Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുളിച്ചൊരുങ്ങിയത് കണ്ണ് തുറക്കാതെ; വിഷുപൊൻകണി ദർശിച്ച് സുരേഷ് ഗോപി കണ്ണു തുറന്നത് തിരുവമ്പാടി കണ്ണന്റെ നടയിൽ; 'കേരളത്തിന് വേണ്ടി താൻ തന്റെ 'ഹൃദയക്കണ്ണ്' സമർപ്പിക്കുമെന്നും എൻഡിഎ സ്ഥാനാർത്ഥി; മാസായി പോകുന്ന പ്രചരണ യാത്രകൾക്ക് പിന്നാലെ വിജയക്കൊടി പാറിക്കുന്ന 'കിടിലൻ ക്ലൈമാക്‌സ്' പ്രതീക്ഷിച്ച് മലയാളത്തിന്റെ സ്വന്തം ആക്ഷൻ സൂപ്പർ സ്റ്റാർ

കുളിച്ചൊരുങ്ങിയത് കണ്ണ് തുറക്കാതെ; വിഷുപൊൻകണി ദർശിച്ച് സുരേഷ് ഗോപി കണ്ണു തുറന്നത് തിരുവമ്പാടി കണ്ണന്റെ നടയിൽ; 'കേരളത്തിന് വേണ്ടി താൻ തന്റെ 'ഹൃദയക്കണ്ണ്' സമർപ്പിക്കുമെന്നും എൻഡിഎ സ്ഥാനാർത്ഥി; മാസായി പോകുന്ന പ്രചരണ യാത്രകൾക്ക് പിന്നാലെ വിജയക്കൊടി പാറിക്കുന്ന 'കിടിലൻ ക്ലൈമാക്‌സ്' പ്രതീക്ഷിച്ച് മലയാളത്തിന്റെ സ്വന്തം ആക്ഷൻ സൂപ്പർ സ്റ്റാർ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: വിഷുപ്പുലരിയിൽ കണ്ണു തുറക്കാതെ കണ്ണനെ കണികണ്ട് കേരളക്കര ഉണർന്നപ്പോൾ മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാറും കണ്ണു തുറന്നത് കണ്ണന്റെ നടയിൽ. വീട്ടിൽ വിഷുക്കണി വച്ച് കണി കാണുന്ന തന്റെ ശീലത്തിൽ നിന്നും ഇക്കുറി വ്യത്യസ്ഥമായ വിഷുവാണ് അദ്ദേഹത്തിന് ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണമായതിനാലാണ് വീട്ടിൽ കണിയൊരുക്കി കാണാൻ സാധിക്കാഞ്ഞതെന്നും തൃശ്ശുരിലെ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ സുരേഷ് ഗോപി പറയുന്നു.

ഹോട്ടലിലായിരുന്നു താമസം. രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകർമ്മവും കഴിഞ്ഞ് അമ്പലത്തിൽ എത്തും വരെ താൻ കണ്ണ് തുറന്നില്ലെന്നും തിരുവമ്പാടി ഉണ്ണിക്കണനെ കണ്ടാണ് കണ്ണ് തുറന്നതെന്നും സുരേഷ് ഗോപി പറയുന്നു. സംസ്ഥാനത്തിന് വേണ്ടി താൻ തന്റെ 'ഹൃദയക്കണ്ണ്' സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂരിലെ ബിജെപി പ്രവർത്തകർ വലിയ മുന്നേറ്റം ഉണ്ടായിക്കിയിട്ടുണ്ടെന്ന് സ്ഥാനാർത്ഥി അവകാശപ്പെടുന്നു. ഈ ഊർജ്ജം വർദ്ധിച്ചു വർദ്ധിച്ച് ഒരു നല്ല ക്ലൈമാക്‌സിലേക്ക് എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രചരണവുമായി ബന്ധപ്പെട്ട് താരം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രചരണ യാത്രും റോഡ് ഷോയും അടക്കം ഏറെ ജനശ്രദ്ധ നേടിയിരുന്നു.

കമ്മറ്റി ഓഫീസിന് നേരെ ആക്രമണം: ബിജെപിക്ക് പിടിവള്ളി

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായതാണ് ബിജെപിക്ക് പുതിയ പിടിവള്ളിയായി മാറുന്നത്. തൃശൂർ മുക്കാട്ടുകരയിലെ ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഓഫീസിലെ പന്തലും ബാനറുമാണ് പുലർച്ചെ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. പോസ്റ്ററുകളും നശിപ്പിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിൽ സി പി എം ആണെന്ന് ബിജെപി ആരോപിച്ചു. പരാജയഭീതി കാരണം സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചയാണ് ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ ആറു പേരടങ്ങടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് ലഭിച്ച സൂചന. തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി വിജയിക്കുമെന്ന് ഉറപ്പായതോടെ സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് ഈ ആക്രമണത്തിലൂടെ വ്യക്തമായതെന്ന് ബിജെപി തൃശൂർ ജില്ലാ സെക്രട്ടറി എ.നാഗേഷ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന ഏഷ്യാനെറ്റ് ന്യൂസ് സർവേയിൽ സുരേഷ് ഗോപി മണ്ഡലത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയെന്നാണ് വ്യക്തമാക്കുന്നത്. തൃശൂരിൽ ഏറ്റവും വൈകിയാണ് സുരേഷ് ഗോപി മത്സര രംഗത്തേക്ക് വന്നത്. എന്നാൽ, ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ മുന്നേറ്റമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ബിജെപി കേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തുകയും വിധം ഇടത് വലത് മുന്നണികളെ ഞെട്ടിക്കുകയും ചെയ്യുന്നുണ്ട് സുരേഷ് ഗോപിയുടെ പടയോട്ടം.അദ്ദേഹം മണ്ഡലത്തെ ഇളക്കിമറിച്ചാണ് പ്രചരണം കൊഴുപ്പിക്കുന്നത്. ഏഷ്യാനെറ്റ് സർവേ പ്രകാരം സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ ത്രികോണ പോരാട്ടം നടത്താൻ സാധിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP