Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുതുപ്പള്ളി വെച്ചൂട്ട് ഇന്ന്; 11.15 മുതൽ നടത്തുന്ന വെച്ചൂട്ട് നേർച്ച സദ്യയിൽ പതിനായിരക്കണക്കിനു തീർത്ഥാടകർ പങ്കെടുക്കും; കുട്ടികളുടെ ആദ്യ ചോറൂട്ടും വൈദികരുടെ സാന്നിധ്യത്തിൽ നടത്തും

പുതുപ്പള്ളി വെച്ചൂട്ട് ഇന്ന്; 11.15 മുതൽ നടത്തുന്ന വെച്ചൂട്ട് നേർച്ച സദ്യയിൽ പതിനായിരക്കണക്കിനു തീർത്ഥാടകർ പങ്കെടുക്കും; കുട്ടികളുടെ ആദ്യ ചോറൂട്ടും വൈദികരുടെ സാന്നിധ്യത്തിൽ നടത്തും

മറുനാടൻ ഡെസ്‌ക്‌

പുതുപ്പള്ളി ; സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ വെച്ചൂട്ട് ഇന്ന് നടത്തും. 11.15 മുതൽ നടത്തുന്ന വെച്ചൂട്ട് നേർച്ച സദ്യയിൽ പതിനായിരക്കണക്കിനു തീർത്ഥാടകർ പങ്കെടുക്കും. ചോറ്, മാങ്ങാ അച്ചാർ, ചമ്മന്തിപൊടി, മോര് എന്നിവ ചേർന്നതാണ് പുതുപ്പള്ളി വെച്ചൂട്ട്.

വെച്ചൂട്ട് സുഗമമായി നടത്തുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിളമ്പുന്നതിനായി കൗണ്ടറുകൾ ക്രമീകരിച്ചു. കുട്ടികളുടെ ആദ്യ ചോറൂട്ടും വൈദികരുടെ സാന്നിധ്യത്തിൽ വടക്കു വശത്തെ പന്തലിൽ നടത്തും. 2ന് ഇരവിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണവും, 4ന് അപ്പവും കോഴിയിറച്ചിയും നേർച്ച വിളമ്പും നടത്തും.

പുതുപ്പള്ളിയുടെ സാംസ്‌കാരികത്തനിമയും പാരമ്പര്യവും പ്രകടമാക്കുന്ന വെച്ചൂട്ട് നേർച്ചസദ്യയിൽ ജാതിമത ഭേദമന്യേയുള്ളവർ പങ്കെടുക്കും. സംസ്ഥാനത്തിനു പുറത്തു നിന്നു തീർത്ഥാടകർ എത്തും. 601 പറ അരിയാണു വെച്ചൂട്ടിനായി ഉപയോഗിക്കുന്നത്. വിളമ്പുന്നതിനായി 16 കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.

ഇന്ന് 9നു ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസിന്റെ കാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. കെ.വി.ജോസഫ് റമ്പാൻ, ജോസഫ് റമ്പാൻ, ഗീവർഗീസ് റമ്പാൻ, ശെമവൂൻ റമ്പാൻ, സഖറിയ റമ്പാൻ, നഥാനിയേൽ റമ്പാൻ, യൂഹാനോൻ റമ്പാൻ, ബസലേൽ റമ്പാൻ എന്നിവർ സഹ കാർമികരാകും. 11.15ന് വെച്ചൂട്ട് നേർച്ചസദ്യയും 11.30 ന് കുട്ടികളുടെ ആദ്യ ചോറൂട്ടും ആരംഭിക്കും. വെച്ചൂട്ടിനുള്ള വിറകിടീൽ ചടങ്ങ് ഇന്നലെ ഇടവക ജനങ്ങൾ ആഘോഷമായി നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP