Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസിന് തിരിച്ചടി; ബിജെപി റോഡ് ഷോയിൽ സപ്ന ചൗധരിയുടെ സർപ്രൈസ് എൻട്രി; ആശങ്കകൾക്ക് വിരാമമിട്ട് മനോജ് തിവാരിക്കൊപ്പം പത്രിക സമർപ്പണത്തിന് എത്തി; താൻ ബിജെപിയിൽ ചേർന്നിട്ടില്ലെന്നും റോഡ് ഷോയിൽ പങ്കെടുത്തത് മനോജ് സുഹൃത്തായാതിനാലെന്നും സപ്‌ന

കോൺഗ്രസിന് തിരിച്ചടി; ബിജെപി റോഡ് ഷോയിൽ സപ്ന ചൗധരിയുടെ സർപ്രൈസ് എൻട്രി; ആശങ്കകൾക്ക് വിരാമമിട്ട് മനോജ് തിവാരിക്കൊപ്പം പത്രിക സമർപ്പണത്തിന് എത്തി; താൻ ബിജെപിയിൽ ചേർന്നിട്ടില്ലെന്നും റോഡ് ഷോയിൽ പങ്കെടുത്തത്  മനോജ് സുഹൃത്തായാതിനാലെന്നും  സപ്‌ന

മറുനാടൻ ഡെസ്‌ക്‌

ആശങ്കയ്ക്ക് വിരമാം, പാട്ടുകാരിയും നർത്തകിയുമായ സപ്ന ചൗധരി ബിജെപി സ്ഥാനാർത്ഥി മനോജ് തിവാരിക്കൊപ്പം റോഡ്‌ഷോയിൽ പങ്കെടുത്തു. പാട്ടുകാരിയും നർത്തകിയുമായ സപ്ന ചൗധരി കോൺഗ്രസിനൊപ്പമോ ബിജെപിക്കൊപ്പമോ എന്ന കാര്യത്തിൽ ഉത്തരേന്ത്യയിൽ ആരാധകരും പാർട്ടി പ്രവർത്തകരും ആശങ്കയിലായിരുന്നു.

സപ്നയ്ക്ക് ഉത്തരേന്ത്യയിലെ ഗ്രാമീണ ജനതയ്കക്കിടയിലുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാമെന്ന് കണക്കുകൂട്ടിയ കോൺഗ്രസും ബിജെപിയും അവരെ ഒപ്പം കൂട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റി. എന്നാൽ പ്രചാരണത്തിനായി ഒരിക്കൽപോലും അവർ പൊതുവേദിയിലെത്തിയില്ല. തന്റെ പിന്തുണ ആർക്കെന്നും അവർ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ആശങ്കകൾക്ക് വിരാമമിട്ട് സപ്ന ചൗദരി ബിജെപി നേതാവ് മനോജ് തിവാരിക്കൊപ്പം റോഡ്‌ഷോയിൽ പങ്കെടുത്തു.

വടക്ക് കിഴക്കൻ ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥിയായ മനോജ് തിവാരി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോഴായിരുന്നു സപ്നയുടെ അപ്രതീക്ഷിത കടന്നുവരവ്. റോഡ്‌ഷോയിലുടനീളം സപ്ന തിവാരിക്കൊപ്പമുണ്ടായിരുന്നു. എന്നാൽ താൻ 'ഞാൻ ബിജെപിയിൽ ചേർന്നിട്ടില്ലെന്നും മനോജ് തിവാരി സുഹൃത്തായാതിനാലാണ് റോഡ് ഷോയിൽ പങ്കെടുത്തതുമെന്നുമാണ് താരത്തിന്റെ വിശദീകരണം.

കഴിഞ്ഞ മാസം എ.ഐ.സി.സി ജനറൽസെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കൊപ്പമുള്ള ഫോട്ട് പുറത്തുവന്നതോടെ സപ്ന കോൺഗ്രസിലേക്ക്‌പോകുകയാണെന്ന പ്രചാരണമുണ്ടായിരുന്നു. ഉത്തർപ്രദേശിലെ മഥുരയിൽ ഹേമമാലിനിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി സപ്ന ചൗധരി മത്സരിക്കുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ കോൺഗ്രസിലേക്കില്ലെന്ന് സപ്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP