Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സഖാക്കളെ മറുനാടൻ മലയാളി പേജ് നമുക്ക് അങ്ങ് പൂട്ടിച്ചാലോ? സിപിഎം സൈബർ ഗുണ്ടാ നേതാവ് പോരാളി ഷാജിയുടെ ആഹ്വാനം ഏറ്റെടുത്ത് സൈബർ സഖാക്കൾ മാസ് റിപ്പോർട്ടിംഗുമായി രംഗത്ത്; തെരഞ്ഞെടുപ്പിൽ സിപിഎം കാപട്യം റിപ്പോർട്ടു ചെയ്തതിന്റെ കലിപ്പു തീർത്ത് നുണ പ്രചരണങ്ങളുമായി സഖാക്കൾ; മറുനാടൻ എഡിറ്ററെ വഴിയിൽ തല്ലാനും സൈബർ ഗ്രൂപ്പുകളിൽ ആഹ്വാനം; വിമർശിക്കുന്നവരെ വെറുതെ വിടാതെ സിപിഎം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളാകുന്നത് ഇങ്ങനെ

സഖാക്കളെ മറുനാടൻ മലയാളി പേജ് നമുക്ക് അങ്ങ് പൂട്ടിച്ചാലോ? സിപിഎം സൈബർ ഗുണ്ടാ നേതാവ് പോരാളി ഷാജിയുടെ ആഹ്വാനം ഏറ്റെടുത്ത് സൈബർ സഖാക്കൾ മാസ് റിപ്പോർട്ടിംഗുമായി രംഗത്ത്; തെരഞ്ഞെടുപ്പിൽ സിപിഎം കാപട്യം റിപ്പോർട്ടു ചെയ്തതിന്റെ കലിപ്പു തീർത്ത് നുണ പ്രചരണങ്ങളുമായി സഖാക്കൾ; മറുനാടൻ എഡിറ്ററെ വഴിയിൽ തല്ലാനും സൈബർ ഗ്രൂപ്പുകളിൽ ആഹ്വാനം; വിമർശിക്കുന്നവരെ വെറുതെ വിടാതെ സിപിഎം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ സിപിഎം സ്ഥംസ്ഥാന സെക്രട്ടറിയേറ്റ് പാർട്ടിയുടെ സൈബർ വിഭാഗം കൈാര്യം ചെയ്യുന്ന സഖാക്കളോട് ഒരു ആഹ്വാനം നടത്തിയിരുന്നു. സൈബർ ഇടങ്ങളിൽ ഇത്രയേറെ അഗ്രസ്സീവ് ആയുള്ള പ്രവർത്തനം വേണ്ടെന്നും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ അടക്കം വിമർശിക്കരുത് എന്നുമായിരുന്നു ഇതിന്റെ സാരം. ഇതോടെ പൊതുവേ സൈബർ ഇടത്തിൽ യാതൊരു പ്രതിപക്ഷ ബഹുമാനവും ഇല്ലാതെ പെരുമാറുന്നു എന്ന ആക്ഷേപം നേരിടുന്ന സഖാക്കൾ കുറച്ചൊന്നു അടങ്ങിയിരുന്നു. എന്നാൽ, പിന്നീട് ഇതെല്ലാം മാറി, സൈബർ ലോകത്ത് പരസ്പ്പരം ചെളിവാരി എറിഞ്ഞും എതിരാളികളെ വ്യക്തിഹത്യ ചെയ്തുമൊക്കെ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ചു ഇക്കൂട്ടർ. ഒടുവിൽ വോട്ടെല്ലാം പെട്ടിയിൽ ആയിക്കഴിഞ്ഞപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും വക്താക്കളായ സൈബർ സഖാക്കൾ തനിക്കൊണം തന്നെ പുറത്തെടുത്തു

തെരഞ്ഞെടുപ്പു വേളയിൽ മറുനാടൻ മലയാളി പുറത്തുവിട്ട ചില എക്‌സ്‌ക്ലൂസിൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ചില കോളങ്ങളിലെ രാഷ്ട്രീയ നിലുപാടുകളുടെയും പേരിൽ മറുനാടനെതിരെ സൈബർ ലോകത്ത് ഉറഞ്ഞു തുള്ളുകയാണ് സിപിഎം സൈബർ ഗുണ്ടകൾ. സിപിഎം സൈബർ ഗുണ്ടായിസത്തിന്റെ തലതൊട്ടപ്പൻ പോരാളി ഷാജി അടക്കമുള്ളവരാണ് മറുനാടനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. മറുനാടൻ മലയാൡയുടെ പേജ് പൂട്ടിച്ചുകളയും എന്നതാണ് ഈ സൈബർ ഗുണ്ടാ നേതാവിന്റെ ഭീഷണി. ഇതിനായി 'സഖാക്കളെ മറുനാടൻ മലയാളി പേജ് നമുക്ക് അങ്ങ് പൂട്ടിച്ചാലോ?' എന്നു പറഞ്ഞു കൊണ്ട് ആഹ്വാനവും നടത്തിക്കഴിഞ്ഞു.

മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും എതിരെ മാസ് റിപ്പോർട്ടിംഗുമായാണ് സിപിഎം സൈബർ സഖാക്കൾ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പു വേളയിൽ സിപിഎം കാപട്യം വെളിവാക്കുന്ന റിപ്പോർട്ടുകൾ മറുനാടൻ പുറത്തുവിട്ടിരുന്നു. മാത്രമല്ല, ആറ്റിങ്ങൽ മണ്ഡലത്തിൽ വ്യാപകമയി കള്ളവോട്ടിന് ശ്രമിക്കുന്ന വാർത്തയും പുറത്തുവിട്ടത് മറുനാടൻ ആയിരുന്നു. ഇതോടെ തെരഞ്ഞെടുപ്പു കമ്മീഷനും കള്ളവോട്ട് തടയാൻ കർശന നിലപാട് സ്വീകരിച്ചു. ഇതെല്ലാം കൂടിയായപ്പോൾ സിപിഎം സൈബർ ഗുണ്ടകളുടെ ഒന്നാം നമ്പർ ശത്രുവായി മറുനാടൻ മാറുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ മാസ് റിപ്പോർട്ടിങ് ഭീഷണിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. സിപിഎം ഗ്രൂപ്പുകളിൽ ഉള്ളവർ മാസ് റിപ്പോർട്ടു ചെയ്യണമെന്ന ആഹ്വാനമാണ് സിപിഎം ഗ്രൂപ്പുകളിൽ.

ഇക്‌ബാൽ കൊണ്ടോട്ടി എന്ന പേരുള്ള ഒരു സിപിഎം സൈബർ ഗുണ്ട കഴിഞ്ഞ ദിവസം മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയെ വഴിയിൽ തല്ലാൻ ആഹ്വാനം ചെയ്തു കൊണ്ട് രംഗത്തുവന്നിരുന്നു. ഇതിന് ശേഷം തെരഞ്ഞെടുപ്പിന് ശേഷം മറുനാടൻ നടത്തിയ അവലേകന വാർത്തകളും ഇക്കൂട്ടരുടെ സമനില തെറ്റിച്ചു എന്നു വേണം കരുതാൻ. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയോട് അഭിപ്രായം ആരാഞ്ഞ ചാനലുകാരോട് അദ്ദേഹം തട്ടിക്കയറിയ വാർത്തയും പുറത്തുവന്നിരുന്നു. ഈ വാർത്ത മറ്റെല്ലാവരെയും പോലെ മറുനാടനും റിപ്പോർട്ടു ചെയ്തു ഇതോടെ സൈബർ ലോകത്ത് കുരുപൊട്ടിയ സഖാക്കൾ രംഗത്തിറങ്ങുകയായിരുന്നു.

മറുനാടനെതിരെ നുണ പ്രചരണം നടത്തുന്നത് പതിവാക്കിയ ചില വ്യക്തികളും പതിവു പോലെ മറുനാടൻ പൂട്ടിക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. സിപിഎമ്മിനെ തുറന്നു കാണിക്കുന്ന വാർത്തകൾ എഴുതിയതോടെയാണ് സൈബർ സഖാക്കളുടെ കണ്ണിലെ കരടായി മാറുനാടൻ മാറുന്നത്. ശബരിമല വിഷയത്തിൽ കൈക്കൊണ്ട നിലപാടും നവോത്ഥാന മതിൽ പണിയാൻ ഖജനാവിൽ നിന്നും കോടികൾ മുടക്കുന്ന വിവരവും അടക്കം മറുനാടൻ വാർത്തയാക്കിയിരുന്നു. ഇതെല്ലാം സിപിഎമ്മിനെ ചൊടിപ്പിക്കുന്നതായി.

ഇലക്ഷൻ വേളയിൽ സിപിഎം സ്ഥാനാർത്ഥികൾ നവോത്ഥാനം കൈവിട്ട് അമ്പലങ്ങൾ കയറിയിറങ്ങിയതും അടക്കമുള്ള കാര്യങ്ങൾ മറുനാടൻ വാർത്തയാക്കിയിരുന്നു. ഇതിലെ കാപട്യം എടുത്തു പറഞ്ഞു കൊണ്ടു തന്നെയായിരുന്നു മറുനാടൻ റിപ്പോർട്ടുകൾ. ഇതെല്ലാം ചൊടിപ്പിച്ചതിന്റെ പകപോക്കലാണ് ഇപ്പോൾ മറുനാടൻ പൂട്ടിച്ചാലോ എന്നു പറഞ്ഞുള്ള പ്രചരണത്തിനും പിന്നിൽ. എന്നാൽ, എന്തൊക്കെ പ്രചരണങ്ങൾ ഉണ്ടായാലും സത്യസന്ധമായ വാർത്തകളുമായി മറുനാടൻ തുടർന്നു നിർഭയം മാധ്യമപ്രവർത്തനം നടത്തുമെന്ന് മറുനാടൻ മാനേജ്‌മെന്റ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP