Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ന് മുതൽ സൂപ്പർ, പ്രീമിയം പെട്രോൾ വില 15 ദിർഹം കൂടും; ഡീസൽ വിലയിൽ 5 ദിർഹത്തിന്റെ വർദ്ധനവ്; ഖത്തറിൽ ഇന്ന് മുതൽ ഇന്ധനവില ഉയരും

ഇന്ന് മുതൽ സൂപ്പർ, പ്രീമിയം പെട്രോൾ വില 15 ദിർഹം കൂടും; ഡീസൽ വിലയിൽ 5 ദിർഹത്തിന്റെ വർദ്ധനവ്; ഖത്തറിൽ ഇന്ന് മുതൽ ഇന്ധനവില ഉയരും

ത്തറിൽ ഇന്ന് മുതൽ ഇന്ധന വില വർധിക്കും. സൂപ്പർ, പ്രീമിയം പെട്രോൾ വില 15 ദിർഹമാണ് കൂടുക. ഡീസൽ വിലയിൽ 5 ദിർഹത്തിന്റെയും വർധനവുണ്ടാകും. പ്രീമിയം ഗ്രേഡ് പെട്രോൾ ലിറ്ററിന് ഒരു റിയാൽ 95 ദിർഹവും സൂപ്പർ പെട്രോളിനും ഡീസലിനും രണ്ട് ദിർഹവുമായിരിക്കും പുതുക്കിയ നിരക്ക്.

മെയ് മാസത്തിൽ പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 റിയാലും സൂപ്പറിന് രണ്ട് റിയാലുമായാണ് ഉയരുന്നത്. ഡീസർ ലിറ്ററിന്് അഞ്ച് ദിർഹം വർധിച്ച് രണ്ട് റിയാലാണ് ഈ മാസം. ഫെബ്രുവരിയിൽ വില വർധിച്ചില്ലെങ്കിലും പെട്രോളിന് മാർച്ചിൽ അഞ്ച് ദിർഹമും ഏപ്രിലിൽ 25 ദിർഹമും കൂടിയിരുന്നു.ജനുവരി മാസത്തിൽ പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോളുകൾക്ക് 30 ദിർഹം കുറഞ്ഞതിന് ശേഷമാണ് കഴിഞ്ഞ മൂന്ന് മാസങ്ങളിലായി ഇത്രയും തുക വർധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP