Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാത്രിയിൽ ഭർത്താവിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയ ഹസിൻ ജഹാനെ ഒടുവിൽ പൊലീസെത്തി അറസ്റ്റു ചെയ്തു; വിവാഹ മോചിതയും രണ്ടു പെൺകുട്ടികളുടെ അമ്മയുമാണെന്ന വിവരം മറച്ചു വച്ചാണ് വിവാഹം കഴിച്ചതെന്ന് മുഹമ്മദ് ഷമി; താരത്തിന് പരസ്ത്രീ ബന്ധമെന്ന് ജഹാൻ; ക്രിക്കറ്റ് താരവും ചിയർ ഗേളും തമ്മിലുള്ള പ്രണയ വിവാഹം വിവാദമാകുന്നത് ഇങ്ങനെ

രാത്രിയിൽ ഭർത്താവിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയ ഹസിൻ ജഹാനെ ഒടുവിൽ പൊലീസെത്തി അറസ്റ്റു ചെയ്തു; വിവാഹ മോചിതയും രണ്ടു പെൺകുട്ടികളുടെ അമ്മയുമാണെന്ന വിവരം മറച്ചു വച്ചാണ് വിവാഹം കഴിച്ചതെന്ന് മുഹമ്മദ് ഷമി; താരത്തിന് പരസ്ത്രീ ബന്ധമെന്ന് ജഹാൻ; ക്രിക്കറ്റ് താരവും ചിയർ ഗേളും തമ്മിലുള്ള പ്രണയ വിവാഹം വിവാദമാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ അറസ്റ്റിൽ. മുഹമ്മദ് ഷമിയുടെ വീടാക്രമിച്ചുവെന്ന പരാതിയിലാണ് ഉത്തർപ്രദേശിലെ അംറോഹയിൽ ഹസിൻ അറസ്റ്റിലായത്. ഇന്നലെ രാത്രിയിൽ കുഞ്ഞുമായി ഷമിയുടെ വീട്ടിലെത്തിയ ഹസിൻ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്ത് ഷമിയുടെ മാതാപിതാക്കൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് മാതാപിതാക്കൾ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഹസിനെ കസ്റ്റഡിയിലെടുത്ത് വീട്ടിൽ നിന്നും മാറ്റുകയായിരുന്നു. കുറേക്കാലമായി മുഹമ്മദ് ഛമിയുമായി അകന്നു കഴിയുകയാണ് ഹസിൻ ജഹാൻ.

താൻ ഭർത്താവിന്റെ വീട്ടിൽ പോകുക മാത്രമാണ് ചെയ്തതെന്നും ഷമിയുടെ മാതാപിതാക്കൾ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്നും ഹസിൻ ആരോപിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ ഷമിക്കെതിരെ ആരോപണങ്ങളുമായി ഹസിൻ ജഹാൻ രംഗത്തെത്തിയിരുന്നു.

പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയും അടക്കം നിരവധി ആരോപണങ്ങളും ഹസിൻ ജഹാൻ ഉന്നയിക്കുകയും സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയുമായിരുന്നു. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മർദ്ദിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നുമായിരുന്നു ഹസിന്റെ പരാതി. ഷമിയുടെ കുടുംബത്തിനെതിരേയും ഹസിൻ ആരോപണം ഉന്നയിച്ചിരുന്നു.
ജാമ്യമില്ല വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടും ബിസിസിഐ ഷമിയെ സംരക്ഷിക്കുകയാണെന്നും ഹസിൻ ജഹാൻ ആരോപിച്ചിരുന്നു.

അഞ്ചുവർഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചിയർഗേളും മോഡലുമായിരുന്ന ഹസിൻ ജഹാനെ 2014 ൽ ക്രിക്കറ്റ് താരം ഷമി വിവാഹം കഴിക്കുന്നത്. 2014 ൽ വിവാഹിതയാകുമ്പോൾ വിവാഹമോചിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായിരുന്നു ഹസിൻ ജഹാൻ. എന്നാൽ ഹസിൻ ജഹാന്റെ ആദ്യ വിവാഹത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ഇക്കാര്യങ്ങൾ തന്നിൽ നിന്ന് ബോധപൂർവ്വം ഹസിൻ ജഹാൻ മറച്ചുവെച്ചതായും മുഹമ്മദ് ഷമി ആരോപിച്ചിരുന്നു.

ഷമിക്കെതിരെ ഗാർഹിക പീഡനവും അവിഹിത ബന്ധവും ആരോപിച്ച് ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയതിന് തൊട്ടുപിന്നാലെ ഫേസ്‌ബുക്കിൽ അക്കൗണ്ടിൽ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്‌ക്രീൻഷോട്ടും ഫോട്ടോകളും പുറത്തുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP