Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരഞ്ഞെടുപ്പ് പ്രചരണ ചൂടിലും പ്രവാസികളെ മറക്കാതെ സുഷമാ സ്വരാജ്; ലിബിയയിൽ കലാപം മൂർച്ഛിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചരണ ചൂടിന് അവധി കൊടുത്ത് ഇന്ത്യാക്കാരെ രക്ഷപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിദേശകാര്യ-പ്രവാസി മന്ത്രി; ട്രിപ്പോളിയിലുള്ളവരോട് വേഗം മടങ്ങാൻ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെടണമെന്ന് മന്ത്രിയുടെ ട്വീറ്റ്; എംബസിയുമായി നിരന്തരം ബന്ധപ്പെട്ടു ഓരോ ഇന്ത്യക്കാരന്റേയും സുരക്ഷയ്ക്ക് വേണ്ടി മിഴി നീട്ടി പ്രവാസികളുടെ സ്വന്തം മന്ത്രി

തിരഞ്ഞെടുപ്പ് പ്രചരണ ചൂടിലും പ്രവാസികളെ മറക്കാതെ സുഷമാ സ്വരാജ്; ലിബിയയിൽ കലാപം മൂർച്ഛിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചരണ ചൂടിന് അവധി കൊടുത്ത് ഇന്ത്യാക്കാരെ രക്ഷപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിദേശകാര്യ-പ്രവാസി മന്ത്രി; ട്രിപ്പോളിയിലുള്ളവരോട് വേഗം മടങ്ങാൻ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെടണമെന്ന് മന്ത്രിയുടെ ട്വീറ്റ്; എംബസിയുമായി നിരന്തരം ബന്ധപ്പെട്ടു ഓരോ ഇന്ത്യക്കാരന്റേയും സുരക്ഷയ്ക്ക് വേണ്ടി മിഴി നീട്ടി പ്രവാസികളുടെ സ്വന്തം മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദി ഭരണത്തിലെ യഥാർത്ഥ താരം സുഷമാ സ്വരാജായിരുന്നു. വിദേശകാര്യമന്ത്രിയെന്ന നിലയിൽ പ്രവാസികളുടെ കണ്ണുനീർ തുടച്ച മന്ത്രി. ഗൾഫിലും അമേരിക്കയിലും വരെ മലയാളികൾ അടക്കമുള്ള പ്രവാസികൾ സുഷമ്മയുടെ കാരുണ്യ ഹസ്തത്തിന്റെ വിലയറിഞ്ഞു. ഒടു ട്വീറ്റിൽ പ്രവാസികളുടെ കണ്ണീരൊപ്പുന്ന ഇടപെടലുകൾ നിരവധി നടത്തിയ മന്ത്രിയാണ് സുഷമ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുഷമ മത്സരിക്കുന്നില്ല. ആരോഗ്യകാര്യങ്ങൾ ചൂണ്ടിയുള്ള ഈ വിട്ടു നിൽക്കൽ നൽകുന്നത് രാഷ്ട്രീയ വിരമിക്കലിന്റെ സൂചനയാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പ് കാലത്തും സുഷമ്മയ്ക്ക് പണിയോട് പണിയാണ്. എല്ലായിടത്തും ബിജെപിയുടെ പ്രധാന പ്രചാരകയാണ് അവർ. ഈ തിരക്കിനിടയിലും മന്ത്രിയെന്ന ജോലിയോടും വിട്ടുവീഴ്ചയില്ല.

ലിബിയയിലെ പുതിയ സംഭവ വികാസങ്ങളാണ് എല്ലാത്തിനും കാരണം. ട്രിപ്പോളിയിലെ സ്ഥിതി ഗതികൾ മന്തി തൽസമയം വിലയിരുത്തുന്നു. നിരവധി ഇന്ത്യാക്കാർ അവിടെയുണ്ട്. ഇവരുടെ രക്ഷ ഒരുക്കലാണ് സുഷമയ്ക്ക് പ്രധാനം. അതുകൊണ്ട് തന്നെ പ്രചരണ തിരക്കുകൾക്ക് വിട നൽകി മന്ത്രി ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സുഷമ. ഇന്ത്യക്കാർ എത്രയുംവേഗം ട്രിപ്പോളി വിടണമെന്ന് സുഷമാ സ്വരാജ് ആവശ്യപ്പെട്ടിട്ടുണ്ട്. ലിബിയയിൽ സർക്കാർസേനയും വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായതോടെയാണിത്. കലാപം ശക്തമായാൽ സർക്കാരിന് പോലും ഇടപെടാനാകാത്ത പ്രതിസന്ധിയുണ്ടാകും. ഇതുകൊണ്ടാണ് മുന്നറിയിപ്പ് നൽകൽ. രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ സഹായവും ഒരുക്കാനും സുഷമ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ട്രിപ്പോളിയിലുള്ള തങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും എത്രയുംവേഗം അവിടം വിടാനാവശ്യപ്പെടണമെന്നും വൈകിയാൽ മോചനം ബുദ്ധിമുട്ടാവുമെന്നും സുഷമ വെള്ളിയാഴ്ച ട്വിറ്ററിൽ പറഞ്ഞു. ലിബിയയിൽനിന്ന് ഇതിനകം ഒട്ടേറെപ്പേരെ രക്ഷപ്പെടുത്തി. അവിടേക്ക് യാത്രാ വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇനിയും അഞ്ഞൂറിലേറെ ഇന്ത്യക്കാർ ട്രിപ്പോളിയിലുണ്ട്. അവിടെ സാഹചര്യം നാൾക്കുനാൾ മോശമാവുകയാണ്. ഇപ്പോൾ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്നും സുഷമ പറഞ്ഞു. ഇവരെയെല്ലാം രക്ഷിക്കാനാണ് ശ്രമം. ഇതിന് വേണ്ടി നയതന്ത്ര ഇടപെടലും സുഷമ നടത്തുന്നുണ്ട്. അങ്ങനെ ലിബിയയിലെ ഇന്ത്യാക്കാർ കരുണയുടെ സന്ദേശം എത്തിക്കുകയാണ് സുഷമ.

ജനറൽ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലുള്ള വിമതസൈന്യവും ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ജി.എൻ.എ. സർക്കാർസൈന്യവും തമ്മിൽ രണ്ടാഴ്ച മുമ്പാരംഭിച്ച യുദ്ധത്തിൽ ഇരുനൂറിലധികംപേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. പ്രധാനമന്ത്രി ഫായിസ് അൽ സറാജിനെ പുറത്താക്കാനാണ് വിമതർ ആക്രമണം നടത്തുന്നത്. അതിനിടെ, ലിബിയയിൽനിന്ന് 163 അഭയാർഥികളെ രക്ഷപ്പെടുത്തിയതായി ഐക്യരാഷ്ട്രസഭ പറഞ്ഞു. ഇവരെ അയൽരാജ്യമായ നൈജറിലേക്ക് മാറ്റി. മൂവായിരത്തിലേറെപ്പേർ ഇപ്പോഴും വിവിധകേന്ദ്രങ്ങളിലുണ്ട്. 2011-ൽ മുൻ ഏകാധിപതി മു അമർ ഗദ്ദാഫി കൊല്ലപ്പെട്ടതോടെ രാഷ്ട്രീയ അസ്ഥിരതയിൽ തുടരുകയാണ് ലിബിയ.

ബിജെപിയുടെ താര പ്രചാരകയാണ് സുഷമാ. ജോലി തിരക്കുകൾ കാരണം പ്രചരണത്തിന് അവധി കൊടുക്കുമ്പോൾ അത് ബിജെപിക്ക് നഷ്ടം തന്നെയാണ്. ഹരിയാനയിലുള്ള പാൽവാൽ എന്ന സ്ഥലത്താണ് സുഷമാ സ്വരാജ് ജനിച്ചത്. അച്ഛൻ ഹർദേവ് ശർമ്മ അറിയപ്പെടുന്ന ഒരു ആർഎസ്എസ് പ്രവർത്തകനായിരുന്നു. കുട്ടിക്കാലത്തു തന്നെ അസാമാന്യ ഓർമ്മശക്തി പ്രകടിപ്പിച്ചിരുന്നു സുഷമ. സംസ്‌കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് അവർ ബിരുദം കരസ്ഥമാക്കി. പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും നിയബിരുദം നേടിയശേഷം സുപ്രീംകോടതിയിൽ വക്കീൽ ആയി ജോലി നോക്കാൻ തുടങ്ങി 1970 ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന വിദ്യാർത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് കാൽവെക്കുന്നത്. വിദ്യാർത്ഥി ജീവിതത്തിൽ തന്നെ സുഷമ അറിയപ്പെടുന്ന ഒരു പ്രാസംഗിക ആയിരുന്നു. ഈ മികവാണ് സുഷമയെ ദേശീയ നേതാവാക്കി മാറ്റിയത്.

1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. ഹരിയാനയിൽ ബിജെപി-ലോക്ദൾ സഖ്യത്തിലൂടെ അധികാരത്തിൽ വന്ന മന്ത്രിസഭയിൽ സുഷമാസ്വരാജ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. പിന്നീട് വാജ്‌പേജ് സർക്കാരിൽ കേന്ദ്ര മന്ത്രിയായി. മോദി സർക്കാരിൽ വിദേശകാര്യവും. ഏറെ സക്രിയമായ ഇടപെടലാണ് സുഷമാ നടത്തിയത്. ലോകരാജ്യങ്ങളെ ഇന്ത്യയുമായി അടുപ്പിച്ചു. എൽ കെ അദ്വാനിയുടെ ഗ്രൂപ്പിലെ പ്രധാനിയായിട്ടും മോദിയുമായി ഭരണവിഷയങ്ങളിൽ സുഷമ ഏറ്റുമുട്ടലിന് പോയതുമില്ല. വൃക്കരോഗം വന്നതും ചർച്ചയായി. ഇതെല്ലാം അതിജീവിച്ചാണ് സുഷമാ വീണ്ടും പൊതുരംഗത്ത് സജീവമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP