Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുൽവാമ ആക്രമണത്തിന് ശേഷം മാത്രം സൈന്യം വധിച്ചത് 41 തീവ്രവാദികളെ; ഈ വർഷം ആകെ കൊല്ലപ്പെട്ടത് 69 ഭീകരർ; 12 പേരെ ജീവനോടെ പിടികൂടിയെന്നും ലെഫ്‌നന്റ് ജനറൽ കെ ജി എസ് ദില്ലൻ

പുൽവാമ ആക്രമണത്തിന് ശേഷം മാത്രം സൈന്യം വധിച്ചത് 41 തീവ്രവാദികളെ; ഈ വർഷം ആകെ കൊല്ലപ്പെട്ടത് 69 ഭീകരർ; 12 പേരെ ജീവനോടെ പിടികൂടിയെന്നും ലെഫ്‌നന്റ് ജനറൽ കെ ജി എസ് ദില്ലൻ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: പുൽവാമ ആക്രമണത്തിന് ശേഷം മാത്രം 41 തീവ്രവാദികളെ സൈന്യം വധിച്ചതായി 15 കോപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ കെ.ജി.എസ് ദില്ലൻ. തീവ്രവാദ സംഘടനകളിൽ ആകൃഷ്ടരാകുന്ന പ്രദേശവാസികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. തീവ്രവാദികളായ നിരവധി യുവാക്കളെ മുഖ്യധാര ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞു. ഈ വർഷം ആകെ 69 തീവ്രവാദികളെ വധിച്ചതായും 12 പേരെ പിടികൂടിയതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പുൽവാമ ആക്രമണത്തിന് ശേഷം കൊല്ലപ്പെട്ടവരിൽ 25 പേർ ജെയ്ഷേ മുഹമ്മദ് തീവ്രവാദികളാണ്. ജെയ്ഷെ മുഹമ്മദിനെ അടിച്ചമർത്താനുള്ള നീക്കവുമായി തങ്ങൾ മുന്നോട്ട് പോകുകയാണ്.

പഴയ നിലയിലേക്ക് താഴ്‌വരയെ തിരിച്ച് കൊണ്ടുപോകാൻ അനുവദിക്കില്ല. ചെറിയ തോതിൽ തീവ്രവാദികളുടെ സാന്നിധ്യം ഇപ്പോഴും താഴ്‌വരയിലുണ്ട്. അവരെയും ഉടൻ അമർച്ച ചെയ്യും.നിയന്ത്രണ രേഖയ്ക്ക് സമീപവും ഉൾപ്രദേശങ്ങളിലും നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശവാസികളിൽ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ലെഫ്റ്റനന്റ് ജനറൽ വ്യക്തമാക്കി. ജമ്മു കശ്മീർ ഡി.ജി.പി ദിൽഭാഗ് സിങും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അതേസമയം, ബാരാമുള്ളയിൽ തീവ്രവാദ പ്രവർത്തനം ശക്തമാക്കുന്നതിനായി രണ്ടു വർഷം മുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക് സ്വദേശി ഇന്ന് ജമ്മു പൊലീസിന്റെ പിടിയിലായി. മുഹമ്മദ് വഖാർ എന്ന പാക്കിസ്ഥാനി സ്വദേശിയാണ് പൊലീസ് പിടിയിലായത്. പാക് പഞ്ചാബിലെ മിയാൻവാലി സ്വദേശിയായ ഇയാൾ നുഴഞ്ഞ് കയറി ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താൻ ശ്രമിക്കുകയായിരുന്നു.

2017 ജൂലൈയിലാണ് ഇയാൾ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയത്. കഴിഞ്ഞ ഒരു വർഷമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബരാമുള്ള മേഖലയിൽ തീവ്രവാദം പുനരുജ്ജീവിപ്പിക്കുയായിരുന്നു ഇയാളുടെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP