Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കായിക മത്സരത്തിന്റെ അസാധാരണമായ സൗന്ദര്യം വ്യക്തമാക്കിക്കൊണ്ട് ഇതാ ഒരു ഫിനിഷിങ്; ഓട്ടം പൂർത്തിയാക്കുംമുമ്പ് തളർന്നുവീണ അത്‌ലറ്റ് നാലുകാലിൽ ഇഴഞ്ഞുനീങ്ങി ഫിനിഷിങ് പോയന്റിൽ എത്തുന്ന ലണ്ടൻ മാരത്തണിലെ കാഴ്ച വൈറലാക്കി ലോകമെമ്പാടുമുള്ള കായികപ്രേമികൾ

കായിക മത്സരത്തിന്റെ അസാധാരണമായ സൗന്ദര്യം വ്യക്തമാക്കിക്കൊണ്ട് ഇതാ ഒരു ഫിനിഷിങ്; ഓട്ടം പൂർത്തിയാക്കുംമുമ്പ് തളർന്നുവീണ അത്‌ലറ്റ് നാലുകാലിൽ ഇഴഞ്ഞുനീങ്ങി ഫിനിഷിങ് പോയന്റിൽ എത്തുന്ന ലണ്ടൻ മാരത്തണിലെ കാഴ്ച വൈറലാക്കി ലോകമെമ്പാടുമുള്ള കായികപ്രേമികൾ

വിസ്മരണീയമായ ഒട്ടേറെ മുഹൂർത്തങ്ങൾക്ക് കായിക വേദികൾ സാക്ഷിയായിട്ടുണ്ട്. ലണ്ടൻ മാരത്തണിൽ ബ്രിട്ടീഷ് അത്‌ലറ്റ് ഹെയ്‌ലി കാരതേഴ്‌സിന്റെ ഫിനിഷിങ് അത്തരത്തിലൊന്നാണ്. ഫിനിഷിങ് പോയന്റിന് മുമ്പ് തളർന്നുവീണ ഈ 25-കാരി വേദന കടിച്ചമർത്തി മുട്ടിലിഴഞ്ഞ് ലക്ഷ്യം മറികടക്കുന്ന ദൃശ്യം വൈറലായി മാറിക്കഴിഞ്ഞു. നിശ്ചയദാർഢ്യത്തിന്റെയും അതിജീവനത്തിന്റെയും ഉദാത്തമായ മാതൃകയായാണ്സോ ഷ്യൽ മീഡിയ ഈ ദൃശ്യത്തെ വാഴ്‌ത്തുന്നത്.

ഇന്നലെ നടന്ന മാരത്തണിൽ ഫിനിഷിങ്ങിന് ഒരുമീറ്റർ അകലെവച്ചാണ് ഹെയ്‌ലി കുഴഞ്ഞുവീണത്. എന്നാൽ, തളരാൻ കൂട്ടാക്കാതെ കൈയും കാലും കുത്തി ഇഴഞ്ഞ് ഫിനിഷിങ് പോയന്റ് മറികടന്ന അവർ, കരിയറിലെ മികച്ച സമയം കുറിക്കുകയും ചെയ്തു. രണ്ട് മണിക്കൂർ 34 മിനിറ്റ് 03 സെക്കൻഡിലാണ് ഹെയ്‌ലി ഫിനിഷ് ചെയ്തത്. കെനിയയുടെ ബ്രിജിഡ് കോസ്‌ഗെയിയാണ് മാരത്തണിൽ വിജയിച്ചത്. ബ്രിജിഡ് രണ്ട് മണിക്കൂർ 18 മിനിറ്റ് 20 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ലണ്ടൻ മാരത്തൺ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ബ്രിജിഡാണ്.

മാരത്തണിൽ വിജയിച്ചത് ബ്രിജിഡാണെങ്കിലും താരമായത് ഹെയ്‌ലിയാണ്. ഹെയ്‌ലി വീഴുന്നതിന്റെയും ഇഴഞ്ഞ് നീങ്ങി ഫിനിഷ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടു. വൈദ്യസഹായം തേടിയശേഷം ഹെയ്‌ലിയും സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തു. ഒപ്പം, രണ്ട് കാൽമുട്ടുകളിലും ബാൻഡേജിട്ട ചിത്രവും. എങ്ങനെ ഒരു മാരത്തൺ ഓടരുതെന്ന് ഞാൻ പഠിച്ചുവെന്നായിരുന്നു ഹെയ്‌ലി ഇതിന് നൽകിയ അടിക്കുറിപ്പ്.

എൻഎച്ച്എസിൽ റേഡിയോഗ്രാഫറായി ജോലി ചെയ്യുന്ന ഹെയ്‌ലി, ജോലിക്കൊപ്പം അത്‌ലറ്റിക് കരിയറും മുന്നോട്ടുകൊണ്ടുപോകുന്നയാളാണ്. പരിക്കേറ്റെങ്കിലും ഇന്നുതന്നെ ജോലിക്ക് ഹാജരാകുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ബർമ്മിങ്ങാമിലെ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിലാണ് ഹെയ്‌ലി ജോലി ചെയ്യുന്നത്.

ലണ്ടൻ മാരത്തണിൽ ബ്രിട്ടന്റെ ഒളിമ്പിക് ജേതാവ് മോ ഫറായായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. എന്നാൽ, ഫറയ്ക്ക് അതിനായില്ല. തുടർച്ചയായി നാലാം തവണയും കെനിയയുടെ എലിഡയ് കിപചോഗെ ലണ്ടൻ മാരത്തണിൽ ജേതാവായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP