Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശാന്തിവനം കാവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം; കാവിനെ സംരക്ഷിച്ചു കൊണ്ടാണ് 110 കെവി ലൈൻ വലിക്കുക; ലൈനിന്റെ താഴെ 3 നില വരെയുള്ള വീടുകൾ നിർമ്മിക്കുന്നതിന് അനുമതിയുണ്ട്; നിലവിലെ റൂട്ട് ഹൈക്കോടതിയും സർക്കാറും അംഗീകരിച്ചതാണ്; ബോർഡ് ചെയർമാന്റെ ഭൂമി സംരക്ഷിക്കാൻ അലൈന്മെന്റ് മാറ്റിയെന്ന ആരോപണത്തിലും വിവാദങ്ങളിലും പ്രതികരിച്ച് കെഎസ്ഇബി

ശാന്തിവനം കാവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം; കാവിനെ സംരക്ഷിച്ചു കൊണ്ടാണ് 110 കെവി ലൈൻ വലിക്കുക; ലൈനിന്റെ താഴെ 3 നില വരെയുള്ള വീടുകൾ നിർമ്മിക്കുന്നതിന് അനുമതിയുണ്ട്; നിലവിലെ റൂട്ട് ഹൈക്കോടതിയും സർക്കാറും അംഗീകരിച്ചതാണ്; ബോർഡ് ചെയർമാന്റെ ഭൂമി സംരക്ഷിക്കാൻ അലൈന്മെന്റ് മാറ്റിയെന്ന ആരോപണത്തിലും വിവാദങ്ങളിലും പ്രതികരിച്ച് കെഎസ്ഇബി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വൈദ്യുതി ബോർഡ് ചെയർമാന്റെ മകന്റെ ഭൂമി സംരക്ഷിക്കാൻ എറണാകുളം ജില്ലയിലെ പറവൂർ ശാന്തിവനം കാവിലെ അലൈന്മെന്റ് മാറ്റി 110 കെവി ലൈൻ സ്ഥാപിക്കുന്ന സംഭവം വിവാദമായതോടെ വിശദീകരണവുമാി കെഎസ്ഇബി രംഗത്തെത്തി. വലിയ തോതിൽ പരിസ്ഥിതി നാശമുണ്ടാക്കുന്ന വിധത്തിലാണ് വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതെങ്കിലും കാവ് സംരക്ഷിക്കപ്പെടുമെന്ന വിചിത്ര വാദമാണ് കെഎസ്ഇബി ഉയർത്തുന്നത്.

ചെറായി, പള്ളിപ്പുറം, മുനമ്പം, എടവനക്കാട് എന്നീ പ്രേദേശങ്ങളിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 20 വർഷം മുൻപ് ഭരണാനുമതി ലഭിച്ച പദ്ധതിയാണ് 110 കെ.വി മന്നം-ചെറായി പ്രസരണ ലൈനും ചെറായി 110 കെ.വി. സബ്സ്റ്റേഷനും. പലവിധത്തിലുള്ള തടസ്സങ്ങളാലും പരാതികളാലും മുടങ്ങിപ്പോയ പദ്ധതി ഇപ്പോൾ അതിദ്രുതം പുരോഗമിക്കുമ്പോഴാണ് ഇത്തരം തടസ്സവാദങ്ങളുമായി ചില തല്പര കക്ഷികൾ വരുന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം.

പരിസ്ഥിതി പരിപാലനത്തിനു എപ്പോഴും പ്രത്യേക പരിഗണന നൽകുന്ന സ്ഥാപനമാണ് കെ എസ് ഇ ബി. ചെറായി ശാന്തിവനം കാവിനെ സംരക്ഷിച്ചുകൊണ്ട് തന്നെ നാട്ടുകാർക്ക് ആവശ്യമുള്ള ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കുക എന്നതാണ് നയമെന്നും കെ എസ് ഇ ബി. പറയുന്നു. അലൈന്മെന്റ് സംബന്ധിച്ച പരാതികൾ ഹൈക്കോടതി ഇടപെട്ട് പരിഹരിച്ചതാണെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നു.


കെഎസ്ഇബിയുടെ വിശദീകരണം ഇങ്ങനെ: എറണാകുളം ജില്ലയിലെ പറവൂർ , ശാന്തിവനം കാവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ചെറായി, പള്ളിപ്പുറം , മുനമ്പം, എടവനക്കാട് എന്നീ പ്രേദേശങ്ങളിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 20 വർഷം മുൻപ് ഭരണാനുമതി ലഭിച്ച പദ്ധതിയാണ് 110 KV മന്നം-ചെറായി പ്രസരണ ലൈനും ചെറായി 110 KV സബ്‌സ്റ്റേഷനും. പലവിധത്തിലുള്ള തടസ്സങ്ങളാലും പരാതികളാലും മുടങ്ങിപ്പോയ പദ്ധതി ഇപ്പോൾ അതിദ്രുതം പുരോഗമിക്കുമ്പോഴാണ് ഇത്തരം തടസ്സവാദങ്ങളുമായി ചില തല്പര കക്ഷികൾ വരുന്നത്. ഈ പദ്ധതി പൂർത്തിയാകുമ്പോൾ ആയിരക്കണക്കിന് പേർക്കാണ് പ്രയോജനം ഉണ്ടാകുന്നത്. 7.8 കോടി രൂപയ്ക്കു ഭരണാനുമതി മുൻപ് ലഭിച്ച പദധതിക്കു എപ്പോൾ ചെലവ് കണക്കാക്കുന്നത് 30 .47 കോടി രൂപയാണ്. അടിസ്ഥാന രഹിതമായി പരാതികൾ ഉന്നയിച്ചു നാടിന്റെ വികസനം അട്ടിമറിക്കുന്നവർ പൊതു ജനങ്ങളുടെ പണം ദുർവ്യയം ചെയ്യുകയാണ് എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.

പരിസ്ഥിതി പരിപാലനത്തിനു എപ്പോഴും പ്രത്യേക പരിഗണന നൽകുന്ന സ്ഥാപനമാണ് കെ എസ് ഇ ബി. ചെറായി ശാന്തിവനം കാവിനെ സംരക്ഷിച്ചുകൊണ്ട് തന്നെ നാട്ടുകാർക്ക് ആവശ്യമുള്ള ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കുക എന്നതാണ് കെ എസ് ഇ ബി .യുടെ നയം. സാധാരണ 110 KV ട്രാൻസ്മിഷൻ ടവറിന്റെ ഏറ്റവും താഴത്തെ ലൈനിൽ നിന്നും 10 .5 മീറ്റർ ഗ്രൗണ്ട് ക്ലീയറൻസ് ആണ് വേണ്ടത്. എന്നാൽ ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ശാന്തിവനത്തിൽ നിർമ്മിക്കുന്ന ടവറിനു 19 .4 മീറ്ററാണ് ഗ്രൗണ്ടിൽ നിന്നും താഴത്തെ ലൈനിലേക്കുള്ള ഉയരം. അതുകൊണ്ടുതന്നെ മരങ്ങൾ മുറിക്കേണ്ടി വരില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇടുങ്ങിയ തരത്തിലുള്ള അടിസ്ഥാനം ( NARROW BASED FOUNDATION) ഉപയോഗിക്കുന്നതിനാൽ ഇവിടെ 0.62 സെന്റ് സ്ഥലമേ ടവർ നിർമ്മിക്കാനായി ഉപയോഗിക്കുന്നുള്ളു. സാധാരണയായി 3 സെന്റ് സ്ഥലം വേണ്ടിടത്താണ് ഇത് .

ഈ ലൈനിന്റെ താഴെ 3 നിലവരെയുള്ള വീടുകൾ നിർമ്മിക്കുന്നതിന് ഗവണ്മെന്റ് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. 2008 ൽ ട്രാൻസ്മിഷൻ ലൈനിന്റെ റൂട്ട് സർവ്വേ പൂർത്തിയാക്കുകയും അനുമതി ലഭിക്കുകയും ചെയ്തു. തുടർന്നുണ്ടായ നിരവധി പരാതികളെ തുടർന്ന് ജോലി തുടങ്ങുവാൻ സാധിച്ചില്ല.2013 ൽ ശാന്തി വനവുമായി ബന്ധപെട്ടു ഒരാൾ ബഹുമാനപെട്ട ജില്ലാ കളക്ടർക്കു പരാതി നൽകുകയും തുടർന്ന് രണ്ടു ഹിയറിങ്ങുകൾ നടക്കുകയും ചെയ്തു. ടി ഹിയറിങ്ങിൽ പരാതി നൽകിയ ആളുടെ അഭ്യർത്ഥന പ്രകാരം എ .ഡി .എം നിർദേശിച്ചതനുസരിച്ചു KSEBL നിർദ്ദിഷ്ട ടവർ വസ്തുവിന്റെ വടക്കേ അതിരിലേക്കു മാറ്റി ഒരു ALTERNATE PLAN സമർപ്പിച്ചിരുന്നെങ്കിലും പരാതി നൽകിയ ആൾ അംഗീകരിക്കുകയുണ്ടായില്ല. KSEBL ന്റെ റൂട്ട് അംഗീകരിച്ചു കൊണ്ട് ഇതിനു എ.ഡി.എം 15 .04 .2017 നു നൽകിയ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഈ ലൈൻ നിർമ്മാണവുമായി ബന്ധപെട്ടു WP(C) 5259/2011,16733/11,4844/11 എന്നീ കേസുകളിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ കോമൺ ജഡ്ജ്‌മെന്റ് പ്രകാരം എ.ഡി.എം ഒരു അഡ്വക്കേറ്റ് കമ്മീഷനെ നിയമിക്കുകയും, പ്രസ്തുത കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയും എ ഡി എമ്മിന്റെ നേരിട്ടുള്ള സ്ഥല പരിശോധനയുടെയും അടിസ്ഥാനത്തിൽ 28/04/2017 നു ട്രാൻസ്മിഷൻ ലൈനിന്റെ റൂട്ട് അംഗീകരിച്ചു എറണാകുളം ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നും ഉത്തരവ് ഇറക്കുകയുണ്ടായി.

ഉത്തരവിൽ കെടാമംഗലം എസ്സ് എൻ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഒഴിവാക്കി റൂട്ടിന് അംഗീകാരം നൽകി 15/ 04 / 2017 ലെ ഉത്തരവിനെ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ WP(C) 27114/2017 എന്ന നമ്പറിൽ പരാതി നൽകിയ ആൾ വീണ്ടും കേസ് ഫയൽ ചെയ്തു. ഈ ലൈനിനെതിരെ ഇതു കൂടാതെ മറ്റു പലരും ബഹുമാനപ്പെട്ട കോടതിയിൽ ഹർജി സമർപ്പിക്കുകയുണ്ടായി. 2018 ജനുവരിയിൽ ടി കേസുകൾ ഹിയറിങ്ങിനു വരികയും ബഹുമാനപ്പെട്ട കോടതി സ്റ്റേ അനുവദിക്കാതിരിക്കുകയും ചെയ്തിട്ടുള്ളതാണ്. തുടർന്ന് ഹർജി നല്കിയാളുടെ IA പരിഗണിച്ചു മാർച്ച് 15 മുതൽ വിശദമായ ഹിയറിങ് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നടക്കുകയുണ്ടായി. ടി ഹെയറിങ്ങിൽ ടി റൂട്ടിനെ പറ്റിയുള്ള വിശദമായ ചർച്ചകൾ നടന്നതാണ്. ശേഷം പരാതിക്കാരുടെ കേസുകൾ കോടതി തള്ളി കളയുകയുണ്ടായി. അതായത് ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്ന് അംഗീകരിച്ച റൂട്ട് സാധൂകരിച്ചാണ് കോടതി ഉത്തരവായത് .

KSEBL ശാന്തിവനം കാവ് ഉൾപ്പെടുന്ന വസ്തുവിൽ ടി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ജോലി നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും പത്ര മാധ്യമങ്ങളിലും വരുന്ന വാർത്തകൾ സത്യ വിരുദ്ധവും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും ജില്ലാ കളക്ടറുടെയും ഉത്തരവുകൾക്ക് വിരുദ്ധവുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP