Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കല്ലടയല്ല.... കൊല്ലട....! തമിഴ് ഗ്രാമത്തിലെ ഇരുട്ടിൽ മൂത്രമൊഴിക്കാൻ ആശ്രയിക്കേണ്ടി വന്നത് കാളകൾ മേഞ്ഞു നടന്നിടത്തെ ലോറിയുടെ മറവ്; ആർത്തവ അവസ്ഥയിൽ ഇത് ഭീകരം; ചോദ്യം ചെയ്തപ്പോൾ എന്നാൽ ഇനി ഒരിടത്തേക്കും പോകണ്ടെന്നും ബസ് ഇവിടെ കിടക്കട്ടെ എന്ന് ഡ്രൈവറും; കൈയും കാലും പിടിച്ച് തിരുവനന്തപുരത്ത് എത്തിയ കഥ പറഞ്ഞ് മായാ മാധവൻ; നേരത്തെ ബുക്ക് ചെയ്താൽ ഇവരേക്കാൾ ലാഭം വിമാന സർവീസെന്ന് കളിയാക്കി സോഷ്യൽ മീഡിയ; ബോയ്‌കോട്ട് കല്ലട കാമ്പൈൻ അതിശക്തം

കല്ലടയല്ല.... കൊല്ലട....! തമിഴ് ഗ്രാമത്തിലെ ഇരുട്ടിൽ മൂത്രമൊഴിക്കാൻ ആശ്രയിക്കേണ്ടി വന്നത് കാളകൾ മേഞ്ഞു നടന്നിടത്തെ ലോറിയുടെ മറവ്; ആർത്തവ അവസ്ഥയിൽ ഇത് ഭീകരം; ചോദ്യം ചെയ്തപ്പോൾ എന്നാൽ ഇനി ഒരിടത്തേക്കും പോകണ്ടെന്നും ബസ് ഇവിടെ കിടക്കട്ടെ എന്ന് ഡ്രൈവറും; കൈയും കാലും പിടിച്ച് തിരുവനന്തപുരത്ത് എത്തിയ കഥ പറഞ്ഞ് മായാ മാധവൻ; നേരത്തെ ബുക്ക് ചെയ്താൽ ഇവരേക്കാൾ ലാഭം വിമാന സർവീസെന്ന് കളിയാക്കി സോഷ്യൽ മീഡിയ; ബോയ്‌കോട്ട് കല്ലട കാമ്പൈൻ അതിശക്തം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കല്ലട സുരേഷിന്റെ ബസിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത് വ്യാപക പ്രതിഷേധം. ഹരിപ്പാട് വച്ച് ബസ് ബ്രേക്ക് ഡൗൺ ആയതും അത് ചോദ്യം ചെയ്ത 3 യുവാക്കളെ ഗുണ്ടകളെത്തി ചോദ്യം ചെയ്തതുമാണ് പ്രതിഷേധമുയരാൻ കാരണം. കല്ലട ബസ് ഇനി മുതൽ ഒരു മലയാളിയും ഉപയോഗിക്കില്ല എന്നു ശപഥം ചെയ്യണം. നാളെ ബസ് മുതലാളിമാരുടെ പണം കയ്യിലുള്ളത്തിന്റെ നെകളിപ്പ് നമ്മോടും കാണിച്ചു കൂട എന്നില്ല-ഇതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആഹ്വാനം. അതിനിടെ സംഭവത്തിൽ പെട്ട ബസ് ഹാജരാക്കാൻ മരട് പൊലീസ് കല്ലട ബസ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബസിലെ ജീവനക്കാർക്കെതിരെ നിസ്സാര വകുപ്പാണ് ചുമത്തിയത്. ഇതും പ്രതിഷേധത്തിന് ഇടനൽകുന്നു. ഇത് കല്ലടയല്ല.. കൊല്ലടയെന്നാണ് സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്ന വികാരം.

കല്ലട ബസ്..സ്ഥിരം പണി ഇതുതന്നെ..ഞാനും ഒരിക്കൽ ബാംഗ്ലൂർ യാത്ര നടത്തിയ സമയത്ത് ഇവന്മാർ ഇതുപോലെയായിരുന്നു പെരുമാറിയത്... ബസ്സിൽ യാത്രചെയ്യുന്നത് പൈസ കൊടുത്തിട്ടാണ്... അല്ലാതെ കല്ലട.. മുതലാളിയുടെ അച്ഛന്റെ കയ്യിൽ നിന്ന് അല്ലേ........ ജീവനക്കാരുടെ മോശം പെരുമാറ്റം... ചാർജ് ചെയ്യാൻ സ്വിച്ച് ബോർഡ് ഓൺ ആക്കി തരാൻ പറയുമ്പോൾ.. എന്തെങ്കിലും മുടന്തൻന്യായങ്ങൾ പറയും...... ഇനിയെങ്കിലും സർക്കാർ ഓർക്കണം സർക്കാർ ബസ് ഉണ്ടായിട്ടുപോലും പ്രൈവറ്റ് ബസ്സിൽ പോകുന്ന യാത്രക്കാരെ ഇത്രയും ബുദ്ധിമുട്ടുകയാണ്.. .. അതിനുശേഷം ഞാൻ ട്രെയിൻ യാത്ര തന്നെ.. ചെയ്യും അതാണ് ശരിക്കും നല്ലത്-എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതു വികാരം. ബോയ്‌ക്കോട്ട് കല്ലട കാമ്പൈനും ശക്തമാവുകയാണ്. ആനവണ്ടിയുള്ളപ്പോൾ എന്തിന് കല്ലടയെന്നതാണ് ഉയരുന്ന ചോദ്യം.

മായാ മാധവൻ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ

കല്ലടയുടെ പുതിയ വാർത്ത കണ്ടപ്പോൾ നമ്മുടെ അനുഭവം ഓർമ വന്നു....അതിഭീകരമായിരുന്നു. രാത്രി11 മണിക്ക് ചെന്നൈയിൽ നിന്ന് എത്തിച്ചേരേണ്ട വണ്ടി 12 മണിക്ക് എത്തുമെന്ന് പറഞ്ഞു ഞങ്ങളെ അവരുടെ ഓഫീസിൽ ഇരുത്തിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ബസ് എപ്പോൾ എത്തും എന്ന് ഒരു അറിയിപ്പും കിട്ടിയില്ല. 1 മണി ഒക്കെ ആയപ്പോൾ ഓഫിസ് അടച്ചിട്ട് ഞങ്ങളെ ബസ് സ്റ്റോപ്പിൽ കൊണ്ട് നിർത്തിയിട്ട് സ്റ്റാഫ് മുങ്ങി. ഞാനും മകളും പിന്നെ രണ്ട് മൂന്ന് പുരുഷന്മാരും ആണ് ഉണ്ടായിരുന്നത്. ഒരു പരിചയവും ഇല്ലാത്ത ആ ഉൾനാടൻ തമിഴ് ഗ്രാമത്തിലെ ഇരുട്ടിൽ ഞങ്ങൾ...വല്ലാതെ ഭയപ്പെട്ട് പോയിരുന്നു. മൂത്രമൊഴിക്കാൻ ആശ്രയിക്കേണ്ടി വന്നത് കാളകൾ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ മറവ്. ആർത്തവവസ്ഥയിൽ ഇത് എത്രത്തോളം ഭീകരം എന്ന് പറയണ്ടല്ലോ....കല്ലടയുടെ എന്ന് പറയപ്പെടുന്ന ഒരു മാനേജർ അവിടെ ഉണ്ടായിരുന്നു. പല പ്രാവശ്യം അവരോട് ഓഫിസ് എങ്കിലും തുറന്ന് ഞങ്ങളെ അകത്തിരുത്താൻ പറഞ്ഞെങ്കിലും അയാൾ 'ബസ് ,ദാ എത്തി' എന്ന് ആവർത്തിച്ചു കൊണ്ടിരുന്നു. അവസാനം വെളുപ്പിന് അഞ്ച് മണിയോടടുത്ത് ഒരു ബസ് വന്നു.

വന്ന ബസിന്റെ സ്റ്റാഫിന് തീരെ താല്പര്യം ഇല്ലാതെയാണ് ഞങ്ങളെ അകത്ത് കയറ്റി വിട്ടത്. അവർക്ക് ഓടേണ്ട സമയം കഴിഞ്ഞു എന്നൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു. അന്നേരം മുതൽ അതിന്റെ ദേഷ്യം അവർ യാത്രക്കാരോട് തീർത്തുകൊണ്ടിരുന്നു. ഭക്ഷണത്തിനോ പ്രഥമികവശ്യങ്ങൾക്കോ നിർത്താൻ ആവശ്യപ്പെട്ടാൽ കേട്ടാലറയ്ക്കുന്ന തെറിയാണ് ഉത്തരം. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരു വയോധികൻ അദ്ദേഹത്തിന് എന്തൊക്കെയോ അസുഖങ്ങൾ ഉള്ളത് കാരണം കൃത്യസമയത്തു ഭക്ഷണം കഴിച്ചിട്ട് വേണം മരുന്ന് കഴിക്കാൻ എന്ന് പറഞ്ഞതിന് അദ്ദേഹത്തോടയി പിന്നെ....ഒരു റിട്ടയർഡ് അദ്ധ്യാപകൻ ആയ അദ്ദേഹം അതേ ഭാഷയിൽ മറുപടി പറയാനാവാതെ വിഷമിക്കുന്നത് കണ്ടു. ഈ ആവശ്യം പറഞ്ഞതിന്റെ പേരിൽ 'എന്നാൽ ഇനി ഒരിടത്തേക്കും പോകണ്ട....ബസ് ഇവിടെ കിടക്കട്ടെ.....പിന്നെ നിങ്ങൾ എന്ത് ചെയ്യും എന്ന് കാണട്ടെ....'എന്ന് ആക്രോശിച്ചു കൊണ്ട് ഗുണ്ടകൾ എന്ന് തന്നെ വിളിക്കാവുന്ന അതിലെ സ്റ്റാഫ് ബസ് വഴിയിൽ ഒതുക്കിയിട്ടു. രാവിലെ7 മണിക്കെങ്കിലും തിരുവനന്തപുരം എത്തേണ്ട ബസിൽ പിറ്റേ ദിവസം ഉച്ചയോടെയാണീ സംഭവം എന്നോർക്കണം. നേരെ ഭക്ഷണം പോലുമില്ലാതെ , കുളിക്കാതെ ബസിലും പുറത്തുമായി ഏകദേശം 13 മണിക്കൂർ കഴിഞ്ഞിരുന്നു അപ്പോൾ.

അവശതയും ഭയവും വല്ലാതെ അലട്ടിയ ഞങ്ങൾ അവരുടെ കൈയും കാലും പിടിച്ചു മാപ്പ് പറഞ്ഞിട്ടാണ് ആ ഓണംകേറാമൂലയിൽ നിന്ന് ബസ് എടുക്കാമെന്ന് അവർ സമ്മതിച്ചത്. അങ്ങനെ രാവിലെ 6 മണിക്ക് എത്തേണ്ട ബസ് വൈകിട്ട് 6 മണിക്ക് എത്തി...അല്ല, എത്തിച്ചു എന്ന് പറയേണ്ടി വരും . ഈ സംഭവം അന്ന് ബസിലിരുന്ന് മാളു ഇട്ട പോസ്റ്റ് താഴെ കൊടുക്കുന്നു. അത് വായിച്ചിട്ട് ചില സുഹൃത്തുക്കൾ തിരിച്ചെത്തിയ ഉടനെ ഉപഭോക്തൃകോടതിയെ സമീപിക്കണം എന്ന് ഉപദേശിച്ചെങ്കിലും ,ഒരു സാദാ മലയാളിയെ പോലെ 'വയ്യാവേലിക്കൊന്നും പോകാൻ എനിക്ക് നേരമില്ലേ...' എന്ന തീരുമാനം കൈക്കൊണ്ടതിൽ ഇന്ന് ഖേദിക്കുന്നു. കല്ലടയ്ക്ക് എതിരെ ഉള്ള എന്ത് പോരാട്ടത്തിനും എന്റെ ഐക്യദാർഢ്യം..

ശ്യാംലാൽ ടി പുഷ്പൻ എഴുതിയ കുറിപ്പ്

സുരേഷ് കല്ലട ബസ് സർവീസ് തലത്തിൽ ഉള്ള ഇപ്പോൾ നടക്കുന്ന വിവാദത്തിന്റെ നൂറു ശതമാനം നിജ സ്ഥിതി അറിയില്ല

എങ്കിലും ഒരു സമയത്തു ബാംഗ്ലൂർ യാത്രകൾ പലതും ഈ സർവീസ് ഉപയോഗിച്ച് ചെയ്തിട്ടുണ്ട്. ബസ് കയറാൻ ഉള്ള ഏജന്റ് തലം മുതൽ ഉള്ളവർ ഒരു കാര്യം ഒന്ന് കൂടെ ചോദിച്ചാൽ ,എന്താണ് ബസ് ലേറ്റ് ആവുന്നത് എന്ന് ചോദിച്ചാൽ ഒക്കെ തെരുവ് ഗുണ്ടകളുടേ നിലവാരത്തിൽ ആണ്. ബസിൽ അതിലും കലിപ്പ് ടീമുകൾ.

ഇവരുടെ ലോഡുകൾ പലതും കയറ്റ ഇറക്കുന്ന വേണ്ടി വഴി തിരിച്ചു പല ഗോ ഡൗൺ യാത്രകൾ. യാത്രയുടെ പകുതി സമയവും ഇഴഞ്ഞു ഇഴഞ്ഞു ഏതൊക്കെയോ ലോഡുകൾ കയറ്റാനും ആളെ പിടിക്കാനും. പിന്നെ പാതി രാത്രി കഴിഞ്ഞു ഇരുനൂറു കിലോമീറ്റര് വേഗതയിൽ മരണ പാച്ചിൽ

നമ്മുടെ നാട് തേർത്തല്ലി-എന്ന പേജിൽ വന്ന പോസ്റ്റ്

'കല്ലട'യെ 'കൊല്ലട' ആക്കി ട്രോളന്മാരും; യുവാവിനെ മർദിച്ചതിൽ രോഷം; ട്രോൾ പൂരം.

'ഇനി മുതൽ നിങ്ങൾ കല്ലട അല്ല കൊല്ലടാ ട്രാവൽസ്..' ബെംഗളൂരുവിലേക്കുള്ള കല്ലട എന്ന സ്വകാര്യ ബസിൽ യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ സോഷ്യൽ ഇടങ്ങളിലും രോഷം പുകയുന്നു. ഇന്നലെയാണ് യാത്രക്കാരനെ അതിക്രൂരമായി ബസിനുള്ളിൽ തൊഴിലാളികൾ മർദിക്കുന്ന വിഡിയോ പുറത്തുവന്നത്. ഇതിന് പിന്നാലെ ബസിന്റെ ചിത്രങ്ങളും പുത്തൻ ആശയങ്ങളും യോജിപ്പിച്ച് ട്രോളന്മാർ പണി തുടങ്ങി. ഫേസ്‌ബുക്ക് പേജുകളിൽ ഇപ്പോൾ ഈ സംഭവം വിഡിയോയായും ട്രോളായും നിറയുകയാണ്.

സംഭവത്തിൽ കൊച്ചി പൊലീസ് തൊഴിലാളികൾക്കെതിരെ കേസെടുത്തു. അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ മൂന്ന് ജീവനക്കാർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്നലെ വൈകിട്ട് മനോരമ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കേസ്. ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് മറ്റൊരു ബസിൽ കൊച്ചി വൈറ്റില എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് തിരിച്ചടിക്കുകയായിരുന്നു.

മർദനത്തിൽ പരുക്കേറ്റ യുവാക്കളെ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. അതേസമയം സ്റ്റേഷൻജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് മരട് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

സോഷ്യൽ മീഡിയയിൽ വരുന്ന മറ്റ് ചില പ്രതികരണങ്ങൾ

  • പിന്നെ യാത്ര KSRTC അല്ലെങ്കിൽ വിമാനം എന്ന മട്ടിൽ ആക്കി നേരത്തെ ബുക്ക് ചെയ്താൽ ഇവരേക്കാൾ ലാഭം ആണ് വിമാന സർവീസ്
  • ഒട്ടും പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റം!
  • അതെ...പല റൂട്ടുകളിലും അവർക്കുള്ള ഏകാധിപത്യം അവരെ തീർത്തും അഹങ്കാരികളാക്കി മാറ്റിയിരിക്കുന്നു.
  • മൂന്ന് സംസ്ഥാനങ്ങളിലെ അധികാര കേന്ദ്രങ്ങളിലെ സ്വാധീനമാണ് ഈ സ്വകാര്യ സർവീസുകാരെ ഇത്ര അഹങ്കാരികളും സ്വേച്ഛാധിപത്യ സ്വഭാവമുള്ളവരാക്കി മാറ്റുന്നതും . ഉത്സവ സീസണുകളിൽ ടിക്കറ്റ് ചാർജ് അവർ സ്വയം ഭീകരമായി ഉയർത്തുന്നു . പ്രതികരിക്കുക .
  • കല്ലട യിൽ ഉള്ള യാത്ര ഒഴിവാക്കുക അതാണ് ഇവർക്കുള്ള മറുപടി
  • കല്ലട ബസ്സ് ബ്രേക്ക്ഡൗൺ ആയി മണിക്കൂറുകളോളം വഴിയിൽ കിടന്നത് ചോദ്യം ചെയ്ത മൂന്ന് യുവാക്കളെ ബസ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു വഴിയിൽ ഇറക്കി വിട്ടു... അതിനേക്കാൾ അത്ഭുതം ബസ്സിലുണ്ടായിരുന്ന മറ്റു യാത്രക്കാർ കാഴ്ചക്കാരായി നോക്കിയിരുന്നു... കല്ലട ബസ് ബഹിഷ്‌ക്കരണ ആഹ്വാനം വിജയിപ്പിക്കുക
  • കല്ലട എല്ലാ കാലത്തും കൂതറ സർവ്വീസ് തന്നെ ആയിരുന്നു. ഈ അടുത്ത് നൂറിൽ കൂടുതൽ സ്പീഡിൽ പോകുന്ന വണ്ടീടെ ഡ്രൈവർ മൊബൈലിൽ കളിച് വണ്ടി ഓടിച്ചിരുന്നതും ഇവരുടേത് തന്നെ
  • കല്ലട ഒരിക്കലും കൃത്യ സമയം പാലിക്കില്ല..ഞാൻ കുറ അനുഭവിച്ചിട്ടുണ്ട്.. ചിലപ്പോൾ എറണാകുളം കൊണ്ട് നിർത്തിയിട്ടു വേറെ വണ്ടിയിൽ കയറ്റി ചെര്തലയ്ക്ക് വിടും.. അങ്ങനെ ഒക്കെ ആണ്..ഒരിക്കൽ രാവിലെ എട്ടിന് ചേർത്തല എത്തും എന്ന് പറഞ്ഞ ബസ് ,എറണാകുളത് എത്തിയത് പത്തിന്..പിന്നെ വേറെ വണ്ടി ആണ് അലപുഴയ്ക്ക്, ഇപ്പോൾ കെ എസ് ആർ ടി സി നോക്ക്..വണ്ടി കൃത്യമായി എത്തും..സേഫ് ആണ്..
  • അല്ലെങ്കിൽ ഫ്‌ളൈറ്റ്...നേരത്തെ ബുക്ക് ചെയ്താൾ 1250 രൂപയെ ഉള്ളൂ.. വോൾവോ നിരക്ക് 1300 മുതൽ 3000 വരെ ആകുമെന്ന് ഓർക്കു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP