Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിമൂർഖന് വേണ്ടി വൈഫ് സ്വാപ്പിങ് ഗ്രൂപ്പും ലഹരി മാഫിയയും ഒരുമിച്ചു! ഇടത് എംഎൽഎയുടെ സമ്മർദ്ദവും ഫലം കണ്ടു; കാരവൻ മുതലാളിയുടെ നീക്കവും പാഴായില്ല; തൊടുപുഴയിലെ ക്രൂരതയിൽ കൊല്ലപ്പെട്ട ഏഴ് വയസ്സുകാരന്റെ അമ്മ വെറും പരാതിക്കാരിയാകും; കുട്ടികളെ തനിച്ചാക്കിയുള്ള രാത്രിയാത്രയിലും അന്വേഷണമുണ്ടാകില്ല; പ്രമാദമായ കേസ് ക്രൈംബ്രാഞ്ചിന് വിടുന്ന കീഴ് വഴക്കവും അട്ടിമറിച്ചു; കോബ്രയെ മാത്രം ജയിലിടച്ച് സത്യം മൂടിവയ്ക്കും; അരുൺ ആനന്ദിനെ വിചാരണയിൽ രക്ഷിച്ചെടുക്കാനുള്ള കള്ളക്കളിയെന്ന് ആരോപണം

കരിമൂർഖന് വേണ്ടി വൈഫ് സ്വാപ്പിങ് ഗ്രൂപ്പും ലഹരി മാഫിയയും ഒരുമിച്ചു! ഇടത് എംഎൽഎയുടെ സമ്മർദ്ദവും ഫലം കണ്ടു; കാരവൻ മുതലാളിയുടെ നീക്കവും പാഴായില്ല; തൊടുപുഴയിലെ ക്രൂരതയിൽ കൊല്ലപ്പെട്ട ഏഴ് വയസ്സുകാരന്റെ അമ്മ വെറും പരാതിക്കാരിയാകും; കുട്ടികളെ തനിച്ചാക്കിയുള്ള രാത്രിയാത്രയിലും അന്വേഷണമുണ്ടാകില്ല; പ്രമാദമായ കേസ് ക്രൈംബ്രാഞ്ചിന് വിടുന്ന കീഴ് വഴക്കവും അട്ടിമറിച്ചു; കോബ്രയെ മാത്രം ജയിലിടച്ച് സത്യം മൂടിവയ്ക്കും; അരുൺ ആനന്ദിനെ വിചാരണയിൽ രക്ഷിച്ചെടുക്കാനുള്ള കള്ളക്കളിയെന്ന് ആരോപണം

എം മനോജ് കുമാർ

ഇടുക്കി: തൊടുപുഴയിൽ ഏഴ് വയസുകാരനെ കൊന്ന തിരുവനന്തപുരം കവടിയാർ സ്വദേശി അരുൺ ആനന്ദിനെ രക്ഷിക്കാൻ അണിയറയിൽ നീക്കം സജീവം. വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലേക്കും ലഹരി മാഫിയയിലേക്കും അന്വേഷണം എത്താതിരിക്കാനാണ് കരുനീക്കം. കേസിൽ കുട്ടിയുടെ അമ്മയെ പ്രതിയാക്കില്ല. അമ്മയെ പരാതിക്കാരിയും സാക്ഷിയുമാക്കി മാറ്റാനാണ് നീക്കം. ഇതിന് ശേഷം വിചാരണയിൽ അരുണിനെ രക്ഷിക്കും. ഇതിന് വേണ്ടി ഇടത് എംഎൽഎ നടത്തിയ കരുനീക്കങ്ങൾ വിജയത്തിലേക്ക് എത്തിക്കഴിഞ്ഞു. പ്രമാദമായ കേസുകൾ സാധാരണ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിടാറാണ് പതിവ്. എന്നാൽ തൊടുപുഴയിലെ ക്രൂരത ലോക്കൽ പൊലീസ് തന്നെ അന്വേഷിച്ച് അവസാനിപ്പിക്കും. ഒറ്റ പ്രതിയിലേക്ക് മാത്രം കേസ് ഒതുങ്ങും.

മദ്യപിച്ച് ലക്കു കെട്ടെത്തിയ അരുൺ ആനന്ദ് കിടക്കയിൽ കുട്ടി മൂത്രമൊഴിച്ചതിൽ പ്രകോപിതനായി നടത്തിയ കൊലയാണിതെന്നാകും കേസ്. കുട്ടിയുടെ അമ്മയെ ഇയാൾ മർദ്ദിച്ചെന്നും കേസെടുക്കും. അങ്ങനെ അമ്മയെ ഇരയാക്കി മാറ്റിയാകും ഊരിയെടുക്കുക. ഉന്നത ബന്ധങ്ങളാണ് ഈ കേസിൽ കുട്ടിയുടെ അമ്മയ്ക്ക് തുണയാകുന്നത്. കുട്ടിയുടെ അച്ഛന്റെ കൊലപാതകത്തിൽ സംശയങ്ങൾ ഉയർന്നിരുന്നു. കുട്ടിയുടെ അച്ഛന്റെ അച്ഛനും അമ്മയും പരാതിയുമായി എത്തുകയും ചെയ്തു. എന്നാൽ സമ്മർദ്ദങ്ങളിൽ നിന്ന് അവരും പിന്മാറുകയാണ്. ഈ കേസും പൊലീസ് പുനരന്വേഷിക്കില്ല. ആഭ്യന്തര വകുപ്പിൽ അതിശക്തമായ സ്വാധീനം ചെലുത്താനാകുന്ന ഇടത് എംഎൽഎയാണ് ഇതിന് കാരണം. ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് ഈ എംഎൽഎ പിണക്കാൻ സർക്കാരിന് സാധിക്കില്ല. ഇതിനൊപ്പം തൊടുപുഴയിൽ സിനിമാക്കാർക്കും മറ്റും കാരവൻ കൊടുക്കുന്ന ടൂറിസ്റ്റ് ബസ് മുതലാളിയും ഉണ്ട്.

കുട്ടികളെ അരുൺ ആനന്ദ് അതിക്രൂരമായി പീഡിപ്പിക്കുമായിരുന്നു. ഇതിന് അമ്മയുടെ മൗനാനുവാദവും ഉണ്ടായിരുന്നു. ഇതിനൊപ്പം അരുൺ ആനന്ദിനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. കുട്ടി സോഫയിൽ നിന്ന് വീണുവെന്ന് പറഞ്ഞാണ് ആശുപത്രിയിൽ കൊണ്ടു വന്നത്. ചികിൽസ തടയുക പോലും ചെയ്തു. ഇതെല്ലാം ഡോക്ടർമാരിൽ സംശയമുണ്ടാക്കി. അങ്ങനെയാണ് തൊടുപുഴയിലെ ക്രൂരത പുറം ലോകത്ത് എത്തിയത്. അതുകൊണ്ട് തന്നെ അരുൺ ആനന്ദിനെ പോലെ അമ്മയ്ക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അമ്മയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ അരുണിന്റെ അധോലോക ബന്ധത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് അമ്മയെ കേസിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമം.

മുൻപും കൊലക്കേസിലടക്കം പ്രതിയായ അരുൺ ആനന്ദ് കൊടുംകുറ്റവാളിയാണ്. കുട്ടിയുടെ മരണം സ്ഥിരീകരിച്ചതോടെ അരുണിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഇതിനൊപ്പം കുട്ടിയുടെ അമ്മയെ പ്രതിചേർക്കുന്ന സാഹചര്യവും പൊലീസ് പരിശോധിച്ചു. ഇതോടെയാണ് ഉന്നത തല ഇടപെടൽ ഉണ്ടാകുന്നത്. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുമായി അടുപ്പമുണ്ടായിരുന്ന സ്ഥിരം കുറ്റവാളിയെ ജീവിത പങ്കാളിയാക്കാൻ കുട്ടിയുടെ അമ്മ തീരുമാനിച്ചതും ദുരൂഹത ഉയർത്തിയിരുന്നു.. അരുൺ ആനന്ദിനെ തിരുവനന്തപുരത്തെ പൊലീസ് വിശേഷിപ്പിക്കുന്നത് ഇങ്ങിനെയാണ്. സാമ്പത്തികമായ ഉയർന്ന കുടുംബത്തിൽ ജനനം. ബാങ്ക് ഉദ്യോഗസ്ഥനായ പിതാവ് മരിച്ചപ്പോൾ ആശ്രിതനിയമനം. പക്ഷെ ഈ പണത്തിന്റെയെല്ലാം തണൽ പറ്റി കുറ്റകൃത്യങ്ങളിലേക്കായിരുന്നു അരുണിന്റെ യാത്ര. മദ്യവും ലഹരിമരുന്നും കൂട്ടാളികളായി. 2008ൽ മദ്യപാനത്തിനിടെ സുഹൃത്തിനെ ബീയർ കുപ്പിക്ക് തലയ്ക്കടിച്ച് കൊന്നു.

മൂന്നാം പ്രതിയായിട്ടും തെളിവുകളുടെ അഭാവത്തിൽ ശിക്ഷകിട്ടാതെ രക്ഷപെട്ടു. ഭീഷണിപ്പെടുത്തി പണം വാങ്ങലും അടിപിടിയും തുടങ്ങി തലസ്ഥാനത്ത് മാത്രം ഏഴ് കേസുകൾ. അമ്മയെ ഭീഷണിപ്പെടുത്തി ഫ്‌ളാറ്റ് എഴുതി വാങ്ങിയ ശേഷം അമ്മയെ മറ്റൊരു വാടകവീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇതിനെല്ലാം ഇടയിലാണ് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയെ പരിചയപ്പെട്ട് തൊടുപുഴയിലേക്ക് താവളം മാറ്റുന്നത്. കുട്ടിയുടെ അച്ഛന്റെ അമ്മായിയുടെ മകനാണ് അരുൺ. അതുകൊണ്ട് തന്നെ അരുണിന്റെ കുറ്റവാസനകളെല്ലാം മനസ്സിലാക്കി തന്നെയായിരുന്നു അമ്മ അയാളുമായി അടുത്തതെന്നാണ് വിലയിരുത്തൽ. എന്നിട്ടും കുട്ടിയെ മർദിച്ച് കൊന്ന കേസിൽ നിലവിൽ പരാതിക്കാരിയെന്ന നിലയിലാണ് അമ്മയെ പൊലീസ് പരിഗണിക്കുന്നതാണ് ഏറെ അത്ഭുതമുണ്ടാക്കുന്നത്.

കേസിൽ അമ്മയെ പ്രതിയാക്കേണ്ടിവരുമെന്നാണ് നിയമവൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നത്. കുട്ടിയെ ആദ്യം ആശുപത്രിയിലെത്തിച്ചപ്പോൾ കളിക്കുന്നതിനിടെ വീണ് പരുക്കേറ്റെന്നാണ് ഇരുവരും പറഞ്ഞത്. ഇത് മർദനത്തിന് കൂട്ടുനിന്നതിനും പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതിനുമുള്ള തെളിവായി കാണാം. ഇളയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് അറിഞ്ഞിട്ടും പൊലീസിനെ അറിയാക്കാതിരുന്നതും അവരും കുറ്റക്കാരിയെന്ന് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് പോക്‌സോ കേസും ചുമത്താം. എന്നാൽ ഇതൊന്നും വലിയ വിവാദത്തിലേക്ക് കൊണ്ടു പോകാതെ അരുൺ ആനന്ദിലേക്ക് മാത്രം കേസ് ഒതുക്കാനാണ് നീക്കം. വിചാരണക്കാലത്ത് കുട്ടിയുടെ അമ്മ അരുണിന് അനുകൂലമായി മൊഴി കൊടുക്കാനും സാധ്യതയുണ്ട്. അതായത് കേസിലെ ഏക സാക്ഷി കൂറുമാറും. അങ്ങനെ വന്നാൽ കേസ് അട്ടിമറിക്കപ്പെടുകയും ചെയ്യും.

സിനിമാക്കാർക്കും രാഷ്ട്രീയപാർട്ടികൾക്കും കാരവൻ നൽകുന്ന മുതലാളിയാണ് എല്ലാത്തിനും മുമ്പിലുള്ളത്. 20 അധികം ടൂറിസ്റ്റ് ബസുകൾ ഉള്ള മുതലാളിയാണ് ഇയാൾ. ജയിലിൽ പോയി അരുണിന് കാവി മുണ്ടും മഞ്ഞ ബനിയനും കൊടുത്തത് ഈ ടൂറിസ്റ്റ് ബസ് മുതലാളിയാണ്. കുട്ടിയുടെ അമ്മയെ സാക്ഷിയാക്കി വിചാരണ സമയത്ത് അരുണിനെ രക്ഷിച്ചെടുക്കാനാണ് നീക്കം നടക്കുന്നത്. തൊടുപുഴയിൽ സിനിമാക്കാർ എത്തിയാൽ താമസിക്കുന്ന മൂൺ ലിറ്റ് റീഗൻസി യിൽ സ്ഥിരം സന്ദർശകരായിരുന്നു അരുണും കാമുകിയും. രാത്രി പത്ത് മണിക്ക് ശേഷം മക്കളെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് അരുണും കാമുകിയും ഇവിടെ എത്താറുള്ളത്. അരുൺ മദ്യപിച്ച് പൂസായ ശേഷമാകും മടക്കം. അപ്പോൾ കാർ ഓടിക്കുന്നതും യുവിതയാണ്. തൊടുപുഴയിലെ മാഫിയാ ടീമുകളുമായി അരുണിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരിലേക്ക് അന്വേഷണം എത്തിക്കാത്തെ എല്ലാം സെറ്റിൽ ചെയ്യാനാണ് നീക്കം.

അരുണിന്റെ ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ടുള്ള ദുരൂഹ ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയും യുവതിയും കുട്ടികളെ തനിച്ചാക്കി രാത്രികാലങ്ങളിൽ കറങ്ങിനടക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാനാണെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. ഇതിൽ ദുരൂഹത ഉള്ളതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കില്ല. ഇക്കഴിഞ്ഞ മാർച്ച് 28നാണ് കൊടുംക്രൂരതയുടെ കഥ പുറത്തറിയുന്നത്. അന്ന് പുലർച്ചെയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഏഴുവയസുകാരനെ അമ്മയും കാമുകനായ അരുണും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. വീണു പരിക്കേറ്റെന്നായിരുന്നു ആദ്യം പറഞ്ഞത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല. ഭീകരമായിരുന്നു മുറിവ്. അതുകൊണ്ടുതന്നെ അരുണും യുവതിയും പറഞ്ഞത് വിശ്വസിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. അവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉരുത്തിരിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. ക്രൂരമർദ്ദനമാണ് പലപ്പോഴായി അരുണിൽ നിന്ന് ഏഴുവയസുകാരന് നേരിടേണ്ടി വന്നത്. കുട്ടിയുടെ അനുജനായ നാലു വയസുകാരനെയും ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. തിരുവനന്തപുരത്തെ അറിയപ്പെടുന്ന ക്രിമിനലായിരുന്നു അരുൺ. കോബ്രയെന്നും കരിമൂർഖനെന്നുമായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. കൂട്ടുകാരനെ ബിയർ കുപ്പിക്ക് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയായിരുന്ന ഇയാളെ മുമ്പ് കോടതി വെറുതെ വിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP