Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

27 കൊല്ലം മുമ്പ് 31-ാം വയസ്സിൽ കാറപകടത്തിൽ പെട്ട് കോമയിൽ ആയ സ്ത്രീ ബോധം വീണ്ടെടുക്കുന്നത് ഇപ്പോൾ; മുനീറ അബ്ദുള്ള ജീവിതത്തിലേക്ക് മടങ്ങിയത് അന്ന് നാല് വയസ്സായിരുന്ന മകന്റെ പേരു വിളിച്ച്; യുഎഇ പൗരന്റെ അത്ഭുതകരമായ മടക്കത്തിന് ചുക്കാൻ പിടിച്ചത് കോടീശ്വരനായ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ്

27 കൊല്ലം മുമ്പ് 31-ാം വയസ്സിൽ കാറപകടത്തിൽ പെട്ട് കോമയിൽ ആയ സ്ത്രീ ബോധം വീണ്ടെടുക്കുന്നത് ഇപ്പോൾ; മുനീറ അബ്ദുള്ള ജീവിതത്തിലേക്ക് മടങ്ങിയത് അന്ന് നാല് വയസ്സായിരുന്ന മകന്റെ പേരു വിളിച്ച്; യുഎഇ പൗരന്റെ അത്ഭുതകരമായ മടക്കത്തിന് ചുക്കാൻ പിടിച്ചത് കോടീശ്വരനായ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ്

അബുദാബി: നാലുവയസുള്ള മകന്റെ കയ്യിൽപിടിച്ച് സ്‌കൂളിൽ നിന്നും തിരികെ കൂട്ടിക്കൊണ്ടുവരുന്നതാണ് മുനീറ അബ്ദുള്ളയുടെ മനസിലെ അവസാനത്തെ ഓർമ. 27 വർഷത്തിന് ശേഷം ഈ അമ്മ ഓർമ്മയിലേക്ക് തിരിച്ചു വരുമ്പോഴും ആദ്യം വിളിച്ചത് മകന്റെ പേര് തന്നെ-ഒമർ. അപകടമുണ്ടായ സമയത്ത് മുനീറാ അബ്ദുള്ള എന്ന യുവതിക്ക് 31 വയസായിരുന്നു. സ്‌കൂളിൽ നിന്ന് മകനെയും കൂട്ടി കൊണ്ട് വരുന്നതിനിടെയാണ് അപകടമുണ്ടായത്. കാറും ബസും കൂട്ടിയിടിക്കുകയായിരുന്നു. ആ അപകടത്തിന് ശേഷം മുനീറാ പൂർണമായും കോമ സ്റ്റേജിലായി. അങ്ങനെ വർഷങ്ങളുടെ കളിടപ്പ്.

കോമ സ്റ്റേജിലായ മുനീറ ഇനി പഴയ ജീവിതത്തിലേക്ക് വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ, മകനും ഭർത്താവും പ്രതീക്ഷ കൈവിടാതെ ചികിത്സ തുടർന്നു. 27 വർഷങ്ങൾക്ക് ശേഷം മുനീറാ കോമ സ്റ്റേജിൽ നിന്ന് നടക്കാനും സംസാരിക്കാനും തുടങ്ങിയിരിക്കുകയാണ്. ഇതിന് കാരണം അബുദാബി കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദിന്റെ ഇടപെടലാണ്. ഈ അമ്മയുടെ കഥയറിഞ്ഞ ശതകോടീശ്വരൻ ജർമനിയിൽ ചികിൽസയ്ക്ക് സൗകര്യമൊരുക്കി. ഈ ചികിൽസയാണ് ഗുണം ചെയ്തതും അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നതും. അമ്മയ്ക്ക് പഴയത് പോലെയാകാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നതെന്ന് ഒമർ പറയുന്നു. എന്നാൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. അമ്മ തിരികെ പഴയ ജീവിതത്തിലേക്ക് കരുത്തോടെ വരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് മകൻ ഒമർ പറയുന്നു. മുനീറാ തിരികെ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് അറിയാമായിരുന്നുവെന്ന് ഭർത്താവ് അബ്ദുള്ള പറഞ്ഞു.

കോമയിലോയ ശേഷം കണ്ണതുറന്ന് കിടക്കുകയാണെങ്കിലും മകൻ വളർന്നതും കാലം മാറിയതുമൊന്നും മുനീറ അറിഞ്ഞതേയില്ല. ഒരിക്കലും മുനീറ ജീവിതത്തിലേക്ക് തിരികെ എത്തില്ലെന്ന് ഡോക്ടറുമാർ വിധിയെഴുതി. മകനെ സ്‌കൂളിൽ നിന്നും വിളിച്ചുകൊണ്ടുവരുന്ന വഴിക്ക് ഇവരുടെ വാഹനം സ്‌കൂൾ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് അപകടത്തിൽ മുനീറയുടെ തലയ്ക്ക് പരുക്കേറ്റു. മുനീറയുടെ മകൻ ഒമർ വെബറിനും വണ്ടിയോടിച്ചിരുന്ന ഇവരുടെ സഹോദരനും പരുക്കേറ്റെങ്കിലും ഇരുവരും രക്ഷപ്പെട്ടു. 1991ലായിരുന്നു അപകടം നടന്നത്. കാറിൽ അടുത്തിരുന്ന മകനെ രക്ഷിച്ചത് മുനീറിന്റെ ഇടപെടലായിരുന്നു.

ആംബുലൻസ് എത്താനും മുനീറയ്ക്ക് വൈദ്യസഹായം നൽകാനും താമസമുണ്ടായി. ആശുപത്രിയിൽ എത്തിയപ്പോഴേക്കും കോമയിലേക്കാണ്ട് പോയി. വിദഗ്ധ ചികിൽസയ്ക്ക് ലണ്ടനിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നിരാശയായിരന്നു ഫലം. ഇവരെ തിരികെ യുഎഇയിലേക്ക് തന്നെ എത്തിച്ചു. വിവിധ ആശുപത്രികളിലായി 27 വർഷം കഴിഞ്ഞു. ഇതിനിടെയാണ് മുനീറിന്റെ കഥ അബുദാബിയിലെ കിരീടാവകാശി അറിയുന്നത്. ജർമനിയിലെ ചികിൽസയെ കുറിച്ച് മനസ്സിലാക്കി സഹായങ്ങൾ ഒരുക്കി.

സ്‌കൂളിൽ പോകുന്ന സമയത്ത് എല്ലാദിവസവും അമ്മയുടെ അടുത്തിരുന്ന് വിശേഷങ്ങൾ പറയുന്ന രീതി മുതിർന്നിട്ടും ഒമർ ഉപേക്ഷിച്ചില്ല. കഴിഞ്ഞവർഷം ഇതുപോലെ അമ്മയോട് സംസാരിച്ചപ്പോൾ അവർ പ്രത്യേകരീതിയിൽ ശബ്ദം പുറപ്പെടുവിക്കുന്നതായി ശ്രദ്ധിച്ചു. ഇത് ഡോക്ടറുമാരോട് പറഞ്ഞപ്പോൾ വെബറിന്റെ തോന്നൽ മാത്രമാണെന്നും വീണ്ടുമൊരു തിരിച്ചുവരവ് മുനീറയ്ക്ക് സാധ്യമല്ലെന്നും അവർ ആവർത്തിച്ചു. എന്നാൽ ഡോക്ടറുമാരുടെ കണക്ക്കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് രണ്ട് ദിവസങ്ങൾക്ക് ശേഷം മുനീറ മകനെ പേരെടുത്ത് വിളിച്ചു. പതിയെപതിയെ മുനീറയിലേക്ക് നഷ്ടപ്പെട്ടുപോയ ഓർമകളെല്ലാം തിരികെ വന്നു. അപകടം നടക്കുമ്പോൾ മുനീറയുടെ പ്രായം 31 ആയിരുന്നു. മകന് ഇപ്പോൾ ആ പ്രായം കഴിഞ്ഞിരിക്കുന്നു.

ആ അമ്മ മകന്റെ കൈപിടിച്ചാണ് പുനർജന്മത്തിലേക്ക് പിച്ചവെച്ചത്. നടക്കാനുള്ള കഴിവ് മുനീറയ്ക്ക് തിരിച്ചുകിട്ടിയിട്ടില്ല. വീൽചെയറിന്റെ സഹായം വേണം. കുടുംബാംഗങ്ങളോട് തെറ്റില്ലാതെ ആശയവിനിമയം നടത്താനും പറ്റും. അമ്മയെ ഷെയ്ഖ് സായിദ് ഗ്രാൻഡ് പള്ളിയിലാണ് ആദ്യം ഒമർ കൊണ്ടുപോയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP