Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമ്മാനങ്ങൾ ഓഫർ ചെയ്ത് സൂപ്പർതാര ചിത്രം 200 കോടി ക്ലബിൽ കയറ്റാൻ നെട്ടോട്ടമോടുമ്പോൾ തന്റെ സിനിമയ്ക്ക് തിയേറ്റർ ലഭിക്കുന്നില്ലെന്ന പരാതിയുമായി പുതുമുഖ സംവിധായിക ഹസീന മുനീർ; പ്രകാശന്റെ മെട്രോ എന്ന ചിത്രത്തിന് കേരളത്തിൽ പ്രദർശനം ലഭിച്ചത് 34 തിയേറ്റുകളിൽ; രണ്ടുപേരുമായി മാത്രം പ്രദർശനം നടത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പ്രദർശിപ്പിക്കാൻ തീയറ്റുടമകൾക്ക് മേൽ സമ്മർദ്ദമെന്നും ആക്ഷേപം; ഹസീനയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയായും രംഗത്ത്

സമ്മാനങ്ങൾ ഓഫർ ചെയ്ത് സൂപ്പർതാര ചിത്രം 200 കോടി ക്ലബിൽ കയറ്റാൻ നെട്ടോട്ടമോടുമ്പോൾ തന്റെ സിനിമയ്ക്ക് തിയേറ്റർ ലഭിക്കുന്നില്ലെന്ന പരാതിയുമായി പുതുമുഖ സംവിധായിക ഹസീന മുനീർ; പ്രകാശന്റെ മെട്രോ എന്ന ചിത്രത്തിന് കേരളത്തിൽ പ്രദർശനം ലഭിച്ചത് 34 തിയേറ്റുകളിൽ; രണ്ടുപേരുമായി മാത്രം പ്രദർശനം നടത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പ്രദർശിപ്പിക്കാൻ തീയറ്റുടമകൾക്ക് മേൽ സമ്മർദ്ദമെന്നും ആക്ഷേപം; ഹസീനയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയായും രംഗത്ത്

എം.എസ് ശംഭു

സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ മാത്രം തിയേറ്ററുകളിൽ പ്രദർശനത്തിനുള്ള മുൻഗണ കയ്യടക്കുമ്പോൾ നവാഗതരുടെ ചെറു ചിത്രങ്ങൾ മുങ്ങിപ്പോകുന്നുവെന്ന് തുറന്ന് പറഞ്ഞ് നവാഗത സംവിധായിക. ഹസീന സുനീറിന്റെ സിനിമ പ്രകാശന്റെ മെട്രോ ഇന്ന് തീയറ്ററിലെത്തുകയാണ്. സ്വന്തം സിനിമയുടെ പോസ്റ്ററൊട്ടിക്കുന്ന സംവിധായിക എന്ന നിലയിൽ സോഷ്യൽ മീഡിയായുടെ കൈയടി നേടുകയും അജു വർഗീസ് അടക്കമുള്ള താരങ്ങൾ നവ സംവിധായികയ്ക്ക് പിന്തുണ അർപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാൽ തന്റെ സിനിമകൾ ഓടാൻ തീയറ്റർ വിട്ടുതരുന്നില്ലെന്ന പരാതിയുമായിട്ടാണ് ഹസീന ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

മലയാളത്തിലെ ഒരു സൂപ്പർ സ്റ്റാറിന്റെ സിനിമ ഓടിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ ഡ്രൈവർ തീയറ്ററുകളെല്ലാം മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുകയാണെന്നും പല തീയറ്ററുകളിലും ഈ സിനിമ കാണാൻ പ്രേക്ഷകർ ഇല്ലെങ്കിൽ പോലും തീയേറ്ററുകാർ നിർബന്ധത്തിന് വഴങ്ങി സിനിമ പ്രദർശിപ്പിക്കുകയാണെന്നും ഹസീന ആരോപിക്കുന്നു. പ്രകാശന്റെ മെട്രോ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ പുതിയ ഒരു പെൺ സാന്നിധ്യമായി മാറിയിരിക്കുകയാണ് ഹസീന സുനീർ. തന്റെ ആദ്യ സംവിധാനത്തിൽ പിറന്ന ചിത്രത്തിന്റെ പോസ്റ്ററൊട്ടിക്കാൻ ഹസീന നേരിട്ടിറങ്ങിയതിനും സോഷ്യൽ മീഡിയ പ്രശംസിച്ചിരുന്നു. അജു വർഗീസ് അടക്കം മലയാള സിനിമയിൽ നിന്നും പല പ്രമുഖരും താരത്തിന് പിന്തുണ അർപ്പിച്ച് രംഗത്തെത്തുകയും ചെയ്തു.

എന്നാൽ ഇപ്പോൾ തന്റെ സിനിമകൾ ഓടിക്കാൻ അവസരം നൽകുന്നില്ലെന്ന പരാതിയുമായിട്ടാണ് ഹസീന രംഗത്തെത്തിയത്. തങ്ങളുടെ സിനിമ സ്റ്റാർ വാല്യു ഇല്ലെന്ന് പറഞ്ഞ് ഡിസ്റ്റഡ്രിബ്യൂട്ടേഴ്സ് തള്ളിയ സാഹചര്യത്തിൽ പ്രൊഡ്യൂസർ സ്വന്തമായി വിതരണം ചെയ്താണ് സിനിമ റിലീസ് വരെ എത്തിച്ചതെന്ന് ഹസീന ആരോപിക്കുന്നു. ആദ്യം 60 തീയേറ്ററുകൾ വിട്ടുനൽകാമെന്ന് പറയുകയും പിന്നീട് അത് 50 എന്ന് പറയുകയുമാണ് ചെയ്തത്. എന്നാൽ റിലീസ് ദിവസമായ ഇന്ന് 34 തീയറ്റുകളിൽ മാത്രം ഒതുക്കി പ്രദർശനം നടത്തുകയാണെന്ന് ഹസീന ആരോപിക്കുന്നു.

തിയേറ്ററുകൾ വിട്ടു നൽകാത്തതിന്റെ കാരണം മലയാള സിനിമയിലെ ഒരു സൂപ്പർസ്റ്റാർ അഭിനയിക്കുന്ന സിനിമ ഇപ്പോഴും നിർബന്ധിത പ്രദർശനം നടത്തുന്നതിനാണെന്നും ഇവർ ആരോപിക്കുന്നു. സൂപ്പർതാരത്തിന്റെ സിനിമ കാണാൻ രണ്ടേ രണ്ട് പേർ മാത്രമാണ് ഉള്ളതെങ്കിലും പ്രൊഡ്യൂസറിന്റെ നിർബന്ധത്തിന് വഴങ്ങി പ്രദർശനം തുടരുകയാണെന്നും ഹസീന ആരോപിക്കുന്നു. വലിയവരുടെ സിനിമകൾ മാത്രം ഓടിക്കുക എന്ന നിർബന്ധ ബുദ്ധിയാൽ സിനിമയിലേക്ക് കടന്നുവരുന്ന ചെറിയ ആളുകൾ ഒഴിവാക്കപ്പെടുകയാണ്. ഇത്തരം തീരുമാനങ്ങളിൽ വേദനയുണ്ടെന്നും ഹസീന ആരോപിക്കുന്നു.

ഇന്ന് സിനിമ തീയേറ്ററുകളിൽ എത്തിയെങ്കിലും ഇന്നലെ വൈകിയാണ് സിനിമയുടെ തീയേറ്റർ ലിസ്റ്റ് പോലും അണിയറപ്രവർത്തകർക്ക് ലഭിച്ചത്. എന്നാൽ ഹസീനയുടെ വോയിസ് ക്ലിപ്പ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ ഇതിനെ ചൊല്ലി രൂക്ഷമായ ചർച്ചകളാണ് നടക്കുന്നത്. മോഹൻലാലിന്റെ ലൂസിഫർ റിലീസ് ചെയ്ത് ഒരുമാസം പിന്നിട്ടിട്ടും ഇപ്പോഴും ആളുകളില്ലാതെ പല തീയറ്ററുകളിലും പ്രദർശനം തുടരുന്നെന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്. ബുക്ക് മൈ ഷോയിലുൾപ്പടെ 86% റേറ്റിങ് വന്നതിന് കാരണം നിർബന്ധിച്ച് തീയറ്റുകളിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതാണെന്ന് ഇവർ ആരോപിക്കുന്നു.

സിനിമ 200 കോടി ക്ലബ് കറ്റുന്നത് വരെ പ്രദർശനം തുടരണമെന്ന് ആഗ്രഹിക്കുന്നതിനാൽ തീയറ്റിലേക്ക് ആളുകളെ കയറ്റാനായി സമ്മാനങ്ങൾ വരെ ഓഫർചെയ്താണ് സൂപ്പർ താരം രംഗത്തെത്തിയത്. എന്നാൽ നവ സംവിധായികയുടെ പരാതി കൂടി രൂക്ഷമായതോടെ തീയറ്റർ ഉടമകളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഹസീനയെ അഭിനന്ദിച്ചും ചിത്രത്തിനു ആശംസകൾ നേർന്നും നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു. ദിനേഷ് പ്രഭാകറും പുതുമുഖമായ അനഘ ജാനകിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

നോബി, സാജു നവോദയ, മനോജ് ഗിന്നസ്, കോട്ടയം പ്രദീപ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഡ് മൂവി വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം ഓട്ടോ ഡ്രൈവറായ പ്രകാശൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്. കായംകുളം നൂറനാട് സ്വദേശിനിയായ ഹസീന സുനീർ സെൻസ് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്താണ് ശ്രദ്ധ നേടുന്നത്. ഒരിക്കൽ ഒരു പെൺകുട്ടി പറഞ്ഞ ജീവിതകഥയാണ് പ്രകാശന്റെ മെട്രൊയ്ക്ക് പ്രചോദനമാകുന്നത്. മിത്രൻ ആണ് തിരക്കഥയൊരുക്കിയത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP