Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്ഷരനഗരിയുടെ ചരിത്രത്തോളം പഴക്കമുള്ള നാഗമ്പടം പഴയ മേൽപ്പാലം ഇന്നുകൂടി കാണാം; പാലം നാളെ തകർക്കുന്നത് നിയന്ത്രിത സ്‌ഫോടനം വഴി; പാലം പൊളിക്കുന്നതിനാൽ ശനിയാഴ്‌ച്ച പോകുന്ന ട്രെയിനികൾക്ക് നിയന്ത്രണം; റെയിൽവേ ട്രാക്കിൽ നിയന്ത്രണമേർപ്പെടുത്തുന്നത് ഒൻപത് മണിക്കൂർ

അക്ഷരനഗരിയുടെ ചരിത്രത്തോളം പഴക്കമുള്ള നാഗമ്പടം പഴയ മേൽപ്പാലം ഇന്നുകൂടി കാണാം; പാലം നാളെ തകർക്കുന്നത് നിയന്ത്രിത സ്‌ഫോടനം വഴി; പാലം പൊളിക്കുന്നതിനാൽ ശനിയാഴ്‌ച്ച പോകുന്ന ട്രെയിനികൾക്ക് നിയന്ത്രണം; റെയിൽവേ ട്രാക്കിൽ നിയന്ത്രണമേർപ്പെടുത്തുന്നത് ഒൻപത് മണിക്കൂർ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: അക്ഷര നഗരിയുടെ ചരിത്രത്തോളം തന്നെ പഴക്കമുള്ള നാഗമ്പടം പഴയ മേൽപ്പാലം ഇന്നു കൂടിമാത്രം കാണാം. നാളെ രാവിലെ 10 മണിയോടെ നിയന്ത്രിത സ്‌ഫോടനത്തിൽ പാലം തകർക്കും. ചെറു സ്‌ഫോടക വസ്തുക്കളാവും ഇതിനായി ഉപയോഗിക്കുക. ട്രെയിൻ ഗതാഗതത്തെ ബാധിക്കാതിരിക്കാനാണ് ഇത്തരത്തിൽ സ്‌ഫോടനം നടത്തുന്നത്.

അക്ഷര നഗരിയുടെ ഓർമ്മത്താളുകളിലേയ്ക്ക് നാളെ നാഗമ്പടം പഴയ മേൽപ്പാലം മാറും. നാളെ ഏകദേശം 10 മണിയോടെ പാലം തകർന്നടിയും.മേൽപ്പാലം പൊളിക്കുന്നതിനാൽ ശനിയാഴ്ച ഇതുവഴി പോകുന്ന ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. റെയിൽപാളത്തിൽ ഒമ്പതു മണിക്കൂറും എം.സി.റോഡിൽ രാവിലെ 10 മുതൽ ഒരു മണിക്കൂറും ഗതാഗത നിയന്ത്രണമാണ് പ്രതീക്ഷിക്കുന്നത്.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

* ട്രെയിൻ നമ്പർ 06015-എറണാകുളം വേളങ്കണ്ണി സ്െപഷ്യൽ (ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിൽ രണ്ട് മിനിട്ട് നിർത്തും). ട്രെയിൻ നമ്പർ 66308- കൊല്ലം-കോട്ടയം-എറണാകുളം മെമു, ട്രെയിൻ നമ്പർ 66302- കൊല്ലം- ആലപ്പുഴ-എറണാകുളം മെമു, 66303 -എറണാകുളം-ആലപ്പുഴ-കൊല്ലം മെമു* ട്രെയിൻ നമ്പർ 56385-എറണാകുളം-കോട്ടയം പാസഞ്ചർ, ട്രെയിൻ നമ്പർ 56390 കോട്ടയം-എറണാകുളം പാസഞ്ചർ * ട്രെയിൻ നമ്പർ 56387 എറണാകുളം- കോട്ടയം- കായംകുളം പാസഞ്ചർ , ട്രെയിൻ നമ്പർ 56388 കായംകുളം- കോട്ടയം- എറണാകുളം പാസഞ്ചർ * ട്രെയിൻ നമ്പർ 56380 കായംകുളം- എറണാകുളം (ആലപ്പുഴ വഴി), ട്രെയിൻ നമ്പർ 56303 എറണാകുളം-ആലപ്പുഴ പാസഞ്ചർ, ട്രെയിൻ നമ്പർ 56381 എറണാകുളം-കായംകുളം പാസഞ്ചർ(ആലപ്പുഴ വഴി), ട്രെയിൻ നമ്പർ 56382 കായംകുളം -എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി), ട്രെയിൻ നമ്പർ 56301 ആലപ്പുഴ-കൊല്ലം പാസഞ്ചർ.

ഭാഗികമായി റദ്ദാക്കുന്നവ

* ട്രെയിൻ നമ്പർ 56365 ഗുരുവായൂർ- പുനലൂർ പാസഞ്ചർ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. * ട്രെയിൻ നമ്പർ 56366 പുനലൂർ-ഗുരുവായൂർ പാസഞ്ചർ പുനലൂരിനും എറണാകുളത്തിനുമിടയിൽ ഓടില്ല.* ട്രെയിൻ നമ്പർ 16307 ആലപ്പുഴ- കണ്ണൂർ എക്സ്‌പ്രസും 16308 കണ്ണൂർ- ആലപ്പുഴ എക്സ്‌പ്രസും എറണാകുളം വരെയേ ഉണ്ടാവൂ.

ആലപ്പുഴ വഴി തിരിച്ചുവിട്ട എക്സ്‌പ്രസ് തീവണ്ടികൾ

* ട്രെയിൻ നമ്പർ 16650 നാഗർകോവിൽ-മംഗലാപുരം പരശുറാം* ട്രെയിൻ നമ്പർ 17229 തിരുവനന്തപുരം- ഹൈദരാബാദ്* ട്രെയിൻ നമ്പർ 16382 കന്യാകുമാരി- മുംബൈ സി.എസ്.ടി.* ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം- ന്യൂഡൽഹി കേരള* ട്രെയിൻ നമ്പർ 16525 കന്യാകുമാരി- കെ.എസ്.ആർ. ബെംഗളൂരു* ട്രെയിൻ നമ്പർ 12081 കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി* ട്രെയിൻ നമ്പർ 12626 ന്യൂഡൽഹി- തിരുവനന്തപുരം കേരള* ട്രെയിൻ നമ്പർ 17230 ഹൈദരാബാദ്- തിരുവനന്തപുരം ശബരി* ട്രെയിൻ നമ്പർ 16649 മംഗലാപുരം- നാഗർകോവിൽ പരശുറാം
* ട്രെയിൻ നമ്പർ 12201 ലോകമാന്യതിലക് - കൊച്ചുവേളി ഗരീബ് രഥ്.

(റിസർവ് ചെയ്ത യാത്രക്കാർക്കായി എറണാകുളം ജങ്ഷൻ, ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും)

സമയമാറ്റം

* ട്രെയിൻ നമ്പർ 12624 തിരുവനന്തപുരം- എം.ജി.ആർ. ചെന്നൈ സെൻട്രൽ മെയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ 45 മിനിറ്റ് നിർത്തിയിടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP