Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീലങ്കൻ സ്‌ഫോടന പരമ്പരയിൽ കേരളത്തിലും റെയ്ഡ്; കാസർഗോഡും പാലക്കാടുമായി എൻഐഎ റെയ്ഡ് നടത്തിയത് മൂന്നോളം വീടുകളിൽ; പരിശോധനയ്ക്ക് പിന്നാലെ മൊബൈൽ ഫോണുകളും രേഖകളും പിടിച്ചെടുത്തു; കാസർഗോഡ് നിന്ന് രണ്ട് പേരോട് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനും നിർദ്ദേശം; എൻഐഎ അന്വേഷണം മുന്നോട്ട് പോകുന്നത് തൗഹീദ് ജമാഅത്തിന്റെ കേരള ബന്ധത്തിന്റെ ചുവട്പിടിച്ച്; കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത് ഐസിസ് വിശദീകരണം മലയാളത്തിലും വന്നതിന് പിന്നാലെ; സംസ്ഥാനത്ത് സുരക്ഷ ശക്താമാക്കി

ശ്രീലങ്കൻ സ്‌ഫോടന പരമ്പരയിൽ കേരളത്തിലും റെയ്ഡ്; കാസർഗോഡും പാലക്കാടുമായി എൻഐഎ റെയ്ഡ് നടത്തിയത് മൂന്നോളം വീടുകളിൽ; പരിശോധനയ്ക്ക് പിന്നാലെ മൊബൈൽ ഫോണുകളും രേഖകളും പിടിച്ചെടുത്തു; കാസർഗോഡ് നിന്ന് രണ്ട് പേരോട് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനും നിർദ്ദേശം; എൻഐഎ അന്വേഷണം മുന്നോട്ട് പോകുന്നത് തൗഹീദ് ജമാഅത്തിന്റെ കേരള ബന്ധത്തിന്റെ ചുവട്പിടിച്ച്; കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത് ഐസിസ് വിശദീകരണം മലയാളത്തിലും വന്നതിന് പിന്നാലെ; സംസ്ഥാനത്ത് സുരക്ഷ ശക്താമാക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ കാസർഗോഡും പാലക്കാടും എൻഐഎ റെയ്ഡ്. കാസർഗോഡ് രണ്ട സ്ഥലത്തും പാലക്കാട് ഒരു സ്ഥലത്തുമാണ് റെയ്ഡ് നടക്കുന്നത്. ഇവിടെ റെയ്ഡ് നടത്തിയ ശേഷം മൊബൈൽ ഫോൺ രേഖകൾ ഉൾപ്പടെ റെയ്ഡ് നടത്തിയ എൻഐഎ സംഘം പിടിച്ചെടുത്തു. ഇതിൽ രണ്ട് പേരോട് കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ശ്രീലങ്കയിലെ സ്‌ഫോടനപരമ്പരയുടെ മുഖ്യസൂത്രധാരനായ സഹ്രാൻ ഹാഷിമിന് കേരളത്തിലും വേരുകളുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. കേരളത്തിലെ മലപ്പുറത്തും ഇയാൾ സന്ദർശനം നടത്തിയിരുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. 2017 ലാണ് ഹാഷിം കേരളത്തിലെത്തിയത്. ഹാഷിം ഇന്ത്യയിൽ ഏതാനും മാസം തങ്ങിയതായും ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തി. ശ്രീലങ്കയിലെ നാഷണൽ തൗഹീദ് ജമാഅത്തിന്റെ തലവനാണ് സഹ്രാൻ ഹാഷിം. ഐഎസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് തൗഹീദ് ജമാഅത്ത്. കൊളംബോ ഷാങ് ഗ്രിലാ ഹോട്ടലിലെ സ്‌ഫോടനത്തിൽ ഹാഷിമും കൊല്ലപ്പെട്ടിരുന്നു.

ഈസ്റ്റർ ദിനത്തിൽ, ശ്രീലങ്കയിൽ 359 പേരുടെ ജീവനെടുത്ത ചാവേർ സ്ഫോടന പരമ്പരയുടെ കണ്ണികൾ തമിഴ്‌നാട് കേന്ദ്രമാക്കിയ തൗഹീദ് ജമാത്തിലേക്ക് നീണ്ടതോടെ, സംഘടനയുമായി ബന്ധമുള്ള 60 മലയാളികളും പൊലീസ് നിരീക്ഷണത്തിൽ. ഇവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഐഎസിന്റെ സ്ലീപ്പർ സെൽ പോലെ പ്രവർത്തിച്ചുവരികയാണ് തൗഹീദ് ജമാഅത്ത്.ശ്രീലങ്കയിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ട് കൊണ്ട് ഐഎസ് അറബിക്കും ഇംഗ്ലീഷിനും പുറമേ തമിഴിലും മലയാളത്തിലും വീഡിയോ ഇറക്കി പ്രചരിപ്പിച്ചിരുന്നു. തങ്ങളുടെ ശേഷിയെ കുറിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യുവാക്കളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലയാളത്തിലും, തമിഴിലും പ്രസ്താവന ഇറക്കിയതെന്നാണ് വിദേശ ഏജൻസികൾ വിലയിരുത്തിയത്.

2016 ൽ മധുരയിലും, നാമക്കലിലും, തൗഹീദ് ജമാഅത്ത് സംഘടിപ്പിച്ച യോഗങ്ങളിൽ, വണ്ടിപ്പെരിയാർ, പെരുമ്പാവൂർ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ 60 പേർ പങ്കെടുത്തതായി സംസ്ഥാന ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. അറബിയിൽ തയ്യാറാക്കിയ വീഡിയോ പിന്നീട് മലയാളത്തിലേക്കും തമിഴിലേക്കും പ്രാദേശിക ഐഎസ് വിഭാഗങ്ങൾ തർജ്ജമ ചെയ്തിറക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇന്റലിജൻസ് ഇക്കാര്യം സൂക്ഷ്മമായി പരിശോധിച്ചുവരുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഐഎസ് വീഡിയോയുടെ മലയാളം വേർഷൻ പിന്നീട് ഡീലീറ്റ് ചെയ്തതായാണ് കാണുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്.

മലപ്പുറത്തും കോഴിക്കോടും കണ്ണൂരും കാസർഗോഡും ഐസിസിന്റെ പ്രവർത്തനം സജീവമാണെന്നാണ് ദേശീയ അന്വേഷണം ഏജൻസിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കേരളത്തിൽ അന്വേഷണം പുരോഗമിക്കുന്നത്. ശ്രീലങ്കയിലെ ഐസിസ് തീവ്രവാദിയുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലെ പോസ്റ്റുകൾ തീവ്ര സ്വഭാവമുള്ള മലയാളികളും ആവേശത്തോടെ ഷെയർ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിന്റെ മഹത്തരമായ ഭൂതകാലത്തെ ഉയർത്തിക്കാട്ടി ഐസിസ് തീരുമാനങ്ങളെ ന്യായീകരിക്കുന്നതാണ് ശ്രീലങ്കക്കാരന്റെ പോസ്റ്റുകളിൽ ഏറെയും. ഇത് ഷെയർ ചെയ്തവരെയെല്ലാം ദേശീയ അന്വേഷണ ഏജൻസി നിരീക്ഷിക്കുന്നുണ്ട്. ചിലരെ വിളിച്ചു വരുത്തി ലങ്കൻ സ്‌ഫോടനത്തെ കുറിച്ച് അറിയാമായിരുന്നോ എന്നും തിരക്കിയിട്ടുണ്ട്.

കൊളംബോയിൽ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച തൗഹീദ് ജമായത്ത് എന്ന സംഘടനയ്ക്ക് കേരളത്തിലും വേരുകൾ. ഈ സംഘടന എറണാകുളം ജില്ലയിൽ സജീവമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സഹ്റാൻ ഹാഷിം ആണ് തൗഹീദ് ജമായത്ത് എന്ന സംഘടനയുടെ സ്ഥാപകൻ. ഇതിന് തമിഴ്‌നാട്ടിൽ ഘടകമുണ്ട്. തമിഴ്‌നാട് ഘടകത്തിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ പ്രവർത്തനം. കോഴിക്കോടും മലപ്പുറത്തും കാസർഗോഡും ഈ സംഘടനയ്ക്ക് അനുഭാവികളുണ്ടെങ്കിലും പ്രവർത്തകരുള്ളത് എറണാകുളം ജില്ലയിലാണ്. പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് ഇവരുടെ മുഖ്യപ്രവർത്തനം. ഈരാറ്റുപേട്ട പോലുള്ള സ്ഥലങ്ങളിലും തൗഹിദ് ജമാഅത്തിന് പ്രവർത്തകരുണ്ട്.

ഈ മേഖലയിൽ തമിഴ്‌നാട്ടുകാരായ നിരവധി മുസ്ലീങ്ങളുണ്ട്. ഇവർക്കിടയിലാണ് ഈ സംഘടനയുടെ പ്രവർത്തനമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പരസ്യമായി പോലും പ്രവർത്തിക്കാനുള്ള അവസരം ഇവർക്കുണ്ടായിരുന്നു. മുസ്ലിം മതസംഘടനയെന്ന തരത്തിലായിരുന്നു ഇടപെടൽ. എന്നാൽ ശ്രീലങ്കയിൽ സ്‌ഫോടനങ്ങൾ നടന്നതോടെയാണ് ഈ സംഘടന കുപ്രസിദ്ധമാകുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ തമിഴ്‌നാട് ഘടകത്തിന്റെ ലങ്കൻ ബന്ധം കണ്ടെത്തി. ഇതിനൊപ്പമാണ് കേരളത്തിലും മതതീവ്രവാദം വളർത്താൻ ഇവർ ശ്രമിച്ചെന്ന തിരിച്ചറിവുണ്ടാകുന്നത്. കണ്ണൂരും കാസർഗോഡും കോഴിക്കോടും മലപ്പുറവും ഐസിസിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളായിരുന്നു. കനകമലയിലെ അറസ്റ്റോടെ ഇതിന് തടസ്സം നേരിട്ടു. ഇതോടെയാണ് പുതിയ രൂപത്തിൽ കേരളത്തിൽ സജീവമാകാൻ ഐസിസ് തീരുമാനിച്ചത്. തൗഹീദ് എന്ന തമിഴ് സംഘടനയുടെ കേരളത്തിലേക്കുള്ള വരവും ഇങ്ങനെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP