Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രതിദിനം മൂന്നര കോടിയുടെ നഷ്ടവും 250ൽ അധികം ആളുകൾക്ക് ജോലി ഭീഷണിയും ചൂണ്ടിക്കാട്ടി കമ്പനി! ടിക്ക് ടോക്ക് ആപ്പിനെതിരായ നിരോധനം ഉപാധികളോടെ നീക്കി മദ്രാസ് ഹൈക്കോടതി; വിധി വന്നത് 'ജനരോഷം' ഏൽക്കേണ്ടി വന്ന ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് ദിവസങ്ങൾക്ക് ശേഷം; ഇന്ത്യയിൽ അഞ്ചരക്കോടി ഉപഭോക്താക്കളുള്ള ടിക്ക് ടോക്കിന്റെ തിരിച്ചു വരവ് എങ്ങനെയാകുമെന്നും ചർച്ച തകൃതി

പ്രതിദിനം മൂന്നര കോടിയുടെ നഷ്ടവും 250ൽ അധികം ആളുകൾക്ക് ജോലി ഭീഷണിയും ചൂണ്ടിക്കാട്ടി കമ്പനി! ടിക്ക് ടോക്ക് ആപ്പിനെതിരായ നിരോധനം ഉപാധികളോടെ നീക്കി മദ്രാസ് ഹൈക്കോടതി; വിധി വന്നത് 'ജനരോഷം' ഏൽക്കേണ്ടി വന്ന ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് ദിവസങ്ങൾക്ക് ശേഷം; ഇന്ത്യയിൽ അഞ്ചരക്കോടി ഉപഭോക്താക്കളുള്ള ടിക്ക് ടോക്കിന്റെ തിരിച്ചു വരവ് എങ്ങനെയാകുമെന്നും ചർച്ച തകൃതി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: അശ്ശീല ഉള്ളടക്കത്തെ തുടർന്ന് പൊതു ജനങ്ങളുടെ വെറുപ്പിന് പാത്രമായ ആപ്പായിരുന്നു ടിക്ക് ടോക്ക്. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നും ഏതാനും ദിവസം മുൻപ് ഇത് നീക്കം ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ ടിക്ക് ടോക്ക് ആപ്പിനെതിരായ നിരോധനം ഉപാധികളോടെ നീക്കിയെന്ന വാർത്ത ഏവരേയും ആശങ്കപ്പെടുത്തുകയാണ്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെതാണ് വിധി. ആപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ ഉടൻ തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഹൈക്കോടതിയോട് നിർദ്ദേശിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടർന്നു ഈ മാസം 18നാണ്, ടിക്ക് ടോക്ക് ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തത്.

എന്നാൽ കേസിൽ വീണ്ടും വാദം കേൾക്കുമെന്നു സുപ്രീം കോടതി അറിയിച്ചിരുന്നു. ബുധനാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് നിരോധനം നീക്കിയത്. ചൈനീസ് വിഡിയോ ആപ്പായ ടിക് ടോക്കിന് ഇന്ത്യയിൽ അഞ്ചര കോടി ഉപഭോക്താക്കളാണ് ഉള്ളത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ആപ്പ് നിരോധിച്ചതെന്നു ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് കമ്പനി സുപ്രീം കോടതിയെ അറിയിച്ചു. നിരോധനം മൂലം ദിവസേന മൂന്നര കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 250 ഓളം പേരുടെ ജോലി ഭീഷണിയിലായെന്നും കമ്പനി കോടതിയിൽ പറഞ്ഞു. പരസ്യദാതാക്കളെയും നിക്ഷേപകരെയും നിരോധനം ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.

വിവാദങ്ങളുടെ പർവ്വതം സൃഷ്ടിക്കുന്ന പലതും സാങ്കേതിക വിദ്യയുടെ വിപ്ലവത്തിന് പിന്നാലെ എത്തിയിട്ടുണ്ടെങ്കിലും അതിൽ ഏറ്റവുമധികം ശ്രദ്ധേയമായ ഒന്നായിരുന്നു ടിക്ക് ടോക്ക് ആപ്പ്. ഇതിന് നിരോധനമേർപ്പെടുത്തി അഞ്ച് ദിനങ്ങൾ പിന്നിട്ടിട്ട സമയത്തും ആപ്പ് ഡൗൺലോഡിന് ഒരു കുറവുമില്ലായിരുന്നുവെന്നതും ഓർക്കേണ്ട സംഗതിയാണ്. ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നും സംഗതി നീക്കം ചെയ്തിട്ടും മറ്റ് സൈറ്റുകളിൽ നിന്നും ഇപ്പോൾ ഡൗൺലോഡിങ് തകൃതിയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് ഡൗൺലോഡിങ് ഗണ്യമായി വർധിച്ചതെന്നാണ് സൂചന.

ആപ്പിന്റെ ദുരുപയോഗം വർധിക്കുന്നതിനാപ്പം ഇതിനെതിരെ പരാതി ഉയരുകയും ചെയ്തതോടെയാണ് ഏതാനും ദിവസം മുൻപ് സുപ്രീം കോടതി ആപ്പ് നിരോധിച്ചത്.സംസ്‌കാരിക മൂല്യങ്ങൾ തകർക്കുന്നുവെന്നും അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയ ഹർജിയിലാണ് ടിക് ടോക് നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയത്. എന്നാലിപ്പോൾ നിരോധനം നീക്കം ചെയ്തതോടെ ആപ്പിന്റെ ഉപയോഗം മുൻപത്തേക്കാൾ വർധിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്.

ഇന്ത്യക്കാരാണ് ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നതിൽ മുന്നിലെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് ആപ്പായ ടിക് ടോക് നിലവിൽ തേഡ് പാർട്ടി വെബ്സൈറ്റുകളിൽ നിന്നാണ് ഡൗൺലോഡ് ചെയ്യപ്പെടുന്നത്. നിരോധനത്തിനു ശേഷം ഗൂഗിൾ സെർച്ച് ട്രെൻഡിങിലും ടിക് ടോക് ഡൗൺലോഡ് മുന്നിലെത്തിയിട്ടുണ്ട്. പ്രതിമാസം രാജ്യത്ത് 12 കോടി സജീവ ഉപഭോക്താക്കളാണ് ടിക് ടോകിനുള്ളതെന്നാണ് കോടതിയിൽ വ്യക്തമാക്കിയിരിക്കുന്ന കണക്ക്. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ടിക് ടോകിന്റെ 50 കോടി ഉപഭോക്താക്കളിൽ 39 ശതമാനവും ഇന്ത്യയിൽ നിന്നാണ്.

ടിക് ടോക് ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും വരെ സംഭവിച്ചു. ഇതിനെതിരെ നിരവധി പരാതികളുയർന്നു. പരാതികളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിനോട് ആപ്പ് നിരോധിക്കാൻ കോടതി നിർദ്ദേശിച്ചത്. കേന്ദ്രം ഇക്കാര്യങ്ങൾ വ്യക്തമാക്കി, ആപ്പിളിനും ഗൂഗിളിനും കത്തയച്ചു. ഇതിന് പിന്നാലെയാണ് ഗൂഗിൾ ടിക് ടോക്കിന് വിലക്കേർപ്പെടുത്തിയിരുന്നത്.

ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയതാണ് ഇന്ത്യയിൽ ടിക്ക് ടോക്കിന് വിനയായത്. അശ്ലില ദൃശ്യങ്ങൾ ആപ്പു വഴി പ്രചരിക്കപ്പെടുന്നതും ആപ്പ് ദുരുപയോഗം ചെയ്ത വാർത്തകളും നേരത്തെ പുറത്തു വന്നിരുന്നു. ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് ഇന്ത്യയിലാണ് ഏറെ പ്രചാരം ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP