Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നീരവ് മോദി അറസ്റ്റിലായപ്പോൾ 'ഒരു മോദി അറസ്ററിലായി' എന്ന് തലക്കെട്ടിട്ട വീക്ഷണത്തിന് ജന്മഭൂമിയുടെ മറുപടി; പ്രിയങ്ക ചതുർവേദി കോൺഗ്രസ് വിട്ടപ്പോൾ ജന്മഭൂമിയുടെ തലക്കെട്ട് 'ഒരു പ്രിയങ്കയ്ക്ക് മതിയായി' എന്ന്; പാർട്ടികൾ തമ്മിൽ മാത്രമല്ല പാർട്ടിപത്രങ്ങൾ തമ്മിലും മത്സരം; വീക്ഷണവും ജന്മഭൂമിയും തമ്മിൽ തലക്കെട്ട് യുദ്ധം

നീരവ് മോദി അറസ്റ്റിലായപ്പോൾ 'ഒരു മോദി അറസ്ററിലായി' എന്ന് തലക്കെട്ടിട്ട വീക്ഷണത്തിന് ജന്മഭൂമിയുടെ മറുപടി; പ്രിയങ്ക ചതുർവേദി കോൺഗ്രസ് വിട്ടപ്പോൾ ജന്മഭൂമിയുടെ തലക്കെട്ട് 'ഒരു പ്രിയങ്കയ്ക്ക് മതിയായി' എന്ന്; പാർട്ടികൾ തമ്മിൽ മാത്രമല്ല പാർട്ടിപത്രങ്ങൾ തമ്മിലും മത്സരം; വീക്ഷണവും ജന്മഭൂമിയും തമ്മിൽ തലക്കെട്ട് യുദ്ധം

കെ വി നിരഞ്ജൻ

കോഴിക്കോട്: കുറേക്കാലത്തിന് ശേഷം കോൺഗ്രസ് പാർട്ടിയുടെ മുഖപത്രമായ വീക്ഷണം കയ്യടി നേടിയത് ഒരു തലക്കെട്ടിന്റെ പേരിലായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മികച്ച ഒരു തലക്കെട്ട് നൽകിയതിന് പാർട്ടി ഭേദമെന്യെ ഏവരും വീക്ഷണത്തെ അഭിനന്ദിച്ചു. വിവാദ വജ്രവ്യവസായി നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായ വാർത്തയ്ക്ക് നൽകിയ തലക്കെട്ടായിരുന്നു ശ്രദ്ധ നേടിയത്. കോടതിയിൽ ഹാജരാക്കിയെങ്കിലും മോദിക്ക് കോടതി ജാമ്യം അനുവദിച്ചില്ല.

തുടർന്ന് ഇദ്ദേഹത്തെ മാർച്ച് 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസ് 29 ന് വീണ്ടും പരിഗണിക്കും എന്ന് തുടങ്ങുന്ന വാർത്തയ്ക്ക് നൽകിയ തലക്കെട്ട് ഒരു മോദി അറസ്റ്റിൽ എന്നായിരുന്നു. അപ്പോൾ മറ്റേത് മോദി എന്ന ചോദ്യമുയരും. അതുകൊണ്ട് വാർത്തയ്ക്ക് താഴെത്തന്നെ ബോക്‌സിൽ അടുത്തത് എന്ന ചോദ്യത്തിന് കീഴെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും ലളിത് മോദിയെയും ഉൾപ്പെടെത്തിക്കൊണ്ടായിരുന്നു പത്രത്തിന്റെ ഒന്നാം പേജ് ഡിസൈൻ.

കഴിഞ്ഞ ദിവസം ഇതേ മാതൃകയിൽ തലക്കെട്ട് നൽകിയാണ് സംഘപരിവാർ പത്രമായ ജന്മഭൂമി വീക്ഷണത്തിന് മറുപടി നൽകിയത്. ദേശീയ വക്താവ് പ്രിയങ്ക ചതുർവേദി കോൺഗ്രസ് വിട്ടതാണ് ജന്മഭൂമി ആയുധമാക്കിയത്. മോദിയെപ്പറ്റി പറയാൻ വീക്ഷണം തലക്കെട്ടിനെ ഉപയോഗപ്പെടുത്തിയത് പോലെ പ്രിയങ്കയെന്ന പേര് ജന്മഭൂമിയും ഉപയോഗപ്പെടുത്തി. ഒരു പ്രിയങ്കയ്ക്ക് മതിയായി എന്നായിരുന്നു ജന്മഭൂമിയുടെ തലക്കെട്ട്. പീഡിപ്പിച്ച കോൺഗ്രസുകാരെ രാഹുൽ സംരക്ഷിച്ചു എന്നും തലക്കെട്ടിലുണ്ട്.

കോഴിക്കോട് പ്രസിഡന്റ് രാഹുലിന്റെ സഹോദരി പ്രിയങ്ക വാദ്ര പ്രധാനമന്ത്രിയെയും ബിജെപിയെയും അധിക്ഷേപിച്ച് രാജ്യം ചുറ്റുമ്പോൾ കോൺഗ്രസിലെ പീഡനത്തിൽ മനംനൊന്ത് ദേശീയ വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു. മഥുരയിൽ വെച്ച് പ്രിയങ്കയെ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ രാഹുൽ അടക്കമുള്ള നേതാക്കൾ സംരക്ഷിക്കുകയാണെന്ന് മനസ്സിലാക്കിയപ്പോഴാണ് പ്രിയങ്ക പാർട്ടിയിൽ നിന്നു രാജിവെച്ചത്.

പ്രിയങ്കയുടെ ദേഹത്ത് പിടിക്കുകയും അശ്ലീലവാക്കുകൾ ഉപയോഗിക്കുകയും ചെയ്തതിന്റെ പേരിൽ മഥുരയിലെ പ്രധാന കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും രാഹുൽ ഗാന്ധി സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഈ പ്രവർത്തകരെ തിരികെ എടുത്ത രാഹുലിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രിയങ്കയുടെ രാജിയെന്നാണ് വാർത്ത.

ഈ വാർത്തയിൽ പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടുത്തിക്കൊണ്ട് അടുത്തത് ഏത് മോദി എന്ന് വീക്ഷണം ചോദിപ്പിച്ചതുപോലെ ഇനിയേത് പ്രിയങ്കയാക്കാണ് മതിയാവുക എന്ന ചോദ്യം ഉന്നയിപ്പിക്കുകയാണ് ജന്മഭൂമി ചെയ്തത്. ഏതായാലും രാഷ്ട്രീയ പാർട്ടികളേതുപോലെ തന്നെ രാഷ്ട്രീയ പത്രങ്ങളും പരസ്പരം ഏറ്റുമുട്ടൽ തുടങ്ങിയിരിക്കുകയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP