Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഫ് എടുക്കാതെ ഘടികാര സമയത്തിൽ ജോലി ചെയ്യണമെന്ന തിട്ടൂരവുമായി റിലയൻസ് ജിയോ; എട്ടുമണിക്ക് ജോലിക്ക് എത്തി അഞ്ചു മണിക്ക് ജോലി അവസാനിപ്പിക്കും എന്നു തീർത്തു പറഞ്ഞ് തൊഴിലാളികളും; വരിക്കാരുടെ എണ്ണം 30 കോടി കടന്ന് അതിവേഗം കുതിക്കുന്ന മുകേഷ് അംബാനിയുടെ ടെലിക്കോം കമ്പനിയിൽ തൊഴിലാളി നിയമങ്ങൾക്ക് പുല്ലുവില; ജീവനക്കാരെ മാറ്റാതെ ഏജൻസി മാറ്റി ഗ്രാറ്റിവിറ്റി നൽകാതിരിക്കാനും നീക്കം; കടുത്ത അമർഷത്തോടെ കേരളത്തിലെ തൊഴിലാളികൾ; തർക്കം മൂത്താൽ ജിയോ സേവനങ്ങൾ തടസപ്പെട്ടേക്കും

ഓഫ് എടുക്കാതെ ഘടികാര സമയത്തിൽ ജോലി ചെയ്യണമെന്ന തിട്ടൂരവുമായി റിലയൻസ് ജിയോ; എട്ടുമണിക്ക് ജോലിക്ക് എത്തി അഞ്ചു മണിക്ക് ജോലി അവസാനിപ്പിക്കും എന്നു തീർത്തു പറഞ്ഞ് തൊഴിലാളികളും; വരിക്കാരുടെ എണ്ണം 30 കോടി കടന്ന് അതിവേഗം കുതിക്കുന്ന മുകേഷ് അംബാനിയുടെ ടെലിക്കോം കമ്പനിയിൽ തൊഴിലാളി നിയമങ്ങൾക്ക് പുല്ലുവില; ജീവനക്കാരെ മാറ്റാതെ ഏജൻസി മാറ്റി ഗ്രാറ്റിവിറ്റി നൽകാതിരിക്കാനും നീക്കം; കടുത്ത അമർഷത്തോടെ കേരളത്തിലെ തൊഴിലാളികൾ; തർക്കം മൂത്താൽ ജിയോ സേവനങ്ങൾ തടസപ്പെട്ടേക്കും

എം മനോജ് കുമാർ

തിരുവനന്തപുരം: ഘടികാരത്തിനനുസരിച്ച് സാങ്കേതിക തൊഴിലാളികളോട് 24 മണിക്കൂറും ജോലി ചെയ്യാൻ ആവശ്യപ്പെട്ട റിലയൻസ് ജിയോയുടെ തീരുമാനം വിവാദമാകുന്നു. 24 മണിക്കൂറും ജോലി ചെയ്ത ശേഷം ഓഫ് എടുത്ത തൊഴിലാളികളോട് പിറ്റേദിവസം വീണ്ടും ജോലിക്കിറങ്ങാൻ ആവശ്യപ്പെട്ട തീരുമാനമാണ് വിവാദമാകുന്നത്. എന്നാൽ രാവിലെ എട്ടുമണിക്ക് ജോലിക്ക് എത്തി അഞ്ചു മണി കഴിഞ്ഞാൽ ജോലി അവസാനിപ്പിക്കാനാണ് ജീവനക്കാരുടെ യൂണിയൻ എടുത്ത തീരുമാനം. അഞ്ച് മണിക്ക് ശേഷം ഫോൺ ഓഫ് ചെയ്യാനാണ് ഇന്നുമുതൽ ഇവർ തീരുമാനം എടുത്തിരിക്കുന്നത്. ഈ രീതിയിൽ ജോലിക്കാർ ഫോൺ ഓഫ് ചെയ്ത് വച്ചാൽ റിലയൻസ് ജിയോയുടെ സേവനം കേരളത്തിൽ തടസപ്പെടാൻ ഇടയുണ്ട്.

ജീവനക്കാരും റിലയൻസ് ജിയോയും തമ്മിൽ നേരിട്ട് കൊമ്പു കോർക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന തൊഴിൽ ചട്ടങ്ങളുടെ നഗ്നമായ ലംഘനത്തിനു ജിയോ ഒരുമ്പെട്ടിറങ്ങിതോടെയാണ് ജിയോയുടെ സേവന മേഖലയിൽ തന്നെ സംഘർഷത്തിന് അരങ്ങൊരുങ്ങിയിരിക്കുന്നത്. 24 മണിക്കൂർ ജോലി എന്ന ജിയോ തീരുമാനത്തിന്നെതിരെ സിഐടിയു നേതൃത്വത്തിലുള്ള മൊബൈൽ ഫോൺ ടവർ എംപ്ലോയീസ് യൂണിയൻ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ആശയക്കുഴപ്പത്തിലായ കമ്പനി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഏറ്റവും വേഗത്തിൽ 10 കോടി ഉപഭോക്താക്കളെ സ്വന്തമാക്കുന്ന കമ്പനി എന്ന വൻ നേട്ടം കരസ്ഥമാക്കിയ കമ്പനിയാണ് റിലയൻസ് ജിയോ. റിലയൻസ് ജിയോയിലെ വരിക്കാരുടെ എണ്ണം 30 കോടി കടന്നു മുന്നോട്ട് പോകവേ തന്നെയാണ് കേരളത്തിൽ കമ്പനി തൊഴിൽക്കുഴപ്പങ്ങളിൽ അകപ്പെടുന്ന ലക്ഷണങ്ങൾ കാണിക്കുന്നത്. ജീവനക്കാരും ജിയോയും ഈ പ്രശ്‌നത്തിൽ നേരിട്ട് കോർക്കുന്ന അവസ്ഥയാണ്. ജീവനക്കാരും കമ്പനിയുടെ സൂപ്പർവൈസർമാരും തമ്മിൽ നടക്കുന്ന സംഘർഷം നിറഞ്ഞ ടെലിഫോൺ സംഭാഷണങ്ങൾ ഇതിനു തെളിവാണ്. ആയിരത്തോളം ജീവനക്കാരാണ് റിലയൻസ് ജിയോയുടെ സേവനങ്ങൾ നൽകാൻ കേരളത്തിലുള്ളത്.

ജീവനക്കാർക്ക് ഒരേയൊരു യൂണിയൻ മാത്രമേ നിലവിലുള്ളൂ. അതിനാൽ ശക്തമായ നിലപാടുമായി സിഐടിയു ജീവനക്കാർക്ക് ഒപ്പം നിലയുറപ്പിച്ചിട്ടുണ്ട്. രാവിലെ എട്ടുമണിക്ക് ഡ്യൂട്ടിക്ക് എത്തി വൈകീട്ട് അഞ്ചുമണിയോടെ ഡ്യൂട്ടി അവസാനിപ്പിക്കാനാണ് യൂണിയന്റെ തീരുമാനം. അഞ്ചു മണിക്ക് ശേഷം സാങ്കേതിക ജീവനക്കാർ ഫോൺ ഓഫ് ചെയ്ത് വയ്ക്കും. ഈ രീതിയിൽ ജോലിക്കാർ ഫോൺ ഓഫ് ചെയ്ത് വച്ചാൽ റിലയൻസ് ജിയോയുടെ സേവനം കേരളത്തിൽ തടസപ്പെടാൻ ഇടയുണ്ട്.

ജിയോയുടെ ജീവനക്കാർക്ക് ഓരോരുത്തർക്കും ജോലി നിശ്ചയിച്ചിട്ടുണ്ട്. ഒരു ആപ്ലിക്കേഷൻ ഇതിനായിട്ടുണ്ട്. ഇതിൽ വരുന്ന എല്ലാ പരാതികളും ഇവർ പരിഹരിക്കണം. അതിനൊപ്പം റേഞ്ച് പോകുന്ന ജോലികളും ഇവർ ചെയ്യണം. ഇതുകൂടാതെ രാത്രിയിൽ വരുന്ന വർക്കുകളും ചെയ്യണം. റോഡ് പണി നടക്കുമ്പോൾ ഫൈബർ കേബിളുകൾ പൊട്ടിപ്പോകും. അപ്പോൾ ഇതിനായി നിരന്തര ജോലികൾ ചെയ്യേണ്ടി വരുന്നുണ്ട്. പക്ഷെ അങ്ങിനെ ജോലി ചെയ്താൽ ഓഫുമില്ല. നിലവിൽ തന്നെ 24 മണിക്കൂർ ജോലിയാണ് ഉള്ളത്. ഈ 24 മണിക്കൂർ കഴിഞ്ഞശേഷം ഓഫിന്റെ പ്രശ്‌നം വരുമ്പോൾ ഓഫ് ഇല്ലാതെ വരുന്നതാണ് ജീവനക്കാരെ അലോസരപ്പെടുത്തുന്നത്.

ശമ്പളവും കുറവ്. അതോടെയാണ് ജീവനക്കാരും കമ്പനിക്കെതിരെ ശക്തമായ നിലപാടുമായി വന്നത്. ജിയോയുടെ സേവനത്തിനായി ജീവനക്കാരെ എടുത്ത വെരിമാക്‌സ് കമ്പനിയാണ് തൊഴിൽ ചട്ടങ്ങൾ ലംഘിച്ച് തങ്ങളുടെ ജീവനക്കാരോട് 24 മണിക്കൂറും ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 24 മണിക്കൂർ ജോലിക്ക് ശേഷം ഓഫ് എടുത്ത ജീവനക്കാരനോട് വീണ്ടും പിറ്റേന്ന് ജോലിക്കെത്താനാണ് കമ്പനി ആവശ്യപ്പെത്. ജീവനക്കാരനോട് ക്ഷുഭിതനായി സൂപ്പർവൈസർ സംസാരിക്കുന്ന ഓഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിജോയ് ഡാനിയേൽ എന്ന സൂപ്പർ വൈസർ ആണ് സാങ്കേതിക തൊഴിലാളിയോട് മോശമായി സംസാരിക്കുന്നത്. സംഭാഷണം ഈ വിധം

ബിജോയ് ഡാനിയേൽ: ജിബിൻ എവിടെയാണ്?
ജിബിൻ: കോട്ടയത്താണ്.
ബിജോയ്: നിങ്ങൾ ഫൈബർ ടീമിലില്ലെ?
ജിബിൻ: ഇല്ല.
ബിജോയ്: അതെന്താ?
ജിബിൻ: ഞാൻ ഇന്നു ഓഫ് ആണ്.
ബിജോയ്: ആരാണ് നിങ്ങളോടൊക്കെ പറഞ്ഞത് ഇന്നു ഓഫാണ് എന്ന്?
ജിബിൻ: ശനിയാഴ്ചാ മുതൽ ഞങ്ങൾ ജോലിക്ക് ഇറങ്ങിയതാണ്
ബിജോയ്: നിങ്ങൾ എഫ് ആർടിയിൽ അല്ലെന്നു എന്തുകൊണ്ട് പറഞ്ഞില്ല?
ജിബിൻ: ഞങ്ങൾ ശനിയാഴ്ച ഇറങ്ങി ഞായർ വെളുപ്പിനെ ആണ് വന്നത്. ഞായർ പത്തുമണി ആയി വീണ്ടും വർക്ക് വന്നു. അങ്ങിനെ പോയി ഇന്നു രാവിലെയാണ് വന്നത്.
ബിജോയ്: എത്രയും നാളില്ലാത്ത ഓഫ് പിന്നെയെങ്ങനെ വന്നു?
ജിബിൻ: ആളെ എടുക്കണം. ആളില്ല.
ബിജോയ്: രാവിലെ ഓഫീസിൽ വരൂ. പണിയുണ്ടെങ്കിലും എങ്ങും പോകേണ്ട രാവിലെ ഓഫീസിൽ എത്തണം.
ബിജോയ്: കമ്പനിയിൽ എങ്ങിനെയാണ് കയറിയത്? എട്ടുമണിക്കൂർ ഡ്യൂട്ടി ചെയ്യും എന്ന് പറഞ്ഞിട്ടാണോ കയറിയത്.
ജിബിൻ: 24 മണിക്കൂറും ഞങ്ങൾ ജോലി ചെയ്യുകയാണ്. നാളെ ഓഫീസിൽ എത്തണം.

ഈ രീതിയിലാണ് ഇവരുടെ സംഭാഷണം പുരോഗമിക്കുന്നത്. ഈ സംഭാഷണം വൈറൽ ആയതോടെ റിലയൻസ് ജിയോക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. റിലയൻസ് ജിയോയ്ക്ക് വേണ്ടി വെരിമാക്‌സ് ആണ് ജീവനക്കാരെ എടുക്കുന്നതെങ്കിലും നിയന്ത്രണം ജിയോ തന്നെയാണ് കയ്യാളുന്നത്. ജിയോയുടെ നിർദ്ദേശം തന്നെയാണ് ഇവർ നടപ്പിലാക്കുന്നത്. ഇടയ്ക്കിടെ വേരിമാക്‌സ് പോലുള്ള ഏജൻസികൾ മാറുകയും ചെയ്യും. പക്ഷെ ജീവനക്കാർ മാറില്ല. പകരം പുതിയ ഏജൻസി വരും. ജീവനക്കാർ പിരിഞ്ഞുപോകുമ്പോൾ ഗ്രാറ്റിവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ വേണ്ടിയാണ് ജീവനക്കാരെ ഒഴിവാക്കാതെയുള്ള ഏജൻസി മാറൽ. ഈ രീതിയിലുള്ള തൊഴിൽ ചൂഷണങ്ങൾ ജിയോ പതിവാക്കിയപ്പോഴാണ് ജിയൊക്കെതിരെ തൊഴിലാളി സംഘടനകൾക്ക് ആധിപത്യമുള്ള കേരളത്തിൽ സമരത്തിനുള്ള അരങ്ങൊരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP