Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചരിത്ര നേട്ടം കൈവരിച്ച് കൊച്ചിക്കാരി ട്രാൻസ്ജെൻഡർ ഹരണിചന്ദന;സിനിമയിലെ സ്ത്രീ കഥാപാത്ര നായികയായ രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ എന്ന റെക്കോഡ് ഇനി ഹരണിക്ക് സ്വന്തം; 12ാം വയസിൽ സ്ത്രീത്വം തിരിച്ചറിഞ്ഞ ഹരണി; 17ാം വയസിൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണമായും സ്ത്രീയായി മാറി; കലാരംഗത്ത് സജീവമാകുന്ന ഹരണിയുടെ ഏറ്റവും വലിയ സ്വപ്‌നം അമ്മയാവുക എന്നത്

ചരിത്ര നേട്ടം കൈവരിച്ച് കൊച്ചിക്കാരി ട്രാൻസ്ജെൻഡർ ഹരണിചന്ദന;സിനിമയിലെ സ്ത്രീ കഥാപാത്ര നായികയായ രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ എന്ന റെക്കോഡ് ഇനി ഹരണിക്ക് സ്വന്തം; 12ാം വയസിൽ സ്ത്രീത്വം തിരിച്ചറിഞ്ഞ ഹരണി; 17ാം വയസിൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണമായും സ്ത്രീയായി മാറി; കലാരംഗത്ത് സജീവമാകുന്ന ഹരണിയുടെ ഏറ്റവും വലിയ സ്വപ്‌നം അമ്മയാവുക എന്നത്

ജംഷാദ് മലപ്പുറം

സിനിമയിലെ സ്ത്രീ കഥാപാത്ര നായികയായ രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ എന്ന റെക്കോർഡിന് കൊച്ചിക്കാരിയായ ഹരണി ചന്ദനക്ക് സ്വന്തം.അരുൺ സാഗര സംവിധാനം ചെയ്ത മലയാള ചലച്ചിത്രം 'ദൈവത്തിന്റെ മണവാട്ടി'എന്ന സനിമയിലാണ് എറണാകുളം കുമ്പളങ്ങി സ്വദേശി ഹരണിചന്ദന നായികയായി അഭിനയച്ചത്. ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ റിലീസിനെത്തും. നേരത്തെ പേരന്മ്പ് എന്ന സിനിമയിലൂടെ ട്രാൻസ്ജെൻഡർ കാലാകാരി അഞ്ജലി അമീർ ഉൾപ്പെടെയുള്ള നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും അവർ സിനിമയിലും ട്രാൻസ്ജെൻഡർ തന്നെയായിരുന്നു. സ്ത്രീ കഥാപാത്രം ആദ്യമായി അവതരിപ്പിക്കുന്നത് ഹരണിയാണ്.

ലോകത്ത് തന്നെ ആദ്യമെന്ന് സംവിധായകൻ

ലോകത്ത് തന്നെ ആദ്യമായാണ് ഒരു സിനിമയിലെ സ്ത്രീ നായിക കഥാപാത്രമായി ട്രാൻസ്ജെൻഡർ അഭിനയിക്കുന്നതെന്ന് സിനിമയുടെ സംവിധായകൻ അരുൺസാഗര പറഞ്ഞു. മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിനുശേഷം അരുൺ സാഗര ഒരുക്കുന്ന ചിത്രമാണ് 'ദൈവത്തിന്റെ മണവാട്ടി', കൊല്ലായിക്കൽ മൂവീസിന്റെ ബാനറിൽ വിനോയ് കൊല്ലായി നിർമ്മിക്കുന്ന ചിത്രത്തിൽ ഫിറോസ് ഖാനാണ് നായകൻ, രതനാൾഡ് സക്കറിയാസ് കഥയും തിരക്കഥയും എഴുതിയ ചിത്രത്തിൽ അനൂപാണ് ഛായാഗ്രഹണം നിർവഹിച്ചത്. നിശ്ച്ചല ഛായാഗ്രഹണം ചില്ലുവും നിർവഹിച്ചു.

ലിംഗമാറ്റത്തിലൂടെ പൂർണമായി സ്ത്രീയായി മാറി

എറണാകുളം കുമ്പളങ്ങി മഠത്തിൻപറമ്പിൽ ജോയിയിയുടേയും കുഞ്ഞുമോളുടെയുംരണ്ട്മക്കളിൽ മൂത്ത കുഞ്ഞായി ജനിച്ച ഹരണി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണമായി സ്ത്രീയായി മാറിയിരുന്നു. ചെറുപ്പകാലത്ത് ഏറെദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ച ഹരണി ഇന്ന് രണ്ടുസിനിമകളിലും രണ്ട് ഷോർട്ട്ഫിലിമുകളിലും അഭിനയിച്ചുകഴിഞ്ഞു. രണ്ട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനവും നേടി, മോഡലിങ് രംഗത്തും ഇന്ന് സജീവസാന്നിധ്യമാണ്. നാട്ടുകാരുടേയും കൂട്ടുകാരുടേയും കളിയാക്കലുകളും അവഹേളനങ്ങളും കാരണം മനസ്സു മടുത്തപോയ സാധാരണ ഒരുട്രാൻസ്ജെൻഡർ ആയിരുന്നു ഹരണിയും. പിന്നീടാണ് അവഹേളിക്കുന്നവർക്കുമുന്നിൽ മുട്ടുമടക്കുകയല്ല നിവർന്ന് നിന്ന് മുന്നേറുകയാണു വേണ്ടതെന്ന് ഹരണി തിരിച്ചറിഞ്ഞത്. ഇതിനായി കഠിനപ്രയ്തനം ചെയ്യാനും തീരുമാനിച്ചതോടെ ഹരണിക്ക് വിജയങ്ങളുടേയും പുരോഗതിയുടേയും വഴികൾ തുറക്കപ്പെട്ടു. നേരത്തെ കളിയാക്കുകയും അപഹസിക്കുകയും ചെയ്ത നാട്ടുകാരെല്ലാം ഇന്ന് ഹരണിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സ്ത്രീ സ്വഭാവം ചെറുപ്രായത്തിൽ തന്നെയുണ്ടായിരുന്നെങ്കിലും 12-ാംവയസ്സിലാണ് ഇത് താൻ തിരിച്ചറിഞ്ഞതെന്ന് ഹരണി പറയുന്നു. തുടർന്ന് 14-ാം വയസ്സിലാണ് താൻ ഇക്കാര്യം മാനസികമായി ഉൾക്കൊണ്ടത്. തുടർന്ന് പത്താംക്ലാസ് കഴിഞ്ഞതോടെ 17-ാംവയസ്സിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണായി മാറി.

താമസം കൊല്ലത്ത്

നിലവിൽ കൊല്ലം ചാത്തനൂരിലാണ് ഹരണിയുടെ താമസം. രഞ്ജുരഞ്ജിമാറും ചാത്തനൂർ സ്വദേശികളായ പ്രസാദ്-ഷിബി ദമ്പതികളുമാണ് തന്റെ തന്റെ വളർത്തമ്മമാരും, അച്ചനുമെന്ന് ഹരണി പറയുന്നു.

സ്ത്രീത്വം തിരിച്ചറിഞ്ഞ 12-ാം വയസ്സിൽ

സ്‌കൂളിൽ പഠിക്കുന്ന സമയത്ത് വഴിയോരത്തുവെച്ചും മറ്റും നാട്ടുകാർ തന്നെ വിളിച്ചിരുന്നത് 'പെണ്ണാച്ചി' എന്നായിരുന്നു. ഈവിളി കേൾക്കുമ്പോൾ മനസ്സ് നല്ലപോലെ വേദനിക്കുമായിരുന്നു. സ്‌കൂളിൽ ക്ലാസിലെ പെൺകുട്ടികൾക്ക് മുന്നിലായുള്ള സീറ്റായിരുന്നു തന്റെ ഇരിപ്പിടം. അദ്ധ്യാപകർ ഏറെ സഹായിച്ചിരുന്നു. പെൺകുട്ടികൾതന്നെയായിരുന്നു അന്നുംകൂട്ട്. പലയിടത്തും കാലിടറിയെങ്കിലും ഇന്ന് നല്ല രീതിയിൽ ജീവിച്ചുവരികയാണ്. നേരത്തെ കളിയാക്കുകയും അപഹസിക്കുകയും ചെയ്ത നാട്ടുകാരെല്ലാം ഇന്ന് ഹരണിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സ്ത്രീസ്വഭാവം ചെറുപ്രായത്തിൽതന്നെയുണ്ടായിരുന്നെങ്കിലും 12-ാംവയസ്സിലാണ് ഇത് താൻ തിരിച്ചറിഞ്ഞതെന്ന് ഹരണി പറയുന്നു. തുടർന്നു 14-ാം വയസ്സിലാണ് താൻ ഇക്കാര്യം മാനസികമായി ഉൾക്കൊണ്ടത്. തുടർന്ന് പത്താംക്ലാസ് കഴിഞ്ഞതോടെ 17-ാംവയസ്സിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണായി മാറി.

ചാനൽ റിയാലിറ്റി ഷോയിൽ
പങ്കെടുത്തതോടെ കരിയർ മാറി

കുറച്ചുകാലം ബംഗളൂരുവിലും ഊട്ടിയിലുമായിരുന്നു താമസം. പിന്നീട് 2013ലാണു കേരളത്തിലേക്ക് തിരിച്ചുവരുന്നത്. വീണ്ടും എറണാകുളത്ത് താമസമായി. പിന്നീട് ചാനൽ റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണു കരിയർ മാറിയത്.
ലിംഗമാറ്റത്തിലൂടെ സ്ത്രീയായി മാറിയ വ്യക്തി മലയാളം ഹ്രസ്വചിത്രത്തിൽ ആദ്യമായി നായികയായി അഭിനയിക്കുന്നുവെന്ന് പ്രത്യേകകയായിരുന്നു 'മൂധേവി' എന്ന ഹ്രസ്വ ചിത്രത്തിനുണ്ടായിരുന്നത്.നായികയായ ഹരണിക്ക് തൃശൂർ വിബ്ജ്യോർ ചലച്ചിത്രമേളയിൽ വെച്ച് ജൂറിയുടെ പ്രശംസയും ലഭിച്ചു.ഭർത്താവ് ഉപേക്ഷിച്ച് പോയപ്പോൾ ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ വേശ്യയാവേണ്ടി വന്ന സ്ത്രീയെയാണ് ഹരിണി 'മൂധേവി' എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചത്. സ്വാഭാവിക അഭിനയമാണ് അവരെ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയാക്കിയത്. അഞ്ഞൂറ് ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത മത്സരവിഭാഗത്തിലേക്കുള്ള പന്ത്രണ്ട് ചിത്രങ്ങളിലൊന്നായി 'മൂധേവി' ഇടംനേടി.

ഒരു കുഞ്ഞിന് ജന്മം നൽകണം

ഇനിയുള്ള സ്വപ്നം എന്താണെന്ന് ചോദിച്ചാൽ രണ്ടുകാര്യങ്ങളാണു ഹരണിക്ക് പറയാനുള്ളത്. ഒന്ന് ഒരു കുഞ്ഞിന് ജന്മം നൽകണം, ട്രാൻസ്ജെന്റേഴ്സിനും കുഞ്ഞുണ്ടാകാനുള്ള സാധ്യതകൾ പറഞ്ഞു കേൾക്കുന്നുണ്ട്. അത് നടപ്പാകുമെന്നാണ് പ്രതീക്ഷയെന്ന് ഹരണി പറയുന്നു. അതോടൊപ്പം സിനിമയിലും കലാരംഗത്തും സജീവമാകുകയും മറ്റുള്ളവർക്ക് പ്രചോദനമാകുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും ഹരണി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP