Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംഘപരിവാറിന്റെ എച്ചിൽ നക്കി പിതൃശൂന്യ മാധ്യമപ്രവർത്തനം നടത്തുന്ന നിന്റെ യഥാർത്ഥമുഖം ജനങ്ങളിലേക്ക് എത്തിക്കാൻ ഈ ഷാജിക്ക് നീ പറഞ്ഞ ഒരു ജന്മത്തിന്റെ ആവശ്യമില്ല; നിന്റെ ചെറ്റത്തരങ്ങൾ തുറന്നു കാണിക്കാൻ നിന്റെ കാലനായി ഞാൻ ഇവിടെ തന്നെയുണ്ടാകും; മറുനാടൻ പേജ് പൂട്ടിക്കാൻ ക്വട്ടേഷനുമായി എത്തിയിരിക്കുന്ന സിപിഎം സൈബർ ഗുണ്ട പോരാളി ഷാജിയുടെ പേജിനെതിരെ റിപ്പോർട്ടു ചെയ്ത് മറുനാടൻ വായനക്കാർ; പോരാളി ഷാജിയും മറുനാടനും തമ്മിലുള്ള ഏറ്റുമുട്ടൽ സൈബർ ലോകത്ത് വൈറലാകുമ്പോൾ

സംഘപരിവാറിന്റെ എച്ചിൽ നക്കി പിതൃശൂന്യ മാധ്യമപ്രവർത്തനം നടത്തുന്ന നിന്റെ യഥാർത്ഥമുഖം ജനങ്ങളിലേക്ക് എത്തിക്കാൻ ഈ ഷാജിക്ക് നീ പറഞ്ഞ ഒരു ജന്മത്തിന്റെ ആവശ്യമില്ല; നിന്റെ ചെറ്റത്തരങ്ങൾ തുറന്നു കാണിക്കാൻ നിന്റെ കാലനായി ഞാൻ ഇവിടെ തന്നെയുണ്ടാകും; മറുനാടൻ പേജ് പൂട്ടിക്കാൻ ക്വട്ടേഷനുമായി എത്തിയിരിക്കുന്ന സിപിഎം സൈബർ ഗുണ്ട പോരാളി ഷാജിയുടെ പേജിനെതിരെ റിപ്പോർട്ടു ചെയ്ത് മറുനാടൻ വായനക്കാർ; പോരാളി ഷാജിയും മറുനാടനും തമ്മിലുള്ള ഏറ്റുമുട്ടൽ സൈബർ ലോകത്ത് വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ ഫേസ്‌ബുക്ക് പേജ് പൂട്ടിക്കുമെന്ന് ശപഥം ചെയ്തിറങ്ങിയ സിപിഎം സൈബർ ഗുണ്ട പോരാളി ഷാജിക്കെതിരെ മറുനാടൻ വായനക്കാർ രംഗത്ത്. സിപിഎം സൈബർ സഖാക്കൾ രാഷ്ട്രീയ എതിരാളികളെയും മറ്റുള്ളവരെയും ആക്രമിക്കാൻ ഭീഷണിപ്പെടുത്തി ഒതുക്കാനും ഉപയോഗിക്കുന്ന ഫേസ്‌ബുക്ക് പേജാണ് പോരാളി ഷാജിയുടേത്. സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങി വാർത്ത കൊടുക്കാതിരുന്നതോടെയും തെരഞ്ഞെടുപ്പു കാലത്തെ ഇടതു സ്ഥാനാർത്ഥികളുടെ കാപട്യം തുറന്നു കാട്ടുകയും ചെയ്‌തോടെയാണ് മറുനാടൻ സിപിഎം സഖാക്കളുടെ കണ്ണിലെ കരാടായത്. ഇതോടെ പോരാളി ഷാജി അടക്കമുള്ളവർ മറുനാടനെ പൂട്ടിക്കുമെന്ന് പറഞ്ഞു കൊണ്ടു സോഷ്യൽ മീഡിയയിൽ പ്രചരണം ആരംഭിച്ചത്.

ഈ പ്രചരണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുമ്പോൾ അതിനെതിരെ മറുനാടൻ വായനക്കാരും രംഗത്തെത്തി. കുറച്ചു ദിവസങ്ങളിലായി മറുനാടനെതിരെ പച്ചത്തെറി വിളിച്ചും അസഭ്യം വിളികളുമായാണ് സൈബർ സഖാക്കൾ രംഗത്തുള്ളത്. പോരാളി ഷാജിയുടെ പേജിൽ മറുനാടനെ തെറിവിളിച്ചു കൊണ്ടുള്ള പോസ്റ്റുകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ പേജിൽ മറുനാടനെതിരെ ഷാജി ഭീഷണി മുഴക്കുന്നത് ഇങ്ങനെ: 'പണം വാങ്ങി വാർത്ത കൊടുക്കുന്ന ചെറ്റയാണ് ഈ മറുനാടൻ... ഇവൻ കേരള സമൂഹത്തിനു ആപത്തു... നീയൊരു തേഡ്‌റേറ്റ് സൈബർ ഗുണ്ടയാണേൽ അതിലും വലിയ ഗുണ്ടയാടാ പോരാളിഷാജി എന്തും നിനക്ക് വിളിച്ച് പറയാൻ നിന്റെ തന്തയുടെ വകയാണോ കേരളം നീ വെല്ലുവിളിച്ച പിള്ളേരുടെ ഗ്യാങ്ങ് ഇതാ.. നീ പറ്റുമെങ്കിൽ എന്താണെച്ച് വച്ചാൽ ചെയ്ത് കാണിക്ക്' എന്നു പറഞ്ഞാണ് പോസ്റ്റ്.

ഇങ്ങനെ മറുനാടനെതിരെ കൂട്ടത്തോതെ സൈബർ ആക്രമണം തുടങ്ങിയപ്പോഴാണ് മറുനാടൻ വായനക്കാരും പ്രതിരോധം തീർത്ത് രംഗത്തുവന്നത്. മറുനാടൻ മലയാളിയെ പൂട്ടിക്കുമെന്ന് പറഞ്ഞ് പ്രചരണം തുടങ്ങിയ പോരാളി ഷാജിയുടെ പേജ് പൂട്ടിക്കാൻ തയ്യാറാണെന്ന് പറഞ്ഞാണ് മറുനാടൻ വായനക്കാർ പ്രചരണം തുടങ്ങിയത്. ഇതിനായി മറുനാടനെ പൂട്ടിക്കാൻ ഷാജി തുടങ്ങിയ വിധത്തിൽ തന്നെ മറുപ്രചരണം തുടങ്ങി. മറുനാടൻ പൂട്ടിക്കാൻ ഷാജി നിർദ്ദേശിച്ചുള്ള അതേവഴി തിരഞ്ഞെടുക്കാനാണ് മറുനാടൻ വായനക്കാരും പറയുന്നത്.

ഇതിനായി ഫേസ്‌ബുക്കിൽ പോയി പോരാളി ഷാജിയുടെ പേജ് എടുക്കുക

റിപ്പോർട്ട് ചെയ്യേണ്ട വിധം :

1- പോരാളി ഷാജിയുടെ പേജ് എടുത്ത് ഷെയർ ബട്ടണു സമീപം ഉള്ള മൂന്നു പുള്ളിയിൽ ക്ലിക്ക് ചെയ്യുക.

2- അപ്പോൾ ഉയർന്നു വരുന്ന പോപ് അപ്പിൽ 'ഗിവ് ഫീഡ്ബാക്ക് ഓർ റിപ്പോർട്ട് ദിസ് പേജ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

3 - വീണ്ടും ഉയർന്നു വരുന്ന പോപ് അപ്പിൽ ആദ്യം ഒന്നു സെലക്ട് ചെയ്യുക (  Harassment/ Scam and Fake Page ) ക്ലിക്കുക, അതിനു താഴെ രണ്ടാമത്തെ ( Its someone else / Fake Page) ക്ലിക്ക് ചെയ്യുക.

4 - താഴെ നീല നിറത്തിൽ ഡൺ (Done) എന്ന ഒപ്ഷൻ ക്ലിക്കുക.

അപ്രിയ വാർത്തകളുടെ പേരിൽ സൈബർ ലോകത്ത് സഖാക്കൾ കൂട്ടമായാണ് മറുനാടൻ പേജ് പൂട്ടിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ ഇതിന് അതേനാണയത്തൽ തിരിച്ചടി നൽകുമെന്നാണ് മറുനാടൻ വായനക്കാരുടെയും പക്ഷം. തെരഞ്ഞെടുപ്പു വേളയിൽ മറുനാടൻ മലയാളി പുറത്തുവിട്ട ചില എക്സ്‌ക്ലൂസിൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ചില കോളങ്ങളിലെ രാഷ്ട്രീയ നിലുപാടുകളുടെയും പേരിൽ മറുനാടനെതിരെ സൈബർ ലോകത്ത് ഉറഞ്ഞു തുള്ളുകയായായിരുന്നു സിപിഎം സൈബർ ഗുണ്ടകൾ. മറുനാടൻ മലയാൽയുടെ പേജ് പൂട്ടിച്ചുകളയും എന്നതാണ് ഈ സൈബർ ഗുണ്ടാ നേതാവിന്റെ ഭീഷണി. ഇതിനായി 'സഖാക്കളെ മറുനാടൻ മലയാളി പേജ് നമുക്ക് അങ്ങ് പൂട്ടിച്ചാലോ?' എന്നു പറഞ്ഞു കൊണ്ട് ആഹ്വാനവും നടത്തി വ്യാപക പ്രചരണം നടത്തിക്കഴിഞ്ഞു.

മറുനാടൻ മലയാളിക്കും എതിരെ മാസ് റിപ്പോർട്ടിംഗുമായാണ് സിപിഎം സൈബർ സഖാക്കൾ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പു വേളയിൽ സിപിഎം കാപട്യം വെളിവാക്കുന്ന റിപ്പോർട്ടുകൾ മറുനാടൻ പുറത്തുവിട്ടിരുന്നു. മാത്രമല്ല, ആറ്റിങ്ങൽ മണ്ഡലത്തിൽ വ്യാപകമയി കള്ളവോട്ടിന് ശ്രമിക്കുന്ന വാർത്തയും പുറത്തുവിട്ടത് മറുനാടൻ ആയിരുന്നു. ഇതോടെ തെരഞ്ഞെടുപ്പു കമ്മീഷനും കള്ളവോട്ട് തടയാൻ കർശന നിലപാട് സ്വീകരിച്ചു. ഇതെല്ലാം കൂടിയായപ്പോൾ സിപിഎം സൈബർ ഗുണ്ടകളുടെ ഒന്നാം നമ്പർ ശത്രുവായി മറുനാടൻ മാറുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ മാസ് റിപ്പോർട്ടിങ് ഭീഷണിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. സിപിഎം ഗ്രൂപ്പുകളിൽ ഉള്ളവർ മാസ് റിപ്പോർട്ടു ചെയ്യണമെന്ന ആഹ്വാനമാണ് സിപിഎം ഗ്രൂപ്പുകളിൽ.

ഇക്‌ബാൽ കൊണ്ടോട്ടി എന്ന പേരുള്ള ഒരു സിപിഎം സൈബർ ഗുണ്ട മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയെ വഴിയിൽ തല്ലാൻ ആഹ്വാനം ചെയ്തു കൊണ്ട് രംഗത്തുവന്നിരുന്നു. ഇതിന് ശേഷം തെരഞ്ഞെടുപ്പിന് ശേഷം മറുനാടൻ നടത്തിയ അവലേകന വാർത്തകളും ഇക്കൂട്ടരുടെ സമനില തെറ്റിച്ചു എന്നു വേണം കരുതാൻ. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയോട് അഭിപ്രായം ആരാഞ്ഞ ചാനലുകാരോട് അദ്ദേഹം തട്ടിക്കയറിയ വാർത്തയും പുറത്തുവന്നിരുന്നു. ഈ വാർത്ത മറ്റെല്ലാവരെയും പോലെ മറുനാടനും റിപ്പോർട്ടു ചെയ്തു ഇതോടെ സൈബർ ലോകത്ത് കുരുപൊട്ടിയ സഖാക്കൾ രംഗത്തിറങ്ങുകയായിരുന്നു.

മറുനാടനെതിരെ നുണ പ്രചരണം നടത്തുന്നത് പതിവാക്കിയ ചില വ്യക്തികളും പതിവു പോലെ മറുനാടൻ പൂട്ടിക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. എന്നാൽ, ഈ മറുനാടൻ പൂട്ടിക്കുമെന്ന പ്രചരണം തുടങ്ങിയതോടെ മറുനാടനെ പിന്തുണച്ചു കൊണ്ട് നിരവധി പേർ രംഗത്തുവന്നു. പോരാളി ഷാജി മറുനാടൻ വിമർശിക്കുന്നത് മുഖം വെച്ചു കൊണ്ടാണ്. നീ ആദ്യം നിന്റെ മുഖം കാണിക്ക് എന്നു പറഞ്ഞു കൊണ്ട് നിരവധി പേരാണ് രംഗത്തുവന്നത്. വിവിധ കോണുകളിൽ നിന്നു മറുനാടന് പിന്തുണയും ഈ വിഷയത്തിൽ ലഭിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP