Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോലാൻ കുന്നുകളിലെ പട്ടണത്തിന് ട്രംപിന്റെ പേരിടുന്നത് ഇസ്രയേലിനെ സഹായിച്ചതിനുള്ള പ്രത്യുപകാരമായി; തീരുമാനം കുന്നുകളിലെ ഇസ്രയേലിന്റെ പരമാധികാരം ട്രംപ് അംഗീകരിച്ചതിന് പിന്നാലെ; പുത്തൻ 'പേരിടീൽ' ജറുസലേമിലെ റെയിൽവേ സ്റ്റേഷന് ട്രംപിന്റെ പേരിടുമെന്ന നെതന്യാഹുവിന്റെ അറിയിപ്പിന് പിന്നാലെ

ഗോലാൻ കുന്നുകളിലെ പട്ടണത്തിന് ട്രംപിന്റെ പേരിടുന്നത് ഇസ്രയേലിനെ സഹായിച്ചതിനുള്ള പ്രത്യുപകാരമായി; തീരുമാനം കുന്നുകളിലെ ഇസ്രയേലിന്റെ പരമാധികാരം ട്രംപ് അംഗീകരിച്ചതിന് പിന്നാലെ; പുത്തൻ 'പേരിടീൽ' ജറുസലേമിലെ റെയിൽവേ സ്റ്റേഷന് ട്രംപിന്റെ പേരിടുമെന്ന നെതന്യാഹുവിന്റെ അറിയിപ്പിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ജറുസലം : ഉപകാരം ചെയ്യുന്നവർക്ക് പ്രത്യുപകാരം ചെയ്യാനോ ഉള്ളിലെ സ്മരണ എന്നും നിൽനിർത്തുന്നതിനായി പുത്തൻ ചുവ് വയ്പുകൾ നടത്തുന്നതിനോ മടിക്കാത്ത രാജ്യമാണ് ഇസ്രയേൽ. ഏറെ നാളായി തർക്കത്തിന് പാത്രമാ ഗോലാൻ കുന്നുകളിലെ ഒരു പട്ടണത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിടാനുള്ള തീരുമാനം ഇപ്പോൾ വ്യക്തമാക്കുകയാണ് ഇസ്രയേൽ പ്രസിഡന്റ് ബെന്യാമിൻ നെതന്യാഹു. സിറിയയിൽ നിന്നും ഇസ്രയേൽ 1967ലെ യുദ്ധത്തിൽ പിടിച്ചെടുത്തതാണ് ഗോലാൻ കുന്നുകൾ. ഇതിന് ശേഷം ഇവിടം തിരികെ നൽകണമെന്ന് രാജ്യാന്തര സംഘടനകൾ ഇസ്രയേലിനോട് പല വട്ടം ആവശ്യപ്പെട്ടിരുന്നു ഒന്നാണ്.

ആദ്യം ഇസ്രയേലിന് അനുകൂലമായ നിലപാടായിരുന്നില്ല വിഷയത്തിൽ ട്രംപ് എടുത്തിരുന്നത്. എന്നാൽ ഇത് അടുത്തിടെ മാറ്റുകയും ഗോലാൻ കുന്നുകളിലെ പരമാധികാരം ഇസ്രയേലിന് തന്നെയാണെന്ന് ട്രംപ് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള നന്ദി സൂചകമായാണ് ഒരു പട്ടണത്തിനു ട്രംപിന്റെ പേരിടുന്നത്. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി 2017 ഡിസംബറിൽ ട്രംപ് അംഗീകരിച്ചു. നന്ദി പ്രകടിപ്പിക്കാനായി അവിടുത്തെ ഒരു റെയിൽവേ സ്റ്റേഷനു ട്രംപിന്റെ പേരിടുമെന്നു നെതന്യാഹു വ്യക്തമാക്കിയിരുന്നു.

ഗോലാൻ കുന്നുകൾ ഇസ്രയേൽ നിയന്ത്രണത്തിലുള്ളതാണെന്ന അമേരിക്കയുടെ വാദം ഏതാനും നാൾ മുൻപ് അറബ് പാർലമെന്റ് തള്ളിയിരുന്നു. സിറിയൻ പ്രദേശത്ത് ഇസ്രയേലിന് പരമാധികാരമുണ്ടെന്ന വാദവും അറബ് പാർലമെന്റ് തള്ളി. ഗോലാൻ കുന്നുകളിൽ ഇസ്രയേലിന്റെ പരമാധികാരം അംഗീകരിക്കുന്നുവെന്ന് ഏതാനും ദിവസം മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിലപാടെടുത്തിരുന്നു. ഇതാണ് അറബ് പാർലമെന്റ് തള്ളിയത്. ട്രംപിന്റെ വാദം നിയമ വിരുദ്ധമാണെന്ന് അറബ് പാർലമെന്റ് വ്യക്തമാക്കി.

ഐക്യ രാഷ്ട്രസഭ സുരക്ഷാ സമിതിയുടെ 1967-ലെ നിയമത്തിന്റെ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്നും അറബ് പാർലമെന്റ് കുറ്റപ്പെടുത്തി. അമേരിക്കയുടെ ഈപ്രസ്താവനയെ സൗദി അറേബ്യയും യു.എ.ഇ.യും അപലപിച്ചു. അറബ് മേഖലയുടെ സമാധാനം തകർക്കുന്നതാണ് ഡോണാൾഡ് ട്രംപിന്റെ നിലപാടെന്ന് യു.എ.ഇ.കുറ്റപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP