Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചിയിലെ ഫ്‌ളാറ്റിൽ ഭർത്തൃമതിയെ തേടി മന്ത്രി സ്ഥിരമായി എത്തുന്നത് അയൽക്കാർക്ക് തലവേദനയായി; കള്ളനെ കൈയോടെ പിടിക്കാൻ കാത്തിരുന്നവർ വിവരം അറിയിച്ചത് ഇന്റലിജൻസ് മേധാവിയെ; എകെ ആന്റണിക്ക് വിവരം ചോർത്തി നൽകി കോൺഗ്രസുകാരനെ രക്ഷിച്ചെടുത്തത് 2013ൽ; ആന്റണി രക്ഷിച്ചത് ഉമ്മൻ ചാണ്ടി സർക്കാരിനെയെന്നും 'എന്റെ പൊലീസ് ജീവിതം'; സെൻകുമാറിന്റെ പറച്ചിലും പ്രവർത്തിയും അധാർമികമെന്ന് വിമർശിച്ച് സോഷ്യൽ മീഡിയ; മുൻ ഡിജിപിയുടെ ആത്മകഥ തിരികൊളുത്തുന്നത് വമ്പൻ വിവാദം

കൊച്ചിയിലെ ഫ്‌ളാറ്റിൽ ഭർത്തൃമതിയെ തേടി മന്ത്രി സ്ഥിരമായി എത്തുന്നത് അയൽക്കാർക്ക് തലവേദനയായി; കള്ളനെ കൈയോടെ പിടിക്കാൻ കാത്തിരുന്നവർ വിവരം അറിയിച്ചത് ഇന്റലിജൻസ് മേധാവിയെ; എകെ ആന്റണിക്ക് വിവരം ചോർത്തി നൽകി കോൺഗ്രസുകാരനെ രക്ഷിച്ചെടുത്തത് 2013ൽ; ആന്റണി രക്ഷിച്ചത് ഉമ്മൻ ചാണ്ടി സർക്കാരിനെയെന്നും 'എന്റെ പൊലീസ് ജീവിതം'; സെൻകുമാറിന്റെ പറച്ചിലും പ്രവർത്തിയും അധാർമികമെന്ന് വിമർശിച്ച് സോഷ്യൽ മീഡിയ; മുൻ ഡിജിപിയുടെ ആത്മകഥ തിരികൊളുത്തുന്നത് വമ്പൻ വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചിയിലെ ഒരു ഫ്‌ളാറ്റിൽ ഭർത്തൃമതിയായ യുവതിയുമായി മുൻ മന്ത്രിയായ കോൺഗ്രസ് നേതാവിന് അവിഹിത ബന്ധം ഉണ്ടായിരുന്നതായും എ കെ ആന്റണി ഇടപെട്ടാണ് അയാളെ അതിൽ നിന്നും പിന്തിരിപ്പിച്ചതെന്നും മുൻ ഡിജിപി സെൻകുമാറിന്റെ വെളിപ്പെടുത്തൽ. 'എന്റെ പൊലീസ് ജീവിതം' എന്ന സർവീസ് സ്റ്റോറിയിലാണ് സെൻകുമാറിന്റെ വെളിപ്പെടുത്തൽ. ഭരണഘടനാ പദവി വഹിക്കുന്നയാളും നേതാവും എന്നല്ലാതെ പേരോ മറ്റു വിവരങ്ങളോ പരാമർശിച്ചിട്ടില്ല

ആറു വർഷം മുമ്പ് അയൽക്കാർ ഇളകി വൻ വിവാദമായി മാറുമായിരുന്ന സംഭവം താൻ വിളിച്ചു പറഞ്ഞത് അനുസരിച്ച് എ കെ ആന്റണി ഇടപെട്ട് പിന്തിരിപ്പിച്ചതായും പറയുന്നു. നടപടിയിലൂടെ ആന്റണി രക്ഷിച്ചത് ഉമ്മൻ ചാണ്ടി സർക്കാരിനെയായിരുന്നുവെന്നും സെൻകുമാർ പറയുന്നു. സൂചനകൾ അനുസരിച്ച് ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭയിലെ അംഗമാണെന്ന് വേണം വിലയിരുത്തൽ. മംഗളമാണ് ഈ വിവാദ ഭാഗം വാർത്തയാക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ 158 ാം പേജിലാണ് വിവാദ വെളിപ്പെടുത്തൽ. 2013 ൽ ഇന്റലിജന്റ്സ് മേധാവി ആയിരിക്കെയാണ് സംഭവമെന്നും സെൻകുമാർ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ സെൻകുമാർ ചെയ്തത് ശരിയാണോ എന്ന ചർച്ചയും സജീവമാണ്. പരാതി കിട്ടിയപ്പോൾ അത് ഒറ്റി കൊടുത്തത് പോലെയാണ് സെൻകുമാർ ഇടപെട്ടതെന്ന വികാരം സോഷ്യൽ മീഡിയയിലും സജീവമാണ്.

ഫലാറ്റിലെ ഭർത്തൃമതിയായ ഒരു യുവതിയുമായിട്ട് ആയിരുന്നു കോൺഗ്രസ് നേതാവിന്റെ ബന്ധം. നേതാവിന്റെ ഈ പതിവ് പോക്കുവരവ് ഫൽറ്റിലെ മറ്റുള്ളവർക്ക് അലോസരം ആയിരുന്നു. അവർ ഒരു നാൾ നേതാവിനെ പിടിക്കാൻ കെണിയൊരുക്കി കാത്തിരിക്കുമ്പോൾ ഒരാൾ വിളിച്ചു പറയുകയായിരുന്നു. മന്ത്രിയെ കൈയോടെ പിടികൂടുകയായിരുന്നു ലക്ഷ്യം. എന്നാൽ പരാതിയുടെ നിജസ്ഥിതി മനസ്സിലാക്കി ഇന്റലിജനൻസ് മേധാവി വിവരം ആന്റണിയോട് പറഞ്ഞു. ഇതോടെ മന്ത്രി ഈ ഫ്‌ളാറ്റിൽ വരാതെയുമായി. മന്ത്രിയുടെ അവിഹിതം അങ്ങനെ കൈയോടെ പിടിക്കാതെ പോയി.

സോളാർ വിഷയവും മറ്റും ഉമ്മൻ ചാണ്ടി സർക്കാരിനെ പിന്നീട് പിടിച്ചുലയ്ക്കുകയും ചെയ്തു. വരികൾക്കിടയിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ താൻ രക്ഷിച്ചുവെന്ന സൂചന സെൻകുമാർ ഒളിച്ചു വയ്ക്കുന്നതായും മംഗളം പറയാതെ പറയുന്നുണ്ട്. ഇതാണ് വിവാദങ്ങൾക്ക് പുതിയ തലം നൽകുന്നത്. ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന ആരോപണമാണ് സെൻകുമാറിനെതിരെ സിപിഎം ക്യാമ്പ് ഇനി ചർച്ചയാക്കുക. മന്ത്രിയെന്ന് മാത്രമേ സെൻകുമാർ വിശേഷിപ്പിക്കുന്നുള്ളൂ. കേന്ദ്രത്തിലും കേരളത്തിലും ഈ സമയം കോൺഗ്രസിന് മന്ത്രിമാരുണ്ട്. അതുകൊണ്ട് തന്നെ 2013കാലഘട്ടത്തിൽ മന്ത്രിമാരായിരുന്നവരെ എല്ലാം പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഈ വെളിപ്പെടുത്തൽ.

സെൻകുമാർ  വിശദീകരിക്കുന്നത് ഇങ്ങനെ-യുവതിയെ തേടി അരമണിക്കൂറിനുള്ളിൽ നേതാവ് ഇവിടെ വരുമെന്നും അപ്പോൾ അയാളെ പിടികൂടുമെന്നുമായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്. വിവരമറിഞ്ഞപ്പോൾ തന്നെ ആ ഭാഗത്തെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്നും വിവരശേഖരണം നടത്തുകയും സംഗതി സത്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സംഭവം സർക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്ന കാര്യമാണെന്ന് തോന്നിയതിനാൽ എകെ ആന്റണിയെ കൊണ്ടു നേതാവിനോട് പറയിക്കുന്നതാണ് നല്ലതെന്ന് തോന്നി. തുടർന്ന് തനിക്ക് ഏറ്റവും പരിചയമുള്ള ആന്റണിയുടെ പി എ പ്രതാപനെ വിളിച്ചു വിവരം പറഞ്ഞു. പ്രതാപൻ വഴി സാവകാശം സംഭവം പറഞ്ഞു മനസ്സിലാക്കാം എന്നാണ് ആദ്യം കരുതിയത്. എന്നാൽ പ്രതാപൻ അപ്പോൾ തന്നെ ഫോൺ ആന്റണിക്ക് കൈമാറി. എന്തായാലും സംഭവിക്കേണ്ടത് സംഭവിച്ചില്ല. ആന്റണി അദ്ദേഹത്തെ വിളിച്ച് വിവരം പറഞ്ഞിരിക്കാമെന്നും സെൻകുമാർ പറയുന്നു.

ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്നു വിചാരിച്ചു വേണമെങ്കിൽ വിട്ടുകളയാമായിരുന്നു. എന്നാൽ താൻ അത് ചെയ്തില്ല. ഇന്റലിജന്റ്സ് മേധാവി എന്ന നിലയിൽ സർക്കാരിന്റെ പ്രതിഛായ നഷ്ടപ്പെടാതെ നോക്കേണ്ടതും ഉത്തരവാദിത്വമാണല്ലോ എന്ന കരുതിയാണ് ഇക്കാര്യം ആന്റണിയുടെ ശ്രദ്ധയിൽ പെടുത്താൻ തീരുമാനിച്ചത്. തനിക്ക സാമാന്യം പരിചയമുള്ള വ്യക്തിയായതിനാൽ ഇത്തരമൊരു കാര്യം പറയുന്നത് എങ്ങിനെയാണ് എന്ന ആശങ്കയാണ് ആന്റണിയെക്കൊണ്ട് പറയിപ്പിക്കാമെന്ന് തോന്നിയത്. ഒപ്പം ആന്റണിയുടെ പിഎ പ്രതാപൻ പരിചയമുള്ള ആളുമായിരുന്നു. യുഡിഎഫ് സർക്കാരിലും കോൺഗ്രസിലും ഉയർന്ന പദവി വഹിച്ചിട്ടുള്ളയാളുമാണ് എറണാകുളം സ്വദേശിയെന്നാണ് സൂചനകൾ.

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾ കൈകാര്യം ചെയ്ത പൊലീസ് ഓഫീസർ എന്ന നിലയിൽ സെൻകുമാർ ഇതുവരെ വെളിപ്പെടുത്താത്ത രഹസ്യങ്ങൾ പുസ്തകത്തിലുണ്ട്. ഔദ്യോഗിക ജീവിതത്തിൽ താൻ അനുഭവിച്ച സമ്മർദ്ദങ്ങളും രാഷ്ട്രീയക്കാരുടെ ഇടപെടലുകളുമെല്ലാം അദ്ദേഹത്തിന്റെ എഴുത്തിലൂടെ പുറത്തുവരുന്നു. ഐഎസ്ആർഒ ചാരക്കേസ്, സ്ത്രീ പീഡനങ്ങൾ, മതതീവ്രവാദം, അഴിമതി കേസുകൾ, കവർച്ചാ കേസുകൾ തുടങ്ങി അദ്ദേഹം അന്വേഷിച്ച കേസുകളുടെ അറിയപ്പെടാത്ത വിവരങ്ങളാണ് പുസ്തകത്തിലൂടെ പങ്കുവെയ്ക്കുന്നത്. തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും പുറത്താക്കാൻ മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ വ്യാജരേഖ ഉണ്ടാക്കിയെന്ന ആരോപണവും താൻ വീണ്ടും സംസ്ഥാന പൊലീസ് മേധാവി ആകാതിരിക്കാൻ ലോക്നാഥ് ബെഹ്റ ഡൽഹിയിൽ സ്വാധീനം ചെലുത്തിയെന്നതും പുസ്തകത്തിലൂടെ സെൻകുമാർ വീണ്ടും പറയുന്നു.

സെൻകുമാറിന് പൊലീസ് മേധാവി സ്ഥാനം തന്നെ നഷ്ടപ്പെടാൻ ഇടയാക്കിയ പെരുമ്പാവൂരിലെ പെൺകുട്ടിയുടെ കൊലയെകുറിച്ചും അദ്ദേഹം പ്രതിപാദിക്കുന്നു. എംജി കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടെ താൻ പൊലീസുകാരന്റെ തൊപ്പി തട്ടിപ്പറിച്ച സംഭവത്തിൽ തനിക്കെതിരെ സർക്കാരിന് പരാതി കൊടുക്കാൻ മുൻ ഡിജിപി രമൺ ശ്രീവാസ്തവ ഇടപെട്ടുവെന്ന ആരോപണവും പുസ്തകത്തിലുണ്ട്. ചാരക്കേസിൽ നമ്പി നാരായണൻ കുറ്റക്കാരനാണെന്ന് പുസ്തകത്തിൽ സെൻകുമാർ ആവർത്തിക്കുന്നു. നമ്പി നാരായണന് എല്ലാ കാലത്തും സത്യം മൂടിവെക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു. പൊതുസമൂഹം സജീവചർച്ചയ്ക്ക് വിധേയമാക്കേണ്ട വസ്തുതകളാണ് സെൻകുമാർ വെളിപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP