Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ സ്വഭാവമെന്ത്? കേസിന്റെ ഭാഗമായ രേഖയോ തൊണ്ടിമുതലോ? കേസിന്റെ ഭാഗമായ രേഖയെങ്കിൽ ദിലീപിന് കൈമാറണോ എന്ന് തീരുമാനമെടുക്കേണ്ടത് വിചാരണ കോടതി; മാനദണ്ഡങ്ങൾ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം; മെമ്മറി കാർഡിന്റെ പകർപ്പ് തേടിയുള്ള ഹർജിയിൽ എല്ലാവശങ്ങളും പരിശോധിച്ച് മറുപടി വേണമെന്ന് സുപ്രീംകോടതി; മറുപടി വെള്ളിയാഴ്ച അറിയിക്കാമെന്ന് സംസ്ഥാന സർക്കാർ

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ സ്വഭാവമെന്ത്? കേസിന്റെ ഭാഗമായ രേഖയോ തൊണ്ടിമുതലോ? കേസിന്റെ ഭാഗമായ രേഖയെങ്കിൽ ദിലീപിന് കൈമാറണോ എന്ന് തീരുമാനമെടുക്കേണ്ടത് വിചാരണ കോടതി; മാനദണ്ഡങ്ങൾ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം; മെമ്മറി കാർഡിന്റെ പകർപ്പ് തേടിയുള്ള ഹർജിയിൽ എല്ലാവശങ്ങളും പരിശോധിച്ച് മറുപടി വേണമെന്ന് സുപ്രീംകോടതി; മറുപടി വെള്ളിയാഴ്ച അറിയിക്കാമെന്ന് സംസ്ഥാന സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേസിന്റെ ഭാഗമായ രേഖയാണോ അതോ തൊണ്ടിമുതലോ എന്ന് സുപ്രീംകോടതി. കേസിന്റെ ഭാഗമെങ്കിൽ ദൃശ്യങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാം, തൊണ്ടിമുതലാണെങ്കിൽ ദൃശ്യങ്ങൾ വിചാരണയ്ക്ക് ഉപയോഗിക്കാൻ കഴിയില്ല. അതല്ലെങ്കിൽ കൈമാറുന്ന കാര്യത്തിൽ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാം. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം സർക്കാർ തീരുമാനം അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നാള തീരുമാനം അറിയിക്കാമെന്ന് സർക്കാർ മറുപടി നൽകി.

മെമ്മറി കാർഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കിൽ, ദിലീപ് കൈമാറണോ എന്ന കാര്യത്തിൽ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാം. ആ സാഹചര്യത്തിൽ ദൃശ്യങ്ങളുടെ പകർപ്പ് കൈമാറുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം. എന്നാൽ മെമ്മറി കാർഡ് കേസിലെ തൊണ്ടിമുതലാണെങ്കിൽ വിചാരണയ്ക്ക് ഉപയോഗിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വ്യക്തമായ മറുപടി നൽകണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്റെ ഹർജി പരിഗണിച്ചത്.

മെമ്മറി കാർഡ് രേഖയല്ലെന്നും നൽകിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് സുപ്രീം കോടതി നേരത്തെ ചോദിച്ചിരുന്നു. എന്നാൽ താൻ നിരപരാധിയാണെന്നും മെമ്മറി കാർഡിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് വാദിച്ചു. കാർഡ് കിട്ടിയാൽ പൊലീസ് കേസ് വ്യാജമാണെന്ന് തെളിയിക്കുമെന്നും ദിലീപിന് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി വാദിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കാൻ ദിലീപിന് അവകാശമുണ്ടെന്ന് മുകുൾ റോഹ്തഗി വാദിച്ചു. ദൃശ്യങ്ങളുടെ പകർപ്പ് എങ്ങനെ നൽകാനാകുമെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചോദിച്ചു. ഇ മെയിൽ ആണെങ്കിൽ പ്രിന്റ് എടുക്കാം. ദൃശ്യങ്ങൾ എങ്ങനെ പ്രിന്റ് എടുക്കുമെന്ന് കോടതി ചോദിച്ചു. സിആർപിസി 207 പ്രകാരം മെമ്മറി കാർഡിന്റെ പകർപ്പ് നൽകാനാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് റോഹ്തഗി മറുപടി നൽകി. മെമ്മറികാർഡ് രേഖയല്ല, അത് പുറത്തുവിട്ടാൽ ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മെമ്മറി കാർഡ് രേഖയാണെന്ന് കരുതിയാലും അതിന്റെ സെൻസിറ്റീവ് സ്വഭാവം പരിഗണിക്കുമ്പോൾ നൽകാൻ ആകില്ലെന്ന ഹൈക്കോടതി തീർപ്പ് ശരിയല്ലേയെന്നും കോടതി ചോദിച്ചു.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണ്. ഏഴോളം ദൃശ്യങ്ങൾ ഒരുമിപ്പിച്ചതാണ് കാർഡിലുള്ളത്. മെമ്മറി കാർഡ് നൽകാതിരിക്കാൻ പറഞ്ഞ വാദങ്ങൾ അപ്രസക്തമാണ് തുടങ്ങിയ വാദങ്ങളാണ് റോത്തഗി ഉന്നയിച്ചത്. മെമ്മറി കാർഡ് പൊലീസ് റിപ്പോർട്ടിന്റെ ഭാഗമാണോയെന്ന് കോടതി ചോദിച്ചിരുന്നു.. അതേയെന്നായിരുന്നു മുകുൾ റോഹ്തഗിയുടെ മറുപടി. മെമ്മറി കാർഡ് രേഖയല്ലെന്ന കാര്യം അപ്പോൾ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ആവർത്തിച്ചു. ഭാഗമാണെന്നാണ് റോഹ്തഗി മറുപടി നൽകിയത്. പൊലീസ് രേഖയിൽ ഈ വസ്തു മെറ്റീരിയൽ ആയാണോ രേഖയായാണോ നിർവചിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. പൊലീസ് റിപ്പോർട്ടിന്റെ ഭാഗമായ രേഖയാണ് മെമ്മറി കാർഡെങ്കിൽ മറ്റുബുദ്ധിമുട്ടുകൾ ഇല്ലെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ പറഞ്ഞു.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ലഭിച്ചാൽ പ്രോസിക്യൂഷൻ കേസ് വ്യാജമെന്ന് തെളിയിക്കാമെന്ന് റോഹ്തഗി പറഞ്ഞു. പൊലീസ് റിപ്പോർട്ടിൽ രേഖയായി മെമ്മറി കാർഡ് ചേർത്തിട്ടില്ലെങ്കിൽ അത് രേഖയെന്ന് പരിഗണിച്ച് സിആർപിസി പ്രകാരം നൽകാനാകില്ലെന്ന് കോടതി. മെമ്മറി കാർഡ് ലഭിക്കാൻ നിയമപ്രകാരം അർഹതയുണ്ടെന്ന് തെളിയിക്കാമെന്ന് റോഹ്തഗി കോടതിയെ അറിയിച്ചു.

അതേസമയം ദിലീപിന്റെ ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർത്തു. മെമ്മറി കാർഡ് മെറ്റീരിയൽ ആയാണ് പരിഗണിച്ചതെന്നും അതിനാൽ അത് നൽകാൻ ആകില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പ്രതിക്ക് കണ്ടു പരിശോധിക്കാം. കോപ്പി നൽകാൻ കഴിയില്ല. ഗുരുതരമായ കേസ് ആണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. ഇതോടെയാണ് മെമ്മറി കാർഡ് കേസിൽ എന്തുതെളിവായാണ് പരിഗണിച്ചതെന്ന് പരിശോധിക്കാൻ കോടതി തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP