Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനത്ത മഴയ്ക്ക് പിന്നാലെ സൗദി നേരിടുന്നത് വെട്ടുകിളികളുടെ ശല്യം; കൂട്ടമായി പറന്നെത്തിയ ലക്ഷക്കണക്കിന് വെട്ടുകിളികൾ കാർഷിക വിളകൾക്കും ഭക്ഷ്യ വിതരണത്തിനും വെല്ലുവിളി; മരത്തിൽ ഉറുമ്പുകൂട്ടം പോലെ പൊതിഞ്ഞിരിക്കുന്ന വെട്ടുകിളികളെ യുവാവ് കോരിക്കളയുന്ന വീഡിയോയും പുറത്ത്

കനത്ത മഴയ്ക്ക് പിന്നാലെ സൗദി നേരിടുന്നത് വെട്ടുകിളികളുടെ ശല്യം; കൂട്ടമായി പറന്നെത്തിയ ലക്ഷക്കണക്കിന് വെട്ടുകിളികൾ കാർഷിക വിളകൾക്കും ഭക്ഷ്യ വിതരണത്തിനും വെല്ലുവിളി; മരത്തിൽ ഉറുമ്പുകൂട്ടം പോലെ പൊതിഞ്ഞിരിക്കുന്ന വെട്ടുകിളികളെ യുവാവ് കോരിക്കളയുന്ന വീഡിയോയും പുറത്ത്

മറുനാടൻ ഡെസ്‌ക്‌

റിയാദ്: വെട്ടുകിളികളെ വിട്ട് സർവനാശം വിതയ്ക്കുന്ന കഥ ബൈബിളിൽ വായിച്ചിട്ടുണ്ടെങ്കിൽ അത്തരം ഒരു കാഴ്‌ച്ചയ്ക്ക് ദൃക്‌സാക്ഷികളാവുകയാണ് സൗദി അറേബ്യ. സൗദിയിലെ നജ്‌റാനിൽ ലക്ഷക്കണക്കിന് വെട്ടുകിളികളാണ് ഇപ്പോൾ കർഷകർ ഉൾപ്പടെയുള്ളവരുടെ ഉറക്കം കെടുത്തുന്നത്. വെട്ടുകിളികളുടെ ശല്യം വർധിച്ചതോടെ വിളകളേയും ഭക്ഷ്യ വിതരണത്തേയും സാരമായി ബാധിച്ചിരിക്കുകയാണ്. ഓരോ ഭാഗത്തും കൂട്ടത്തോടെ എത്തിയതിൽ കുറഞ്ഞത് 80 മില്യൺ വെട്ടുകിളികളെങ്കിലും ഉണ്ടാകുമെന്നാണ് കുരുതുന്നത്.

പ്രദേശത്തെ മരക്കൂട്ടത്തിന്റെ മുകൾ മുതൽ താഴെ ഭാഗത്ത് വരെയും ആകാശത്ത് കാർമേഘം കണക്കേയും വെട്ടുകിളികൾ കൂട്ടമായി എത്തിയെന്നാണ് സൗദിയിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കിടെ അളവറ്റ നിലയിൽ വെട്ടുകിളികൾ ഒഴുകിയെത്തിയതിനാൽ വിളകൾ നശിക്കാനുള്ള സാധ്യത വർധിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

 

ഈ വർഷം ജനുവരി പകുതിയോടെ സൗദിയിൽ കനത്ത മഴ പെയ്തതിന് പിന്നാലെയാണ് ഇപ്പോൾ വെട്ടുകിളി ശല്യവും രൂക്ഷമായിരിക്കുന്നത്. തീർത്ഥാടന കേന്ദ്രമായ മക്കയിൽ വെട്ടുകിളി ശല്യം രൂക്ഷമായതിന് പിന്നാലെ മക്കയിലെ പള്ളിയിൽ ക്ലീനിങ് ജീവനക്കാർ പുകയിടുക വരെ ചെയ്തിരുന്നു. വെട്ടുകിളി ശല്യം തടയുന്നതിനായി സ്‌പെഷ്യലിസ്റ്റ് ടീമിനേയും അധികൃതർ നിയോഗിച്ചിരുന്നു. സുഡാൻ- എറിട്രിയാ ഭാഗത്ത് നിന്നും വന്ന വെട്ടുകിളികളാണ് ഇവയെന്നാണ് കരുതുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP