Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രമ്യാ ഹരിദാസിന് അപ്രതീക്ഷിമായി ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി; രമ്യയെ പോലൊരു സ്ഥാനാർത്ഥി എംപിയാകേണ്ടത് ചരിത്രത്തിന്റെ ആവശ്യമെന്ന് സിആർ നിലകണ്ഠൻ; കഴിഞ്ഞ തവണ വൻതോതിൽ വോട്ട് പിടിച്ച കേരളത്തിലെ ആപ്പ് ഇക്കുറി മിക്ക മണ്ഡലങ്ങളിലും യുഡിഎഫിന് പിന്തുണ നൽകുമെന്ന് റിപ്പോർട്ടുകൾ; ജനാധിപത്യവും മതേതരത്വവും കാക്കാൻ മോദി ഭരണം ഇല്ലാതാക്കാൻ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച് കേരളത്തിലെ ആംആദ്മി

രമ്യാ ഹരിദാസിന് അപ്രതീക്ഷിമായി ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി; രമ്യയെ പോലൊരു സ്ഥാനാർത്ഥി എംപിയാകേണ്ടത് ചരിത്രത്തിന്റെ ആവശ്യമെന്ന് സിആർ നിലകണ്ഠൻ; കഴിഞ്ഞ തവണ വൻതോതിൽ വോട്ട് പിടിച്ച കേരളത്തിലെ ആപ്പ് ഇക്കുറി മിക്ക മണ്ഡലങ്ങളിലും യുഡിഎഫിന് പിന്തുണ നൽകുമെന്ന് റിപ്പോർട്ടുകൾ; ജനാധിപത്യവും മതേതരത്വവും കാക്കാൻ മോദി ഭരണം ഇല്ലാതാക്കാൻ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച് കേരളത്തിലെ ആംആദ്മി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലത്തൂരിൽ രമ്യാ ഹരിദാസിന് പരസ്യ പിന്തുണയുമായി ആംആദമി പാർട്ടിയും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സ്വാധീനം അറിയിച്ച പാർട്ടിയാണ് ആംആദ്മി. പലമണ്ഡലത്തിലും പതിനായിരത്തിൽ അധികം വോട്ട് നേടുകയും ചെയ്തു. ഇത്തരത്തിലൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് ആലത്തൂരിൽ രമ്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. അതിശക്തമായ മത്സരമാണ് ആലത്തൂരിൽ നടക്കുന്നത്. സിപിഎമ്മിന്റെ സിറ്റിങ് എംപി പികെ ബിജുവിനെതിരെ കോൺഗ്രസ് രംഗത്തിറക്കിയ രമ്യാ ഹരിദാസിന് ഏറെ മുന്നോട്ട് പോകാനായി. ഇവിടെ ഓരോ വോട്ടും നിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് മധ്യവർഗ്ഗ സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്താനാകുന്ന ആംആദ്മി രമ്യാ ഹരിദാസിന് പിന്തുണയുമായെത്തുന്നത്.

പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ആലത്തൂരിൽ യു.ഡി.എഫ് തികഞ്ഞ പ്രതീക്ഷയിലാണ്. ആദ്യ ഘട്ടംമുതൽ വിവാദങ്ങളായിരുന്നു പ്രചാരണത്തിലും പ്രതിഫലിച്ചിരുന്നതെങ്കിൽ അവസാന ഘട്ടത്തിൽ വികസനവും ദേശീയ സംസ്ഥാന രാഷ്ട്രീയവുമൊക്കെ ചർച്ചാ വിഷയമാകുന്നു. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പ്രചാരണത്തിൽ എൽ.ഡി.എഫിനൊപ്പമെത്താനായത് യു.ഡി.എഫിന് ആത്മവിശ്വസം പകരുന്നു. സംഘടനാ സംവിധാനത്തിൽ മുന്നിലായിരുന്ന എൽ.ഡി.എഫ് നേരത്തേ തുടങ്ങിയിരുന്നു. അല്പം വൈകിയാണ് ഇറങ്ങിയതെങ്കിലും പാട്ടും വിവാദങ്ങളുമൊക്കെയായി യു.ഡി.എഫും കളം പിടിച്ചു. പ്രചാരണത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെത്തിയതോടെ പ്രചാരണ വിഷയങ്ങളും മാറി മറിയുകയാണ്. രമ്യ ഹരിദാസുമായി എന്ന സ്ഥാനാർത്ഥിയെ പരമാവധി വോട്ടർമാരിലേക്കെത്തിക്കാൻ യു.ഡി.എഫ് ശ്രമിച്ച് വിജയിച്ചിട്ടുണ്ട്.

മണ്ഡലത്തിൽ എൽ.ഡി.എഫിനുള്ള കൃത്യമായ മേൽക്കൈ ശക്തമായ പ്രചരണത്തിലൂടെ തിരിച്ച് പിടിക്കാനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ഇതിനിടെയാണ് ആംആദ്മിയുടെ പിന്തുണയെത്തുന്നത്. ആംആദ്മിയുടെ കേരള കൺവീനറായ സി ആർ നീലകണ്ഠനാണ് പിന്തുണ പ്രഖ്യാപിച്ചത്. രമ്യയെ പോലൊരു സ്ഥാനാർത്ഥി എംപിയാകേണ്ടത് ചരിത്രത്തിന്റെ ആവശ്യമെന്ന് സിആർ നിലകണ്ഠൻ വിശദീകരിക്കുന്നു. പ്രവർത്തനത്തിലൂടെ മികവ് കാട്ടിയ രമ്യയുടെ നേട്ടങ്ങൾ എടുത്തു പറഞ്ഞാണ് നീലകണ്ഠന്റെ പിന്തുണ പ്രഖ്യാപനം. ഇത് രമ്യാ ഹരിദാസിന്റെ ആത്മവിശ്വാസം കൂട്ടുകയാണ്. പരിസ്ഥിതി പ്രവർത്തകരുടേയും സാമൂഹിക പ്രവർത്തകരുടേയും വോട്ടുകൾ രമ്യയിലേക്ക് അടുപ്പിക്കുന്നതാണ് ആംആദ്മി തീരുമാനം. കേരളത്തിൽ രമ്യയ്ക്ക് മാത്രമാണ് പേരെടുത്ത് പറഞ്ഞ് ആംആദ്മി പിന്തുണ പ്രഖ്യാപിക്കുന്നത്.

കെ.എസ്.യു.വിലൂടെ പ്രവർത്തനം തുടങ്ങിയശേഷം ഗാന്ധിയൻ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയായി. ഗാന്ധിയൻ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തിൽ ഏകതാപരിഷത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആദിവാസി-ദളിത് സമരങ്ങളിൽ പങ്കെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോ-ഓർഡിനേറ്റർ ആണ് . 2015 ൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു ആയി ?തെരഞ്ഞെടുക്കപ്പെട്ടു . 2012-ൽ ജപ്പാനിൽ നടന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ആറുവർഷംമുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാണ് രമ്യ. ഇതെല്ലാം പരിഗണിച്ചാണ് രമ്യയ്ക്ക് ആംആദ്മി പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലെ പാലാട്ട് മീത്തൽ വീട്ടിൽ പി. ഹരിദാസന്റെയും മഹിള കോൺഗ്രസ് നേതാവ് രാധയുടെയും മകളാണ്. എസ്.എസ്.എൽ.സി പഠനത്തിനുശേഷം സ്വാന്ത് ട്രെയ്‌നിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഫാഷൻ ഡിസൈനിങ് കോഴ്‌സും അതിനുശേഷം പ്രീപ്രൈമറി ആൻഡ് ഏർലി ചൈൽഡ്ഹുഡ് എഡ്യുക്കേഷൻ കോഴ്‌സും രമ്യ പഠിച്ചിട്ടുണ്ട്.] ജില്ല, സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ ഇടയ്ക്ക് നൃത്താധ്യാപികയായി ജോലി ചെയ്തിരുന്നു കോഴിക്കോട് നിന്ന് ആലത്തൂരിലെത്തി മത്സരിക്കുന്ന രമ്യ പ്രചരണത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ പാട്ടിലൂടേയും മറ്റും നാട്ടുകാരെ കൈയിലെടുത്തു. ഇതിനിടെ ഇടത് കൺവീനർ വിജയരാഘവന്റെ പരിഹാസവും എത്തി. ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുകയാണ് രമ്യ. ഇതിനിടെയാണ് ആംആദ്മി രമ്യയെ പിന്തുണച്ച് രംഗത്ത് വരുന്നത്.

കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപി സഖ്യത്തിന്റെ സ്ഥാനാർത്ഥികൾ പരാജയപ്പെടുന്നു എന്ന് ഉറപ്പാക്കുന്ന വിധത്തിൽ ആം ആദ്മി പാർട്ടി പ്രവർത്തിക്കുമെന്നും നിലകണ്ഠൻ പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തിൽ പാർട്ടി മത്സരിക്കുന്നില്ല. ശക്തമായ അടിത്തറയുള്ള, ജയിക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ മാത്രമേ പാർട്ടി മത്സരിക്കുന്നുള്ളൂ എന്ന് തീരുമാനിച്ചത് മതേതര വോട്ടുകൾ ഭിന്നിക്കരുത് എന്ന ലക്ഷ്യം വച്ചുകൊണ്ടാണ്. ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാനപ്പെട്ട, ഒരു പക്ഷെ ഒരേയൊരു വിഷയമായി വരുന്നത് കേന്ദ്രത്തിൽ ഇപ്പോൾ അധികാരത്തിലിരിക്കുന്ന മോദി നയിക്കുന്ന എൻ ഡി എ യുടെ ഭരണം തുടരണമോ വേണ്ടയോ എന്നതാണ്. അഖിലേന്ത്യ തലത്തിൽ നോക്കിയാൽ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വളരെ വലുതാണെന്നും ആംആദ്മി വിശദീകരിക്കുന്നു.

അഴിമതിക്കെതിരായി വിട്ടു വീഴ്ചയില്ലാതെ പോരാടുന്ന പാർട്ടി എന്ന നിലയിൽ അഴിമതിക്കേസുകളിൽ പെട്ടവരെ പിന്തുണക്കുകയില്ല. അക്രമരാഷ്ട്രീയത്തെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്നവരെ പാർട്ടി പിന്തുണക്കുകയില്ല. സ്ത്രീവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നവരെ പാർട്ടി പിന്തുണക്കുകയില്ല. ഏതെങ്കിലും മുന്നണി സ്ഥാനാര്ഥികൾക്കോ പാർട്ടികൾക്കോ ഒപ്പം ആം ആദ്മി നേതാക്കൾ വേദി പങ്കിടുകയില്ല. സംഘപരിവാരിനെതിരായി സ്വന്തം നിലയിൽ പ്രചരണം നടത്തുന്നതാണെന്നും സി.ആർ നീലകണ്ഠൻ പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP