Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരത്ത് എന്‍ എസ് എസിന് 'സമദൂരം'; ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും ആര്‍ക്കും ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും താലൂക് യൂണിയന്‍ പ്രസിഡന്റ സംഗീത് കുമാര്‍ മറുനാടനോട്; തരൂരിന് സമുദായ പിന്തുണയെന്ന ഡെക്കാണ്‍ ക്രോണിക്കിള്‍ വാര്‍ത്തയില്‍ പെരുന്നയിലും നിരാശ; വിശ്വാസ സംരക്ഷകര്‍ക്കൊപ്പമെന്ന നിലപാടില്‍ ശരിദൂരമുണ്ട്; മന്നം സമാധിയില്‍ സുരേഷ് ഗോപിക്ക് അനുമതി നിഷേധിച്ചുവെന്നതും വ്യാജ വാര്‍ത്ത; ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയം എന്‍ എസ് എസ് വിശദീകരിക്കുമ്പോള്‍

തിരുവനന്തപുരത്ത് എന്‍ എസ് എസിന് 'സമദൂരം'; ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും ആര്‍ക്കും ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും താലൂക് യൂണിയന്‍ പ്രസിഡന്റ സംഗീത് കുമാര്‍ മറുനാടനോട്; തരൂരിന് സമുദായ പിന്തുണയെന്ന ഡെക്കാണ്‍ ക്രോണിക്കിള്‍ വാര്‍ത്തയില്‍ പെരുന്നയിലും നിരാശ; വിശ്വാസ സംരക്ഷകര്‍ക്കൊപ്പമെന്ന നിലപാടില്‍ ശരിദൂരമുണ്ട്; മന്നം സമാധിയില്‍ സുരേഷ് ഗോപിക്ക് അനുമതി നിഷേധിച്ചുവെന്നതും വ്യാജ വാര്‍ത്ത; ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയം എന്‍ എസ് എസ് വിശദീകരിക്കുമ്പോള്‍

എം മനോജ് കുമാർ

തിരുവനന്തപുരം: ശശി തരൂരിന് എൻഎസ്എസ് പിന്തുണ നല്കുമെന്നുള്ള മാധ്യമ വാർത്തകൾ വ്യാജമെന്ന് എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ. ഒരു രാഷ്ട്രീയപാർട്ടിക്കും എൻഎസ്എസ് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പിന്തുണ നൽകുന്നു എന്നാരോടും പറഞ്ഞിട്ടുമില്ല-സംഗീത് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. തിരുവനന്തപുരത്ത് എൻ എസ് എസിന്റെ പിന്തുണ ശശി തരൂരിനാണെന്ന് ഡെക്കാൺ ക്രോണിക്കിൾ എന്ന ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വാർത്തയിലെ സത്യം സംഗീത് കുമാറിനോട് മറുനാടൻ തേടിയത്. പെരുന്ന എൻ എസ് എസ് ആസ്ഥാനത്ത് നിന്ന് ലഭിക്കുന്നതും തെരഞ്ഞെടുപ്പിൽ സമദൂരം എല്ലായിടത്തും തുടരുമെന്ന സൂചനയാണ്. ഒരു മണ്ഡലത്തിലും ആർക്കും എൻ എസ് എസ് പരസ്യമായി പിന്തുണ പ്രഖ്യാപിക്കില്ല.

ശബരിമലയിലെ വിശ്വാസ സംരക്ഷകർക്കൊപ്പമാകും എൻ എസ് എസ് എന്ന സൂചനയാണ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാർ നൽകുന്നത്. പത്ത് ദിവസം മുൻപ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വാർത്താകുറിപ്പ് ഇറക്കിയിട്ടുണ്ട്. അതാണ് എൻഎസ്എസിന്റെ തീരുമാനം. ആ നിലപാടിൽ എൻഎസ്എസ് ഉറച്ചു നിൽക്കുന്നു. ആർക്കൊപ്പം എന്ന നിലപാട് എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് എൻഎസ്എസ് ആർക്കൊപ്പം എന്ന കാര്യത്തിൽ വിശദീകരണം നൽകുന്നില്ല-സംഗീത് കുമാർ പറയുന്നു.

തിരുവനന്തപുരത്ത് എൻഎസ്എസ് തരൂരിന് പിന്തുണ നൽകുന്നു എന്ന ഇംഗ്‌ളീഷ് ദിനപത്രം നൽകിയ വാർത്തകൾ ചങ്ങനാശേരിയിലെ എൻഎസ്എസ് വൃത്തങ്ങളും മറുനാടനോട് നിഷേധിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർക്കും പരസ്യ പിന്തുണ എൻഎസ്എസ് നൽകിയില്ല. തിരുവനന്തപുരത്ത് പോലുള്ള വാർത്തകൾ പത്തനംതിട്ടയിൽ നിന്നും വന്നിട്ടുണ്ട്. അവിടെ സുരേന്ദ്രനാണ് എൻഎസ്എസ് പിന്തുണ എന്ന വാർത്തയാണ് വന്നത്. പക്ഷെ പത്തനംതിട്ടയിലും എൻഎസ്എസ് പിന്തുണ ആർക്കെന്നു വ്യക്തമാക്കിയിട്ടില്ല. കുമ്മനത്തിന് എൻഎസ്എസ് പിന്തുണ എന്നും വാർത്തകൾ വന്നു. ഒന്നും സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇല്ലെന്നും പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്തുള്ളവരും പറയുന്നു.

വിശ്വാസ സംരക്ഷകർക്കൊപ്പമാണ് എൻഎസ്എസ് എന്നാണ് ജനറൽ സെക്രട്ടറി വ്യക്തമാക്കിയത്. ആളുകൾക്കറിയാം എവിടെ വോട്ടു ചെയ്യണം എന്നുള്ളത്. വിശ്വാസ സംരക്ഷകർക്കൊപ്പം നിലകൊള്ളും എന്ന് പറയുമ്പോൾ അതിനകത്ത് എല്ലാ സൂചനകളും വരുന്നുണ്ട്. ഏതെങ്കിലും കരയോഗത്തിനു ആർക്ക് പിന്തുണ എന്ന് വ്യക്തമാക്കി എൻഎസ്എസ് കുറിപ്പ് നൽകിയിട്ടുണ്ടെങ്കിൽ ആ സർക്കുലർ ആരെങ്കിലും ഒന്ന് പുറത്ത് കാണിക്കട്ടെ. ആർക്കും ഞങ്ങൾ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പിന്തുണ പ്രഖ്യാപിക്കണം എന്നുണ്ടെങ്കിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി പിന്തുണ പ്രഖ്യാപിച്ചേനെ- എൻ എസ് എസ് വൃത്തങ്ങൾ ഇങ്ങനെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്.

സുരേഷ് ഗോപി എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടപ്പോൾ തന്നെയുള്ള മാധ്യമ വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. മന്നം സമാധി അടച്ചിടുകയാണ് പതിവ്. വൈകീട്ട് വിളക്കുകൊളുത്താൻ തുറക്കും. സുരേഷ് ഗോപി വന്നപ്പോൾ മന്നം സമാധി അടഞ്ഞുകിടക്കുകയാണ്. അത് എപ്പോഴും തുറന്നു കിടക്കുകയാണ് എന്ന ധാരണയാണ് സുരേഷ് ഗോപിക്കുള്ളത്. അടഞ്ഞുകിടക്കുന്ന മന്നം സമാധിക്ക് മുന്നിൽ സുരേഷ് ഗോപി നിന്നപ്പോൾ മന്നം സമാധിയിൽ സുരേഷ് ഗോപിക്ക് അനുമതി നിഷേധിച്ചു എന്ന് പറഞ്ഞു വാർത്തകൾ വന്നു. സത്യസ്ഥിതി എന്താണ് എന്ന് തിരക്കാതെയാണ് എൻഎസ്എസിനെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ വരുന്നത്.

സുരേഷ് ഗോപി മന്നം സമാധിക്ക് മുന്നിൽ നിന്നപ്പോൾ ചാനലുകൾ പുറമെ നിന്നാണ് ഷൂട്ട് ചെയ്യുന്നത്. അടഞ്ഞു കിടക്കുന്ന മന്നം സമാധിക്ക് മുന്നിൽ സുരേഷ് ഗോപി നിൽക്കുന്നു. ഇതോടെ വന്ന വാർത്ത ഇതാണ്. മന്നം സമാധിയിൽ സുരേഷ് ഗോപിക്ക് അനുമതി നിഷേധിച്ചു. ഇതേ രീതിയിലാണ് എൻഎസ്എസിനെക്കുറിച്ച് വാർത്തകൾ വരുന്നത്-എൻഎസ്എസ് വൃത്തങ്ങൾ വിരൽ ചൂണ്ടുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലേതുപോലെ ഈ തിരഞ്ഞെടുപ്പിലും എൻഎസ്എസിന്റേത് സമദൂര നിലപാടാണെന്നാണ് എൻഎസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഈശ്വരവിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും സംരക്ഷണത്തിനായി വിശ്വാസിസമൂഹത്തോടൊപ്പം തന്നെ എൻഎസ്എസ് നിലകൊള്ളുമെന്നും സർവീസിന്റെ മുഖപ്രസംഗത്തിലൂടെ സുകുമാരൻ നായർ വ്യക്തമാക്കി.

ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ശബരിമലയുടെ പേരിൽ ഇല്ലാതാക്കാനുള്ള അവസരമായി കണ്ട് ഏകപക്ഷീയമായ നടപടികളാണു സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ബിജെപിയും യുഡിഎഫും ആകട്ടെ, യുവതീപ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള നിലപാട് സ്വീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എൻഎസ്എസിന് വിശ്വാസസംരക്ഷണത്തിനായി ഉറച്ചു നിൽക്കേണ്ടിവന്നത്-സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ലെന്നാണ് എൻ എസ് എസ് നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP