Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാലകലോൽസവം 2019; ഉദ്ഘാടനം വ്യാഴാഴ്ച; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ബാലകലോൽസവം 2019; ഉദ്ഘാടനം വ്യാഴാഴ്ച; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി - ബികെഎസ് ബാലകലോൽസവം 2019 - ന്റെ ഔദ്യോഗിക ഉദ്ഘാടനം മെയ് 9, വ്യാഴാഴ്ച രാത്രി 7.30ന് ബഹ്റൈൻ കേരളീയ സമാജത്തിൽ വിവിധ പരിപാടികളോടെ അരങ്ങേറുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള പത്രസമ്മേളനത്തിൽ അറിയിച്ചു.

ഈ വർഷം വ്യക്തിഗത ഇനങ്ങളിൽ കേരളത്തിൽ നിന്നും മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബഹറൈനിൽ പഠിക്കുന്ന കുട്ടികള്ക്കും അത് പോലെ ഗ്രൂപ്പ് ഇനങ്ങളിൽ വിദേശീയരായ കുട്ടികൾക്കും പങ്കെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. വളരെ വലിയ തോതിലുള്ള പങ്കാളിത്തമാണ് ഈ വർഷത്തെ ബാലകലോത്സവം രജിസ്‌ട്രേഷനിൽ ഉണ്ടായതെന്ന് സംഘാടകർ അറിയിച്ചു. വ്യക്തിഗത ഇനങ്ങളിൽ ഏതാണ്ട് അഞ്ഞൂറില്പരം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ബാലകലോൽസവം രജിസ്ട്രേഷനു വേണ്ടി പ്രത്യേക ഓഫീസ് ബഹ്റൈൻ കേരളീയ സമാജത്തിൽ എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ 9.30 വരെ തുറന്ന് പ്രവർത്തിച്ചിരുന്നതായി സംഘാടകർ അറിയിച്ചു.

ഗ്രൂപ്പിനങ്ങൾക്കുള്ള രജിസ്‌ട്രേഷൻ മെയ് 20-)0 തീയതി വരെ തുടരുമെന്ന് സംഘാടകർ അറിയിച്ചു.ബാലകലോൽസവം 2019 ൽ പങ്കെടുക്കുന്ന കുട്ടികളുടെ ഫൈനൽ ലിസ്റ്റ് മെയ് 5)0 തീയതി പ്രസിദ്ധീകരിച്ചു. ഏതെങ്കിലും തരത്തിലുള്ള തെറ്റ് തിരുത്തലുകള്ക്ക് 2 ദിവസത്തെ സമയം ഉണ്ടായിരിക്കും.

ബാലകലോൽസവം 2019 സംഗീത ഇനങ്ങളിലുള്ള മത്സരങ്ങൾ മെയ് മൂന്നാം വാരവും , നൃത്ത ഇനങ്ങളിൽ ഉള്ള മത്സരങ്ങൾ മെയ് അവസാന വാരവും ആരംഭിക്കും. സംഗീത നൃത്ത ഇനങ്ങളുടെ വിധിനിർണ്ണയിക്കുന്നതിനു പ്രശസ്തരായ വിധികർത്താക്കൾ നാട്ടിൽ നിന്നും എത്തിച്ചേരും.

ജനറൽ കൺവീനർ മുരളീധർ തമ്പാൻ (39711090 ),കൺവീനർമാരായ-മധു.പി.നായർ (36940694) , വിനൂപ് കുമാർ (39252456 ), സജു സുകുമാർ (39653516) എന്നിവരുടെ നേതൃത്വത്തിൽ ഉള്ള നൂറിലധികം പേരുള്ള കമ്മിറ്റിയാണ് ഈ വര്ഷത്തെ ബാലകലോത്സവത്തിന്റെ പ്രവര്ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്‌സമാജം മെംബെർഷിപ് സെക്രട്ടറി ബിനു വേലിയിൽ , കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോൻ ,ബാലകലോത്സവം കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

സമാജം അംഗങ്ങളുടെ കുട്ടികൾക്കുള്ള ബി കെ എസ് എക്‌സലൻസ് അവാർഡ്

പാഠ്യവിഷയങ്ങളിൽ മികവു പുലർത്തിയ ബഹ്റൈനിൽ പഠിക്കുന്ന സമാജം അംഗങ്ങളുടെ കുട്ടികൾക്കു ള്ള ബി കെ എസ് എക്‌സലൻസ് അവാർഡ് ഈ വരുന്ന വ്യാഴാഴ്‌ച്ച, മെയ് 9 ന് സമാജം ഡയമണ്ട് ജുബിലി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സമാജം ഭരണസമിതിക്ക് വേണ്ടി പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള അറിയിച്ചു.

മികച്ച വിജയം നേടിയ എല്ലാ കുട്ടികളും അവരുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പി സമാജം ഓഫീസിൽ നേരിട്ട് എത്തിക്കുകയോ അല്ലെങ്കിൽ സമാജം മെയിലിൽ( [email protected]) അയക്കുകയോ ചെയ്യാവുന്നതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP