Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ബഹളം വച്ചതിന് ഭാര്യയെ അറസ്റ്റ് ചെയ്തതു; മക്കളെയും കൂട്ടി ഒരു മുറിയിലേക്ക് ഓടിക്കയറിയ ഹസിൻ, വാതിൽ അകത്തുനിന്നു പൂട്ടി; പൊലീസെത്തി ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുത്ത ഹസിൻ ജഹാനെ ജാമ്യത്തിൽ വിട്ടു

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ബഹളം വച്ചതിന് ഭാര്യയെ അറസ്റ്റ് ചെയ്തതു; മക്കളെയും കൂട്ടി ഒരു മുറിയിലേക്ക് ഓടിക്കയറിയ ഹസിൻ, വാതിൽ അകത്തുനിന്നു പൂട്ടി; പൊലീസെത്തി ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുത്ത ഹസിൻ ജഹാനെ ജാമ്യത്തിൽ വിട്ടു

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ; ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവും നിലവിൽ ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ താരവുമായ മുഹമ്മദ് ഷമിക്കെതിരെ കോഴ ആരോപണങ്ങളും വധശ്രമവും പരസ്ത്രീബന്ധവും ആരോപിച്ചു രംഗത്തെത്തി വിവാദം സൃഷ്ടിച്ച ഭാര്യ ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ അംറോഹയിൽ ഷമിയുടെ വീട്ടിലെത്തി ബഹളം വച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഇവരെ പിന്നീടു ജാമ്യത്തിൽ വിട്ടയച്ചു.

ഞായറാഴ്ച രാത്രിയിലാണ് കുഞ്ഞിനെയും കൂട്ടി ഹസിൻ ജഹാൻ സഹാസ്പുർ അലി നഗറിലെ ഷമിയുടെ വീട്ടിലെത്തിയത്. ഷമിയുടെ സഹോദരന്മാരും കുടുംബവുമാണ് ഈ സമയത്തു വീട്ടിലുണ്ടായിരുന്നത്. ഇവർ ഷമിയുടെ ഭാര്യയെ വീട്ടിൽ കയറ്റാൻ കൂട്ടാക്കിയില്ല. ഇതോടെ മക്കളെയും കൂട്ടി ഒരു മുറിയിലേക്ക് ഓടിക്കയറിയ ഹസിൻ, വാതിൽ അകത്തുനിന്നു പൂട്ടി. തുടർന്ന് ഷമിയുടെ കുടുംബാംഗങ്ങൾ പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് സംഘം ഉടനടി സ്ഥലത്തെത്തിയെങ്കിലും വാതിൽ തുറക്കാനോ വീട്ടിൽനിന്നു മടങ്ങാനോ ഹസിൻ കൂട്ടാക്കിയില്ല. ഇതോടെ പൊലീസ് ഇവരെ ബലം പ്രയോഗിച്ചു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.ഐപിഎൽ നടക്കുന്നതിനാൽ ഷമി ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.

അതേസമയം, നിയമവിരുദ്ധമായാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഹസിൻ ജഹാൻ ആരോപിച്ചു. 'എന്റെ ഭർത്താവിന്റെ വീട്ടിലേക്കാണു ഞാൻ വന്നത്. അവിടെ വരാനും താമസിക്കാനുമുള്ള എല്ലാ അവകാശവും എനിക്കുണ്ട്. ഷമിയുടെ സഹോദരങ്ങൾ എന്നോടാണ് മോശമായി പെരുമാറിയത്. എന്നിട്ടും പൊലീസ് അവരെ പിന്തുണയ്ക്കുന്നു. അവരെ അറസ്റ്റു ചെയ്യുന്നതിനു പകരം തന്നെ കസ്റ്റഡിയിൽ എടുക്കുന്നതിനാണു പൊലീസ് തിടുക്കം കാട്ടിയതെന്നും ഹസിൻ ജഹാൻ ആരോപിച്ചു.

നേരത്തെ, ഷമിക്കെതിരെ സ്ത്രീ പീഡനത്തിനു ഹസിൻ ജഹാൻ നൽകിയ പരാതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊൽക്കത്ത പൊലീസ് അലിപോർ പൊലീസ് കോടതിക്കു മുൻപാകെ സമർപ്പിച്ച കുറ്റപത്രത്തിൽ സ്ത്രീ പീഡനം, സ്ത്രീധന പീഡനം എന്നീ ജാമ്യമില്ലാ വകുപ്പുകളാണു ഷമിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹസിൻ ജഹാൻ 2018ൽ നൽകിയ പരാതിയിലാണു നടപടി. കഴിഞ്ഞ വർഷം മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ജഹാൻ ചിത്രങ്ങൾ പുറത്തുവിട്ടതോടെയാണു വിവാദങ്ങളുടെ തുടക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP