Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാലപ്പുഴയിൽ ഭർത്താവ് ആഗ്രഹിച്ചപ്പോൾ പാർട്ടി സീറ്റ് നൽയില്ല; പറഞ്ഞ ന്യായം നായർ സീറ്റിൽ വിശ്വകർമ്മജന് വിജയ സാധ്യത കുറവെന്ന്; പിണക്കം കാരണം ശശികുമാറിന്റെ ഭാര്യ സുരേന്ദ്രന് വോട്ട് ചെയ്യുമോ എന്ന് ഭയം; സർക്കാർ ഉദ്യോഗസ്ഥയായ എൻജിഒ നേതാവ് തന്റേത് പോസ്റ്റൽ വോട്ടെന്ന് അറിഞ്ഞത് വോട്ട് ചെയ്യാൻ ബൂത്തിലെത്തിയപ്പോൾ; തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്ലാതിരുന്ന ജീവനക്കാരിയുടെ വോട്ട് തട്ടിയെടുത്തത് വിവാദത്തിൽ; ഇത് പത്തനംതിട്ടയിലെ അയ്യപ്പവികാരം കുറയ്ക്കാനുള്ള സിപിഎം കളിക്കളിയോ?

മലയാലപ്പുഴയിൽ ഭർത്താവ് ആഗ്രഹിച്ചപ്പോൾ പാർട്ടി സീറ്റ് നൽയില്ല; പറഞ്ഞ ന്യായം നായർ സീറ്റിൽ വിശ്വകർമ്മജന് വിജയ സാധ്യത കുറവെന്ന്; പിണക്കം കാരണം ശശികുമാറിന്റെ ഭാര്യ സുരേന്ദ്രന് വോട്ട് ചെയ്യുമോ എന്ന് ഭയം; സർക്കാർ ഉദ്യോഗസ്ഥയായ എൻജിഒ നേതാവ് തന്റേത് പോസ്റ്റൽ വോട്ടെന്ന് അറിഞ്ഞത് വോട്ട് ചെയ്യാൻ ബൂത്തിലെത്തിയപ്പോൾ; തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്ലാതിരുന്ന ജീവനക്കാരിയുടെ വോട്ട് തട്ടിയെടുത്തത് വിവാദത്തിൽ; ഇത് പത്തനംതിട്ടയിലെ അയ്യപ്പവികാരം കുറയ്ക്കാനുള്ള സിപിഎം കളിക്കളിയോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കള്ളവോട്ടും പോസ്റ്റൽ വോട്ടിലെ തട്ടിപ്പുമായി മാനം പോയിരിക്കുന്ന സിപിഎമ്മിനും അനുകൂല സർവീസ് സംഘടനകൾക്കും തിരിച്ചടിയായി ഒരു പരാതി കൂടി. എൻജിഓ യൂണിയനിലെ സജീവ അംഗമാണ് പോസ്റ്റൽ ബാലറ്റ് തട്ടിപ്പിനെതിരേ പരാതി നൽകിയിരിക്കുന്നത്. സർവീസ് സംഘടനയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന പരാതിയുടെ പേരിൽ ജീവനക്കാരിക്ക് സ്ഥലം മാറ്റ ഭീഷണിയും ഉയർന്നു. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ മലയാലപ്പുഴ ഏറം പിഎച്ച്സിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ ഷീജ ശശികുമാറാണ് പരാതിക്കാരി.

ഷീജയ്ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. ഇതു കാരണം പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിരുന്നതുമില്ല. അതു കൊണ്ടു തന്നെ 23 ന് രാവിലെ വോട്ട് ചെയ്യാൻ വീടിന് അടുത്തുള്ള ബൂത്തിലെത്തിയപ്പോഴാണ് തന്റെ പേരിൽ പോസ്റ്റൽ ബാലറ്റ് വാങ്ങിയിട്ടുള്ളതായി അറിയുന്നത്. ഡ്യൂട്ടിയില്ലാത്ത, പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിട്ടില്ലാത്ത തന്റെ വോട്ട് സർവീസ് സംഘടന അട്ടിമറിയിലൂടെ കൈക്കലാക്കിയിരിക്കുയാണെന്ന് മനസിലാക്കിയ ഷീജ ചീഫ് ഇലക്ഷൻ കമ്മിഷണർക്കും ജില്ലാ വരണാധികാരിക്കും പരാതി നൽകി. പോസ്റ്റൽ ബാലറ്റിന് താൻ അപേക്ഷിച്ചിട്ടില്ലെന്നും തന്റെ പേരിൽ പോസ്റ്റൽ ബാലറ്റ് കൈപ്പറ്റിയത് ആരാണെന്ന് കണ്ടെത്തണമെന്നുമാണ് ഷീജയുടെ പരാതി.

സർക്കാർ ജീവനക്കാരുടെ പോസ്റ്റൽ ബാലറ്റിന് സാധാരണ സർവീസ് സംഘടനകളാണ് അപേക്ഷിക്കാറുള്ളത്. ഡ്യൂട്ടിയില്ലാത്തവരെ ഒഴിവാക്കിയാകും അപേക്ഷ നൽകുക. എന്നാൽ, ഇവിടെ ഡ്യൂട്ടിയില്ലാതിരുന്ന ഷീജയുടെ വോട്ട് മനഃപൂർവം അടിച്ചു മാറ്റിയെന്നാണ് പരാതി. ഷീജയുടെ വോട്ട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കാൻ സാധ്യതയില്ലെന്ന മുൻവിധിയാണ് പോസ്റ്റൽ ബാലറ്റ് അടിച്ചു മാറ്റാൻ കാരണമായത്. ഷീജയുടെ ഭർത്താവ് ശശികുമാർ സിപിഎം പ്രവർത്തകനാണ്. കഴിഞ്ഞ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ മലയാലപ്പുഴ പഞ്ചായത്തിൽ മത്സരിക്കാൻ ഇദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു.

എന്നാൽ, ആ വാർഡ് നായർ ഭൂരിപക്ഷ മേഖലയാണെന്നും വിശ്വകർമ സമുദായക്കാരനായ ശശികുമാർ അവിടെ ജയിക്കില്ലെന്നും അതു കൊണ്ട് സീറ്റ് നൽകാൻ കഴിയില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ നിലപാട്. ഇതേ തുടർന്ന് ശശികുമാറും കുടുംബവും പാർട്ടിയോട് അത്ര രസത്തിൽ അല്ലായിരുന്നുവെന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തിൽ ഷീജയുടെ വോട്ട് നഷ്ടമാകുമെന്ന് കണ്ടാണ് പോസ്റ്റൽ ബാലറ്റ് സർവീസ് സംഘടനാ നേതാക്കൾ കൈപ്പറ്റിയതെന്ന് പറയുന്നു. പരാതി നൽകിയതോടെ ഷീജ സിപിഎമ്മിന്റെയും എൻജിഒ യൂണിയന്റെയും കണ്ണിലെ കരടായി. സ്ഥലം മാറ്റുമെന്നാണ് ഭീഷണി. ഇതു കാരണം വോട്ട് നഷ്ടമായ വാർത്ത മാധ്യമങ്ങൾക്ക് നൽകാനും ഇവർ മടിക്കുകയായിരുന്നു.

അതിനിടെ വിഷയം രാഷ്ട്രീയമായി ചർച്ചയാക്കാൻ ബിജെപി തീരുമാനിച്ചിരുന്നു. അയ്യപ്പവികാരം ആളിക്കത്തിയ പത്തനംതിട്ടയിൽ സിപിഎമ്മിന്റെ സർവ്വീസ് സംഘടനാ നേതാക്കൾ പോലും പരസ്യമായി സുരേന്ദ്രന് വേണ്ടി രംഗത്ത് വന്നിരുന്നു. ഇത് മനസ്സിലാക്കി പല ജീവനക്കാരുടേയും വോട്ടുകൾ പോസ്റ്റൽ വോട്ടുകളാക്കി മാറ്റിയെന്നാണ് ആരോപണം. പൊലീസിനേയും വെട്ടിലാക്കി പോസ്റ്റർ വോട്ട് ആരോപണം എത്തിയിരുന്നു. ഡ്യൂട്ടി ചെയ്തവരുടെ പോസ്റ്റൽ വോട്ട് കൈക്കലാക്കി സംഘടനാ നേതാക്കൾ ഇടതിന് അനുകൂലമായി വോട്ട് ചെയ്യുന്നുവെന്നതായിരുന്നു പൊലീസിനെ കുലുക്കിയ ആരോപണം.

എന്നാൽ പത്തനംതിട്ടയിലേക്ക് അതും കടന്നു പോയി. ഡ്യൂട്ടിയില്ലാത്ത ഉദ്യോഗസ്ഥന്റെ പേരിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുകയാണ് ചെയ്തത്. വോട്ടർ പട്ടികയിലും മറ്റും സ്വാധീനം ഉപയോഗിച്ച പലപല തട്ടിപ്പുകൾ നടന്നതായി ആരോപണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP