Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രസംഗത്തിന്റെ ആവേശം ചോരാതെ അണികളിൽ എത്തിക്കാൻ ജ്യോതിയെയും ഹെലികോപ്ടറിൽ ഒപ്പം കൂട്ടാത്തതിൽ രാഹുലിന് നിരാശ; പത്തനംതിട്ടയ്ക്ക് പുറമേ ആലപ്പുഴയിലും പരിഭാഷ പാളി; പത്തനാപുരത്തു നിന്നും തിരുവനന്തപുരത്തെത്തി അവിടെയും പ്രസംഗ പരിഭാഷ അടിപൊളി ആക്കിയപ്പോൾ രാഹുലിന്റെ വേദിയിൽ ജ്യോതിക്ക് താരത്തിളകം; കൂടുതൽ വേദികളിൽ പരിഭാഷ അനായാസമാക്കാൻ ഇനി ജ്യോതിയും രാഹുലിന്റെ ഹെലികോപ്ടറിൽ ഇടംപിടിച്ചേക്കും

പ്രസംഗത്തിന്റെ ആവേശം ചോരാതെ അണികളിൽ എത്തിക്കാൻ ജ്യോതിയെയും ഹെലികോപ്ടറിൽ ഒപ്പം കൂട്ടാത്തതിൽ രാഹുലിന് നിരാശ; പത്തനംതിട്ടയ്ക്ക് പുറമേ ആലപ്പുഴയിലും പരിഭാഷ പാളി; പത്തനാപുരത്തു നിന്നും തിരുവനന്തപുരത്തെത്തി അവിടെയും പ്രസംഗ പരിഭാഷ അടിപൊളി ആക്കിയപ്പോൾ രാഹുലിന്റെ വേദിയിൽ ജ്യോതിക്ക് താരത്തിളകം; കൂടുതൽ വേദികളിൽ പരിഭാഷ അനായാസമാക്കാൻ ഇനി ജ്യോതിയും രാഹുലിന്റെ ഹെലികോപ്ടറിൽ ഇടംപിടിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്നലെ തിരക്കിട്ട പരിപാടികളായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്. ഇതിൽ രണ്ടിടത്തും രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിൽ പാളിച്ചപറ്റിയത് അണികൾക്ക് രാഹുൽ എന്ന ആവേശത്തെ പൂർണമായും ഉൾക്കൊള്ളാൻ കഴിയാതെ പോകാൻ കാരണമായി. പത്തനാപുരത്തു തുടങ്ങിയ ആദ്യറാലിയിൽ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ജ്യോതി വിജയകുമാറായിരുന്നു. ഈ യുവതി പ്രസംഗം അണുവിടതെറ്റാതെ അണികളിലേക്ക് എത്തിച്ചു. രാഹുലിനേക്കാൾ കൈയടി നേടിയതും ജ്യോതി ആയിരുന്നു. പിന്നീട് തിരുവനന്തപുത്ത് എത്തിയപ്പോഴും ചിത്രം മാറിയില്ല. സെൻട്രൽ സ്‌റ്റേഡിയത്തിൽ രാഹുൽ ഗാന്ധിയുടെ, ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന പ്രസംഗം പരിഭാഷപ്പെടുത്തിയ ജ്യോതി സദസ്യരുടെ കൈയടി നേടുക തന്നെ ചെയ്തു. എന്നാൽ, ഇവർ ഇല്ലാതിരുന്ന പത്തനംതിട്ടയിലും ആലപ്പുഴയിൽ പ്രസംഗപരാഭാഷ ശരിക്കും പാളി. പത്തനംതിട്ടയിൽ പി ജെ കുര്യനും ആലപ്പുഴയിൽ എം ലിജുവുമാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.

ഇന്നലെ രാവിലെ പത്തനാപുരത്തെ യോഗത്തിൽ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ ജ്യോതി വിജയകുമാറിനെ തലസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വരവേറ്റതു കരഘോഷത്തോടെയായിരുന്നു. കൃത്യമായ പരിഭാഷ, മികവുറ്റ ഉച്ചാരണം, ആശയവ്യക്തത ഇതാണു ജ്യോതി വിജയകുമാറിനു കയ്യടി നേടിക്കൊടുക്കുന്നത്. തിരുവനന്തപുരത്തു സിവിൽ സർവീസ് അക്കാദമിയിൽ സോഷ്യോളജി വിഭാഗം ഫാക്കൽറ്റിയായി ജോലി ചെയ്യുകയാണ് ജ്യോതി. നേരത്തെ മൽസ്യത്തൊഴിലാളികളുടെ സംഗമത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തപ്പോഴും 2016 ൽ സോണിയാ ഗാന്ധി കേരളത്തിൽ പ്രസംഗിച്ചപ്പോഴും ജ്യോതി തന്നെയായിരുന്നു പരിഭാഷക.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച വിജയകുമാറിന്റെ മകളാണ്. പത്തനാപുരത്ത് ജ്യോതി നടത്തിയ പരിഭാഷ രാഹുലിനും ഇഷ്ടമായിരുന്നു. അവിടെ ചടങ്ങ് പൂർത്തിയായ ഉടനെ തിരുവനന്തപുരത്തേക്കു തിരിച്ചു. രണ്ടു യോഗങ്ങളിലും ജ്യോതി ഉടുത്തിരുന്ന ഒരേ സാരിയുടെ നിറം പോലും സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ വനിതാ പ്രവർത്തകർ ചർച്ചയാക്കി, കെഎസ്‌യുവിന്റെ പതാകയുടെ നീലനിറമുള്ള സാരിയായിരുന്നു അവർ ധരിച്ചത്.

എന്തായാലും രാഹുൽ ഗാന്ധി ജ്യോതിയെയും ഹെലികോപ്ടറിൽ കയറ്റി മറ്റിടങ്ങളിൽ കൊണ്ടുപോയിരുന്നെങ്കിൽ പ്രസംഗത്തിന്റെ വീര്യം ചോരില്ലെന്ന് കരുതുന്നവർ ഏറെയാണ്. കുര്യന്റെ അടക്കം പ്രസംഗം പാളിയപ്പോൾ രാഹുലും അങ്ങനെ കരുതിയിരിക്കണം. എന്തായാലും രണ്ട് വേദികളിലെ പ്രകടനത്തോടെ ജ്യോതിക്ക് താരത്തിളക്കം തന്നെ കൈവരിച്ചിട്ടുണ്ട്. ഇനി രാഹുൽ കേരളത്തിൽ കൂടുതൽ വേദികളിൽ എത്തുമ്പോൾ പരിഭാഷകയായി ജ്യോതിയും ഒപ്പം ഹെലികോപ്ടറിൽ ഉണ്ടാകുമെന്ന് കരുതുന്നവർ ഏറെയാണ്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് നേതൃത്വം രാഹുലിന്റെ വാക്കുകൾ പരിഭാഷപ്പെടുത്താൻ ജ്യോതിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രസംഗം കഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ ആശംസകളും അഭിനന്ദനങ്ങളും ജ്യോതിക്ക് ലഭിച്ചിരുന്നു. രാഹുൽ ഗാന്ധി തന്റെ ആശയങ്ങൾ പറഞ്ഞ് നിർത്തി ഒരു നിമിഷം പോലും വൈകിപ്പിക്കാതെ പരിഭാഷപ്പെടുത്തി കത്തി കയറുകയായിരുന്നു ജ്യോതി വിജയകുമാർ.

രാഹുൽ ഗാന്ധിയുടെ ശബ്ദവ്യത്യാസം തിരിച്ചറിഞ്ഞ് അണുവിടെ മാറാതെ ജനങ്ങളിൽ എത്തിക്കുകയായിരുന്നു പരിഭാഷക ജ്യോതി വിജയകുമാർ. പലപ്പോഴും കണ്ഠപൊട്ടുമാറുച്ചത്തിൽ രാഹുലിനെ ഓരോ പ്രഖ്യാപനങ്ങളും അവർ ജനങ്ങളിലേയ്ക്ക് എത്തിച്ചു. രാഹുൽ സംസാരിക്കുമ്പോൾ അദ്ദേഹത്തിന് നേരെ തിരിഞ്ഞ് സസൂക്ഷ്മം നിരീക്ഷിക്കുകയും മൗനമായി കേട്ട് നിൽ്ക്കുകയുമായിരുന്ന ജ്യോതി ഒരു തുണ്ടു പേപ്പറിൽ അദ്ദേഹത്തിന്റെ ഓരോ വാക്കും വളരെ വേഗത്തിൽ കുറിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

നേരത്തെയും രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി പരിചയം ഉള്ളതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും വാക്കുകളും കുറിക്ക് കൊള്ളുന്നതാക്കാൻ ജ്യോതിക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്. തൃപ്രയാറിൽ ദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റിൽ പ്രതിനിധികളുടെ ആവശ്യങ്ങൾക്കും ചോദ്യങ്ങൾക്കും രാഹുൽ ഗാന്ധി ഇംഗ്ളീഷിലും ഹിന്ദിയും നൽകിയ മറുപടി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കൈയടി നേടിയിരുന്നു ജ്യോതി വിജയകുമാർ. ഒന്നര മണിക്കൂർ നീണ്ട പരിപാടിയിൽ ആശയം ചോരാതെ ലളിതമായി പരിഭാഷപ്പെടുത്തിയാണ് ജ്യോതി പ്രശംസ പിടിച്ചുപറ്റിയത്.

മൂന്ന് തവണ രാഹുൽ ഗാന്ധിയുടെയും ഒരിക്കൽ സോണിയാ ഗാന്ധിയുടെയും പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ദേശീയ തലത്തിൽ ചർച്ചയായ പ്രസംഗമാണു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2016ൽ തിരുവനന്തപുരത്ത് നടത്തിയത്. അന്ന് സോണിയയുടെ ആശയങ്ങൾ ജനങ്ങളിലേയക്ക് എത്തിച്ചത് ജ്യോതി ആയിരുന്നു, വികാരനിർഭരമായ അവരുടെ വാക്കുകളുടെ ആശയം ഒട്ടും ചോരാതെ പരിഭാഷപ്പെടുത്തിയ ജ്യോതി അന്നേ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. 2011ൽ ജന്മനാടായ ചെങ്ങന്നൂരിലായിരുന്നു ആദ്യം പരിഭാഷകയായത്.

രാഹുൽ ഗാന്ധിയുടേതായിരുന്നു പ്രസംഗം. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് നേതൃത്വം രാഹുലിന്റെ വാക്കുകൾ പരിഭാഷപ്പെടുത്താൻ ജ്യോതിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രസംഗം കഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ ആശംസകളും അഭിനന്ദനങ്ങളും ജ്യോതിക്ക് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സോണിയ തിരുവനന്തപുരത്തെത്തിയപ്പോഴും അന്ന് കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരന് തെരഞ്ഞെടുത്തതും ജ്യോതിയെ ആയിരുന്നു. എന്നാൽ തെല്ലൊരു ആശങ്ക ജ്യോതിക്കുണ്ടായിരുന്നു.

അതിനാൽ സോണിയ ഗാന്ധിയുടെ പ്രസംഗ ശൈലിയും മറ്റും പിന്തുടരാൻ പരിപാടിക്കു ദിവസങ്ങൾ മുമ്പു തന്നെ പഴയ വീഡിയോകളൊക്കെ കണ്ട ജ്യോതി തയ്യാറെടുപ്പുകൾ നടത്തി. ആ തയ്യാറെടുപ്പുകളുടെ ഫലം പ്രസംഗ വേദിയിലും ജനം തിരിച്ചറിഞ്ഞു,. വികാരപരമായി അവർ സംസാരിച്ചു തുടങ്ങിയപ്പോൾ അതേ തീവ്രതയോടെ ജ്യോതിയുടെ നാവിൽ നിന്ന് വാക്കുകൾ പ്രവഹിക്കുകയായിരുന്നു. പ്രസംഗം കഴിഞ്ഞയുടൻ സോണിയ ഗാന്ധി ജ്യോതിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. പരിഭാഷക എന്നതിലുപരി കോൺഗ്രസുമായി കാര്യമായ അടുപ്പം ജ്യോതിക്കുണ്ട്. തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ കെഎസ് യു പാനലിൽ കൗൺസിലറായും ജനറൽ സെക്രട്ടറിയായും ആദ്യ ചെയർപേഴ്‌സണായും ജ്യോതി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം പ്രസ് ക്ലബിൽനിന്നു ജേർണലിസം ഡിപ്ലോമ, ലോ അക്കാഡമിയിൽ നിന്നു നിയമ ബിരുദവും നേടിയിട്ടുണ്ട്. ചില ടിവി പരിപാടികളിൽ അവതാരികയായി എത്തിയും ജ്യോതി തിളങ്ങാറുണ്ട്. ദേശീയ മാധ്യമങ്ങളിലടക്കം ജ്യോതി മാധ്യമ പ്രവർത്തകയായി ജോലി ചെയ്തിട്ടുണ്ട്.

ചെങ്ങന്നൂരിലെ മലയാളം മീഡിയം സ്‌കൂളായ സെന്റ് ആനീസ് ഗേൾസ് സ്‌കൂളിലായിരുന്നു ഹൈസ്‌കൂൾ പഠനം. അന്ന് മലയാളത്തിൽ നേടിയ അടിത്തറയാണ് ഈ ടെക്കിക്ക് തുണയാകുന്നത്. പഠനത്തിന് ശേഷം ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തേണ്ട ജോലികൾ ചെയ്യുമ്പോഴും മാതൃഭാഷയോടുള്ള സ്‌നേഹം ജ്യോതി കൊണ്ടു നടന്നു. ഐഎസ്എസുകാരിയാകണമെന്നായിരുന്നു ആഗ്രഹം. രണ്ട് തവണ പ്രിലിംസ് ജയിക്കുകയും ചെയ്തു. എന്നാൽ തന്റെ കർമ്മ മണ്ഡലം ഐടിയാണെന്ന് തിരിച്ചറിഞ്ഞതോടെ കളം മാറി പടിച്ചു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നേടി. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ആർ പാരിയാണ് ഭർത്താവ്. നാല് വയസ്സുള്ള മകനുമുണ്ട്. ദുരദർശനത്തിൽ സാമുഹ്യപാഠമെന്ന പരിപാടിയുടെ അവതാരകയായും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP