Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിൽ കയറി തഹസിൽദാർ; സിപിഎം പരാതിപ്പെട്ടപ്പോൾ സ്ഥലം മാറ്റാൻ ഉത്തരവിട്ട് വരണാധികാരിയായ കലക്ടർ

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിൽ കയറി തഹസിൽദാർ; സിപിഎം പരാതിപ്പെട്ടപ്പോൾ സ്ഥലം മാറ്റാൻ ഉത്തരവിട്ട് വരണാധികാരിയായ കലക്ടർ

 മധുര: സിപിഎമ്മിന് കേരളത്തിന് പുറത്ത് പ്രതീക്ഷയുള്ള മണ്ഡലമാണ് തമിഴ്‌നാട്ടിലെ മധുര. ഇവിടെ തെരഞ്ഞെടുപ്പു കഴിഞ്ഞതിന് ശേഷം വിവാദമുണ്ടായിരിക്കയാണ്. വനിതാ തഹസിൽദാറും മറ്റ് മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിൽ കയറിയതാണ് വിവാദത്തിന് ഇടയാക്കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന പരാതി ഉയർത്തി മധുര ലോക്‌സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി സു വെങ്കടേശൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

ആദ്യം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ സു വെങ്കടേശൻ പിന്നാലെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിപിഎം സ്ഥാനാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മധുര ജില്ലാ കളക്ടർ അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലമാറ്റാൻ കോടതി ഉത്തരവിട്ടത്. മധുര ജില്ലാ കലക്ടർ എസ് നടരാജൻ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ എം ഗുരുചന്ദ്രൻ, അസി. പൊലീസ് കമ്മീഷണർ മോഹൻദാസ് എന്നിവരാണ് കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങി സ്ഥലം മാറ്റൽ നടപടി നേരിട്ടിരിക്കുന്നത്.

വോട്ടിംങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിൽ അനുവാദമില്ലാതെ ആർക്കും പ്രവേശനമില്ല. മാത്രമല്ല സ്‌ട്രോംഗ് റൂമിൽ കയറാൻ നടപടി ക്രമങ്ങൾ പാലിക്കേണ്ടതുമുണ്ട്. ഇതൊന്നും ചെയ്യാതെ അനധികൃതമായി തഹസിൽദാർ അടക്കമുള്ളവർ സ്‌ട്രോംഗ് റൂമിൽ കയറി എന്ന പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി തീരുമാനിച്ചത്. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിലെ ജഡ്ജിമാരായ എസ് മണികുമാർ, സുബ്രഹ്മണ്യം പ്രസാദ് എന്നിവർ കളക്ടർ അടക്കമുള്ളവർക്കെതിരെ രൂക്ഷ വിമർശനവും നടത്തി.

അനുവാദമില്ലാതെ സ്‌ട്രോംഗ് റൂമിൽ കയറിയ തഹസിൽദാറടക്കമുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. തഹസിൽദാറും സംഘവും സ്‌ട്രോഗ് റൂമിൽ മൂന്ന് മണിക്കൂറിലധികം ചിലവഴിച്ചെന്നും ഇത് അന്വേഷിക്കണമെന്നും സിപിഎം പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. മധുര മെഡിക്കൽ കോളേജിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിലാണ് ഈ മാസം 20 ന് തഹസിൽദാറും സംഘവും കയറിയതായി പരാതി ഉയർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP