Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫ്‌ളിപ്കാർട്ടിനും ആമസോണിനും വൻ വെല്ലുവിളി; റിലയൻസിന്റെ അതികായൻ മുകേഷ് അംബാനി ഇ-കൊമേഴ്സ് രംഗം പിടിച്ചെടുക്കാൻ എത്തുന്നു; റിലയൻസിന്റെ ബിസിനസ് ടു ബിസിനസ് (ബി2ബി) സംരംഭത്തിലൂടെ ഭക്ഷണം മുതൽ ഫാഷൻ വരെ എല്ലാം വിൽപന നടത്താൻ നീക്കം; റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉൽപ്പന്നങ്ങൾ ഫ്‌ളിപ്കാർട്ടിൽ നിന്നും ആമസോണിൽ നിന്നും പിൻവലിച്ചു തുടങ്ങി

ഫ്‌ളിപ്കാർട്ടിനും ആമസോണിനും വൻ വെല്ലുവിളി; റിലയൻസിന്റെ അതികായൻ മുകേഷ് അംബാനി ഇ-കൊമേഴ്സ് രംഗം പിടിച്ചെടുക്കാൻ എത്തുന്നു; റിലയൻസിന്റെ ബിസിനസ് ടു ബിസിനസ് (ബി2ബി) സംരംഭത്തിലൂടെ ഭക്ഷണം മുതൽ ഫാഷൻ വരെ എല്ലാം വിൽപന നടത്താൻ നീക്കം; റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉൽപ്പന്നങ്ങൾ ഫ്‌ളിപ്കാർട്ടിൽ നിന്നും ആമസോണിൽ നിന്നും പിൻവലിച്ചു തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

ഫ്‌ളിപ്കാർട്ടിനും ആമസോണിനും വൻ വെല്ലുവിളി നേരത്തെ പറഞ്ഞു കേട്ടതു പോലെ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയുടെ ഇ-കൊമേഴ്സ് രംഗം പിടിച്ചെടുക്കാൻ ഇറങ്ങുന്നതായി സൂചന. ഇതിന്റെ ആദ്യ സൂചനകൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റിലയൻസിന്റെ ബിസിനസ് ടു ബിസിനസ് (ബി2ബി) സംരംഭത്തിലൂടെ ഭക്ഷണം മുതൽ ഫാഷൻ വരെ എല്ലാം വിൽപന നടത്താനാണ് ഉദ്ദേശമെന്നാണ് വിവരം. അങ്ങനെയെങ്കിൽ മറ്റ് ഈ കോമേഴ്‌സ് രംഗത്തെ പ്രമുഖന്മാർക്കെല്ലാം വൻ തിരിച്ചടിയാണ്. പ്രത്യേകിച്ച് ഇന്ത്യൻ ഈ കോമേഴ്‌സ് രംഗം കൈയടിക്കിയിരിക്കുന്ന ഭീമന്മാരായ ഫ്‌ളിപ്കാർട്ടിനും ആമസോണിനും അതുപോലെ തന്നെ മിന്ധ്രയ്ക്കും.

ഗുജറാത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട വ്യാപാരികളെ ചേർത്തുകൊണ്ടാകും ഇ- കൊമേഴ്‌സിലേക്ക് റിലയൻസ് ചുവടുവയ്ക്കുന്നതെന്നാണ് വിവരം. ഗുജറാത്തിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിലാണ് മുകേഷ് അംബാനി തന്റെ സ്വപ്ന പദ്ധതി വിശദീകരിച്ചത്. ഇതിനായി ഇപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ഉൽപാദിപ്പിച്ച് ഫ്‌ളിപ്കാർട്ടിലൂടെയും ആമസോണിലൂടെയും വിൽപന നടത്തുന്ന ഉൽപന്നങ്ങൾ മുഴുവൻ പിൻവലിച്ചു തുടങ്ങി. തുണി, ഷൂസ്, ലൈഫ്സ്‌റ്റൈൽ ഉൽപന്നങ്ങൾ തുടങ്ങിയവയെല്ലാം പിൻവലിക്കുകയാണത്രെ. സ്വന്തം പ്രൊഡക്ടുകൾ കൂടാതെ രാജ്യാന്തര ഉൽപാദകരിൽ നിന്ന് റിലയൻസ് സമാഹരിച്ച്, റിലയൻസിന് ഇന്ത്യയിൽ വിൽപനാവകാശമുള്ള ഇ-കൊമേഴ്സ് മറ്റുൽപന്നങ്ങളും പിൻവലിക്കുകയാണ്.

കഴിഞ്ഞ മാസങ്ങളിൽ ഈ പ്രക്രിയയ്ക്ക് ആക്കം കൂടിയതാണ് റിലയൻസ് സ്വന്തം ഇ-കൊമേഴ്സ് വെബ്‌സൈറ്റ് തുറക്കാനുള്ള സാധ്യത അടുത്തുവെന്നു പറയാൻ കാരണം. റിലയൻസ് ഇകൊമേഴ്‌സ് സംരംഭം ഈ വർഷാവസാനം തന്നെ തുടങ്ങാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ഇതേക്കുറിച്ച് അറിവുള്ള ഏതാനും പേർ വെളിപ്പെടുത്തി. ആഗോള ഫാഷൻ, ലൈഫ്സ്‌റ്റൈൽ മേഖലകളിൽ നിന്ന് ഏറ്റവുമധികം കമ്പനികളുടെ വിൽപനാവകാശം കൈയാളുന്ന കമ്പനിയാണ് റിലയൻസ്. ഡീസൽ, കെയ്റ്റ് സ്പെയ്ഡ്, സ്റ്റീവ് മാഡൻ, ബർബറി, കനാലി, എംപോറിയോ അർമാനി, ഫുർല, ജിമ്മി ചൂ, മാർക്ക് ആൻഡ് സ്പെൻസർ തുടങ്ങി നിരവധി ബ്രാൻഡുകളുടെ സാധനങ്ങൾ ഇന്ത്യയിൽ വിൽക്കുന്നത് റിലയൻസാണ്. നിലവിലുള്ള ഇ-കൊമേഴ്സ് സൈറ്റുകളിലൂടെയാണ് ഇവ വിറ്റുവരുന്നത്.

എന്നാൽ, സ്വന്തം ഇ-കൊമേഴ്സ് കച്ചവടം തുടങ്ങിയാൽ ഇത്തരം ബ്രാൻഡുകൾ മറ്റെവിടെയും ലഭ്യമാക്കില്ല. റിലയൻസ് ട്രെൻഡ്സും റിലയൻസ് ബ്രാൻഡ്സുമാണ് ഇവ വിൽക്കുന്നത്. ഇരു കമ്പനികളോടും വരും ആഴ്ചകളിൽ അന്യ വിൽപനക്കാരിലൂടെ വിൽക്കുന്ന എല്ലാ ഉൽപനങ്ങളും പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ പുതിയ ഓർഡറുകൾ സ്വീകരിക്കുന്നതും കമ്പനി നിർത്തി. ഇപ്പോൾ ഫ്‌ളിപ്കാർട്ടിലും മറ്റുമുള്ള സ്റ്റോക് വിറ്റു തീർന്നാൽ ഇനി പ്രൊഡക്ടുകൾ എത്തിക്കില്ല. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ റിലയൻസ് ഇൻഡസ്ട്രീസ് വിസമ്മതിച്ചു. റിലയൻസ് ബ്രാൻഡ്സ് ആണ് ആഗോള ഫാഷൻ ഉൽപന്നങ്ങൾ വാങ്ങി വിൽക്കുന്നത്. അവരോട് മൂന്നാം കക്ഷികളുടെ വെബ്സൈറ്റിലൂടെയുള്ള വിൽപന നിർത്താൻ അധികാരികൾ ആവശ്യപ്പെട്ടു കഴിഞ്ഞുവെന്ന് അറിയുന്നു. ഈ മാസം അവസാനത്തോടെ ഇത്തരം വിൽപന തീരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എജിയോ.കോം (അഷശീ.രീാ) വെബ്സൈറ്റിലൂടെ മാത്രം വിൽക്കാനാണ് അവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നതത്രെ. ഇത് മറ്റു കമ്പനികൾക്ക് വമ്പൻ തിരിച്ചടി തന്നെയായിരിക്കുമെന്നു പറയുന്നു. കഴഞ്ഞ സാമ്പത്തിക വർഷം റിലയൻസ് ഉൽപനങ്ങൾക്ക് 336.41 കോടി രൂപ ലഭിച്ചതായി പറയുന്നു.

ഓൺലൈൻ ടു ഓഫ്ലൈൻ സേവനമായിരിക്കാം റിലയൻസ് അവതരിപ്പിക്കുന്നത്. ഇന്ത്യയാകെ പടർന്നു കിടക്കുന്ന റിലയൻസ് ജിയോ ഇൻഫോകോമിന്റെയും റിലയൻസ് റീട്ടെയ്ലിന്റെയും മറ്റ് ദശലക്ഷക്കണക്കിനു ചെറുകിട വിൽപനക്കാരുടെയും അടിസ്ഥാനസൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയായിരിക്കും അവർ വിപണി പിടിക്കുക. പല മാർഗ്ഗങ്ങളിലൂടെയുള്ള വിൽപനയിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കാനുള്ള സാധ്യതയാണു തെളിഞ്ഞു വരുന്നതെന്നു വിലയിരുത്തലുകളുണ്ട്. റിലയൻസിന്റെ ഫാഷൻ ഉൽപനങ്ങൾ വിൽക്കുന്ന വെബ്സൈറ്റാണ് എജിയോ.കോം. സർക്കാർ തങ്ങളുടെ എഫ്ഡിഐ നിയമങ്ങൾ കഴിഞ്ഞ വർഷം പുതുക്കിയതോടെ റിലയൻസിന് ആമസോണിനും ഫ്‌ളിപ്കാർട്ടിനും മേൽ വ്യക്തമായ ആധിപത്യം നേടാനായേക്കുമെന്ന് നിരീക്ഷകർ പറയുന്നു.

വിദേശ കമ്പനികൾക്ക് സ്വതന്ത്ര വിൽപനക്കാരും വാങ്ങുന്നയാൾക്കും മധ്യേ ഇടനിലക്കാരനാകാൻ മാത്രമെ ഇപ്പോഴത്തെ നിലയിൽ സാധ്യമാകൂ. അവർക്ക് സ്വന്തമായി എന്തെങ്കിലും വിൽക്കാനോ, ഉൽപന്നങ്ങൾ വാങ്ങാനോ, അവ സൂക്ഷിച്ചുവച്ചു വിൽക്കാനോ അധികാരമില്ല. എന്നാൽ, എഫ്ഡിഐ ഇല്ലാത്ത ഇന്ത്യൻ കമ്പനികൾക്ക് ഇതെല്ലാം ചെയ്യാം. ഇതോടെ വില പോലും ഇന്ത്യൻ കമ്പനികൾക്കു തീരുമാനിക്കാം. ഏതു നിലവാരമുള്ള പ്രൊഡക്ടുകൾ നൽകണമെന്നും എത്രവേഗം ഉപയോക്താവിന്റെ അടുത്തെത്തണമെന്നുമൊക്കെ അവർക്കു തീരുമാനിക്കാം. ഇതെല്ലാമായിരിക്കും ഇ-കൊമേഴ്സിലെ ജയപരാജയങ്ങൾ നിർണയിക്കുക എന്നതിനാൽ വാൾമാർട്ടിന്റെ കീഴിലുള്ള ഫ്‌ളിപ്കാർട്ടും ആമസോണും നന്നേ വിയർത്തേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP