തോടെ പഠിച്ച ശ്രേയയുടെ മനോധൈര്യത്തിന് കിട്ടിയ പ്രതിഫലമാണ് ഈ വിജയം. ശ്രേയ പത്താം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടി തയാറായിക്കൊണ്ടിരിക്കുന്ന സമയത്താണ് പിതാവ് ആത്മഹത്യ ചെയ്തത്.

പിതാവിന്റെ മരണത്തിന് ശേഷം ഉറ്റവരെല്ലാം നാട്ടിലേക്ക് യാത്രയാപ്പോൾ തന്റെ ഭാവി എന്താകുമെന്നുള്ള ആശങ്കയിലായിരുന്ന ശ്രേയയ്ക്ക് താങ്ങും തണലുമായി ധൈര്യം പകർന്നത് സഹപാഠിയായ ഗൗരിയും, ഗൗരിയുടെ മാതാപിതാക്കളായ ജയപ്രകാശ് മേനോൻ, സുജാ മേനോൻ എന്നിവരുമായിരുന്നു. ഇന്ത്യൻ എംബസി, മലയാളി സാമൂഹ്യ പ്രവർത്തകർ, ഇന്ത്യൻ സ്‌കൂൾ മാനേജുമെന്റ് തുടങ്ങിയവരും ഇക്കാര്യത്തിൽ നല്ല രീതിയിലുള്ള സഹകരണമാണ് ശ്രേയയ്ക്ക് നൽകിയത്.

രാം സിംഗിന്റെ ആകസ്മിക വേർപാടിൽ പ്രജ്ഞയറ്റ അവസ്ഥയിലായിരുന്ന കുട്ടികളെ ഇന്ത്യൻ എംബസിയുടെ അനുവാദത്തോടെ ജയപ്രകാശ് മേനോൻ മകൾക്കൊപ്പം വീട്ടിൽ താമസിപ്പിക്കാൻ തയ്യാറാവുകയായിരുന്നു. . സ്‌പെഷ്യൽ അദ്ധ്യാപകരെ അടക്കം ഏർപ്പാടാക്കി ട്യൂഷനുള്ള സൗകര്യവും ജയപ്രകാശ് മേനോനും കുടുംബവും ചെയ്തു കൊടുത്തു. സ്‌കൂളിൽ ഉണ്ടായിരുന്ന ഫീസ് കുടിശിക അടക്കം ഇളവ് ചെയ്തു കൊണ്ട് തുടർന്നുള്ള എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യൻ സ്‌കൂൾ അധികൃതർ തയ്യാറായതും ശ്രേയയുടെ കുടുംബത്തിന് തുണയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP