Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവൻജേഴ്‌സിന്റെ സസ്‌പെൻസ് പൊളിച്ചു; യുവാവിനെ വളഞ്ഞിട്ട് പൊതിരെ തല്ലി ആരാധകർ; ഹോങ്ങ്‌കോങ്ങിൽ അക്രമാസക്തരായത് സിനിമ കാണാൻ വരി നിന്ന ജനകൂട്ടം

അവൻജേഴ്‌സിന്റെ സസ്‌പെൻസ് പൊളിച്ചു; യുവാവിനെ വളഞ്ഞിട്ട് പൊതിരെ തല്ലി ആരാധകർ; ഹോങ്ങ്‌കോങ്ങിൽ അക്രമാസക്തരായത് സിനിമ കാണാൻ വരി നിന്ന ജനകൂട്ടം

മറുനാടൻ ഡെസ്‌ക്‌

ലോകസിനിമയിൽ മുഴുവൻ അവൻജേഴ്‌സ് എൻഡ്‌ഗെയിം തരംഗമാണ്. അഞ്ചുദിവസം മുൻപ് ടിക്കറ്റുകൾ വിറ്റുപോയിരുന്നു. കിട്ടാത്തവരാകട്ടെ നീണ്ടവരി നിന്നാണ് ടിക്കറ്റ് സ്വന്തമാക്കുന്നത്. സിനിമയ്ക്ക് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് വലിയ കളക്ഷനാണ് ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത സിനിമയ്ക്കായി ആരാധകർ കാത്തിരുന്നതിന്റെ ആഴം വെളിവാക്കുന്നതാണ്.

സിനിമ കണ്ടുകഴിഞ്ഞവരിൽ ചിലരെങ്കിലും അതിന്റെ കഥയും സസ്പൻസുമൊക്കെ ഓൺലൈനിൽ പരസ്യപ്പെടുത്തി തകർക്കാൻ ശ്രമിക്കുന്നുമുണ്ട്. അവൻജേഴ്‌സിന്റെ ടിക്കറ്റ് കിട്ടാനായി കാത്തുനിന്നവരോട് സിനിമയുടെ പ്രസക്ത ഭാഗങ്ങൾ വിളിച്ച് കൂവിയാൽ എന്തായിരിക്കും അവസ്ഥ. സംശയമില്ല, അടി എപ്പോൾ കിട്ടിയെന്ന് ചോദിച്ചാൽ മതി.

ഹോങ്ങ്‌കോങ്ങിലുള്ള ഒരാൾക്ക് ഇത്തരത്തിൽ ആരാധകരുടെ കയ്യിൽ നിന്നും കിട്ടിയത് പൂരത്തല്ല്. ടിക്കറ്റ് വാങ്ങാൻ വരിനിന്നവരോടൊയി പലവട്ടം സിനിമയിലെ നിർണായക മുഹൂർത്തങ്ങൾ വിളിച്ചുകൂവി. ആദ്യമൊക്കെ ക്ഷമിച്ച ആൾക്കൂട്ടം കുറച്ച് കഴിഞ്ഞതോടെ അക്രമാസക്തമായി. വിളിച്ചുകൂവിയ ആളെ വളഞ്ഞിട്ട് തല്ലി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP