Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മുണ്ടക്കയം കരിനിലത്ത്; അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചതാവാമെന്ന് പൊലീസ്; മൃതദേഹത്തിന് ഒരു ദിവസത്തിലധികം പഴക്കം; പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ പരിക്കുകൾ കണ്ടെത്തി

അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മുണ്ടക്കയം കരിനിലത്ത്; അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചതാവാമെന്ന് പൊലീസ്; മൃതദേഹത്തിന് ഒരു ദിവസത്തിലധികം പഴക്കം; പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ പരിക്കുകൾ കണ്ടെത്തി

മറുനാടൻ ഡെസ്‌ക്‌

മുണ്ടക്കയം: മുണ്ടക്കയം കരിനിലത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിനിലം പ്ലാക്കപ്പടി ഇളയ ശേരിയിൽ അമ്മുക്കുട്ടി (70)മകൻ മധു (38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും മകൻ തൂങ്ങി മരിച്ച് നിൽക്കുന്ന നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചതാവാമെന്ന് കരുതുന്നു.

വൈകുന്നേരം നാല് മണിയോടെ അമ്മുകുട്ടിയുടെ മകളും മകളുടെ മകനും വിഷു പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.നാളുകളായി അമ്മയും മകനും മാത്രമാണ് ഇവിടെ കഴിഞ്ഞ് വരുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. മുണ്ടക്കയം പൊലീസ് അന്വേഷണമാരംഭിച്ചു. ചൊവ്വാഴ്‌ച്ച ഫോറൻസിക് സംഘം വന്ന ശേഷം വിശദമായ പരിശോധന നടത്തും.

മൃതദേഹത്തിൽ പരിക്കുകൾ കണ്ടെത്തിയതായി പ്രാഥമികപരിശോധയിൽ വ്യക്തമായിട്ടുണ്ട്. ഇതുകൂടാതെ രക്തം വാർന്നൊഴുകിയതായും കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ അടുക്കളയിൽ മരിച്ച നിലയിലാണ് മകൻ മധുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മധു തൂങ്ങിമരിച്ചതായാണ് പ്രാഥമികപരിശോധനയിൽ വ്യക്തമായിരിക്കുന്നതെന്ന് മുണ്ടക്കയം എസ്ഐ പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയശേഷം മാത്രമേ യഥാർഥ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധുവും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

രണ്ടുദിവസമായി വീട്ടിൽനിന്നും അനക്കം കേട്ടിരുന്നില്ലെന്ന് നാട്ടുകാർ അറിയച്ചതായി പൊലീസ് പറയുന്നു. തിങ്കളാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. വൈകീട്ട് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ മൃതദേഹങ്ങൾ വീട്ടിൽനിന്നും നീക്കിയിട്ടില്ല. ചൊവ്വാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റും. വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ വീട്ടിലുണ്ടായ പ്രശ്നമെന്തെന്നും മരണത്തിന്റെ കാരണമെന്തെന്നും കണ്ടെത്താൻ സാധിക്കൂ എന്ന് മുണ്ടക്കയം പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP