Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആംബുലൻസിലുള്ളത്' ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്! മദ്യപാനത്തിനിടെ പറ്റിയ പിഴവാണ് പോസ്‌റ്റെന്ന ഹിന്ദു രാഷ്ട്ര സേവകന്റെ ന്യായം വിലപ്പോയില്ല; ആചാര സംരക്ഷണത്തിന് ശബരിമലയിൽ നിറഞ്ഞ ഫെയ്‌സ് ബുക്കിലെ ക്രൂരനെ പൊക്കി കൊച്ചി പൊലീസ്; അമൃതാ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവന് വേണ്ടി മല്ലിടുന്ന കൈക്കുഞ്ഞിനെ അപമാനിച്ച ദ്രോഹിയെ അധിക കാലം ഒളിവിൽ താമസിക്കാൻ അനുവദിക്കാതെ അന്വേഷണ സംഘത്തിന്റെ ഇടപെടൽ; ബിനിൽ സോമസുന്ദരം അറസ്റ്റിലാകുമ്പോൾ

'ആംബുലൻസിലുള്ളത്' ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്! മദ്യപാനത്തിനിടെ പറ്റിയ പിഴവാണ് പോസ്‌റ്റെന്ന ഹിന്ദു രാഷ്ട്ര സേവകന്റെ ന്യായം വിലപ്പോയില്ല; ആചാര സംരക്ഷണത്തിന് ശബരിമലയിൽ നിറഞ്ഞ ഫെയ്‌സ് ബുക്കിലെ ക്രൂരനെ പൊക്കി കൊച്ചി പൊലീസ്; അമൃതാ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവന് വേണ്ടി മല്ലിടുന്ന കൈക്കുഞ്ഞിനെ അപമാനിച്ച ദ്രോഹിയെ അധിക കാലം ഒളിവിൽ താമസിക്കാൻ അനുവദിക്കാതെ അന്വേഷണ സംഘത്തിന്റെ ഇടപെടൽ; ബിനിൽ സോമസുന്ദരം അറസ്റ്റിലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൃദയത്തിലുണ്ടായ തകരാറിനെ തുടർന്ന് മംഗലാപുരത്ത് നിന്ന് നവജാത ശിശുവിനെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ മതസ്പർദ്ധ വളർത്തുന്ന വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ട ബിനിൽ സോമസുന്ദരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സെൻട്രൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു.

'ആംബുലൻസിലുള്ളത് 'ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്'; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വർഗീയ വിഷം ചീറ്റി ഫേസ്‌ബുക്ക് പോസ്റ്റിട്ടതാണ് ബിനിലിനെ കുടുക്കിയത്. പരാതിയിൽ കർശന നടപടിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വിഷയം ശ്രദ്ധയിൽപ്പെടുത്തിയ സുഹൃത്തുക്കൾക്ക് നന്ദി.'- എന്നായിരുന്നു ഇയാൾ ഫേസ്‌ബുക്കിൽ പിന്നീട് കുറിച്ചത്. സംഭവം വിവാദമായതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നായി ബിനിലിന്റെ വാദം. പിന്നീട് പോസ്റ്റിടുമ്പോൾ താൻ മദ്യ ലഹരിയിലായിരുന്നെന്നും ഇയാൾ പറഞ്ഞിരുന്നു. ഇയാൾ പിന്നീട് ഒളിവിൽ പോയിരുന്നു. ഇതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഹൃദയത്തിലുണ്ടായ തകരാറിനെ തുടർന്ന് ചികിത്സയ്ക്കായാണ് മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് നവജാതശിശുവിനെ കൊണ്ടുവരാൻ നിശ്ചയിച്ചത്. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലൻസിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നാണ് ബിനിൽ സോമസുന്ദരം വിശേഷിപ്പിച്ചത്. ഹൃദയവാൽവിലുണ്ടായ ഗുരുതര തകരാറിനെ തുടർന്ന് മംഗാലപുരത്തെ ഡോ.മുള്ളേഴ്സ് ആശുപത്രിയിൽ നിന്നും ആംബുലൻസിൽ കേരളത്തിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനു വേണ്ടി മലയാളികൾ പ്രാർത്ഥിക്കുന്ന സമയത്താണ് ബിനിലിന്റെ അധിക്ഷേപം. ഇതിനെതിരെ ഡി.ജി.പിക്ക് പരാതിയും നൽകിയിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പോസ്റ്റിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയത്.

ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടർന്ന് ബിനിൽ തന്റെ ഫേസ്‌ബുക്ക് ആരോ ഹാക്ക് ചെയ്തു എന്ന് സംശയിക്കുന്നതായി പോസ്റ്റിട്ടിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ഹൃദയത്തിന്റെ തകരാർ ഗുരുതരമാണെന്നു ഡോക്ടർമാർ അറിയിച്ചു. വിശദമായ പരിശോധനകൾക്കു ശേഷം കഴിഞ്ഞ ദിവസം ഹൃദയശസ്ത്രക്രിയയും നടത്തി. അതിനിടെ, പതിനഞ്ച് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വർഗീയമായി അപമാനിച്ച യുവാവ് വീണ്ടും ന്യായീകരണവുമായി രംഗത്തെത്തി. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ചിലർ വ്യാജ അക്കൗണ്ടുകൾ തന്റെ പേരിലുണ്ടാക്കിയെന്നുമാണ് ബിനിൽ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. തന്നെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ അത്തരം അക്കൗണ്ടിൽ നിന്ന് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതിനെതിരെ വിദഗ്ധരുമായി ആലോചിച്ച ശേഷം നടപടികൾ സ്വീകരിക്കുന്നുമെന്നും ബിനിൽ പറഞ്ഞു. പിന്നീട് ഈ ന്യായം വിട്ട് മദ്യപാനത്തിലേക്ക് കാര്യങ്ങളെത്തി.

നവജാത ശിശുവിനെ വർഗീയമായി അപമാനിച്ച യുവാവിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലൻസ് ചീറി പാഞ്ഞപ്പോൾ സമാനതകളില്ലാത്ത പ്രാർത്ഥനയുമായാണ് കേരളം കാത്തിരുന്നത്. തെരുവോരങ്ങളെല്ലാം ഒരേ മനസ്സാൽ ആംബുലൻസിന് വേണ്ടി വഴിമാറിയപ്പോൾ മാധ്യമങ്ങളും സോഷ്യൽ മീഡിയയുമെല്ലാം പിഞ്ചോമനയ്ക്കൊപ്പം നിന്നു. എന്നാൽ ഇതേസമയത്താണ് സോഷ്യൽ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വർഗീയ വിഷം ചീറ്റിയുമുള്ള ബിനിൽ സോമസുന്ദരത്തിന്റെ പോസ്റ്റ്. ്. 'കെ എൽ 60 ജെ 7739 എന്ന ആംബുലൻസിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതിൽ വരുന്ന രോഗി 'സാനിയ-മിത്താഹ്' ദമ്പതികളുടേതാണ്. ചികിത്സ സർക്കാർ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്' ഇങ്ങനെയായിരുന്നു ബിനിൽ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇത് വിവാദമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ചു. പിന്നീട് ഫേസ്‌ബുക്ക് ആരോ ഹാക്ക് ചെയ്തെന്ന് മറ്റൊരു കുറിപ്പിട്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തി.

എന്നാൽ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാൾ ഇട്ടിരുന്നു. ഹിന്ദു രാഷ്ട്ര സേവകനാണ് എന്നാണ് ഇയാൾ ഫേസ്‌ബുക്കിൽ സ്വയം പരിചയപ്പെടുത്തുന്നത്. ശബരിമലയിൽ ആചാരം സംരക്ഷണം എന്ന പേരിൽ കഴിഞ്ഞ കുറച്ചു ദിവസമായി ഇയാൾ സന്നിധാനത്തും പരിസത്തും ഉണ്ടെന്നാണ് ഫേസ്‌ബുക്കിലെ ചിത്രങ്ങളിൽ നിന്നും മനസിലാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP