Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൂടിൽ വിയർത്തു കുതിർന്ന് ഷർട്ടും പാന്റ്സും; പേപ്പർകൊണ്ട് വീശിയും പുറംതലോടിയും ആശ്വസിപ്പിച്ച് ഭാര്യ; ഇറച്ചിഭക്ഷണം ഇല്ലാതെ കഴിക്കില്ലെന്ന് പറഞ്ഞപ്പോൾ വാങ്ങിയ പൊറോട്ടയും ബീഫും ലോക്കപ്പിന് മുന്നിലിരുന്ന് അകത്താക്കി; വയറു നിറഞ്ഞപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ആശുപത്രിയിൽ എത്തിച്ചു; ആഡംബര ഹോട്ടലുകളിൽ താമസിച്ചു മാത്രം ശീലിച്ച സിറാജുദീൻ ഹൈദരി പൊലീസിനെയും വട്ടംചുറ്റിച്ചു; രണ്ടരലക്ഷം സൗദിറിയാൽ അടിച്ചുമാറ്റിയ ഇറാനിയൻ സ്വദേശിയെ കുറിച്ച് കൂടുതൽ അന്വേഷണം

ചൂടിൽ വിയർത്തു കുതിർന്ന് ഷർട്ടും പാന്റ്സും; പേപ്പർകൊണ്ട് വീശിയും പുറംതലോടിയും ആശ്വസിപ്പിച്ച് ഭാര്യ; ഇറച്ചിഭക്ഷണം ഇല്ലാതെ കഴിക്കില്ലെന്ന് പറഞ്ഞപ്പോൾ വാങ്ങിയ പൊറോട്ടയും ബീഫും ലോക്കപ്പിന് മുന്നിലിരുന്ന് അകത്താക്കി; വയറു നിറഞ്ഞപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ആശുപത്രിയിൽ എത്തിച്ചു; ആഡംബര ഹോട്ടലുകളിൽ താമസിച്ചു മാത്രം ശീലിച്ച സിറാജുദീൻ ഹൈദരി പൊലീസിനെയും വട്ടംചുറ്റിച്ചു; രണ്ടരലക്ഷം സൗദിറിയാൽ അടിച്ചുമാറ്റിയ ഇറാനിയൻ സ്വദേശിയെ കുറിച്ച് കൂടുതൽ അന്വേഷണം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അടക്കടി വിയർപ്പുമൂലം ഷർട്ടും പാന്റുമൊക്കെ നനയുന്നു. പേപ്പർകൊണ്ട് വീശിയും പുറം തലോടിയും അടുത്ത് ഭാര്യ. കഴിക്കാൻ നൽകിയ പൊറോട്ടയും ബീഫും ലോക്കപ്പിന് മുന്നിലിരുന്ന് അകത്താക്കി. പിന്നാലെ അസ്വസ്ഥതയും കൂടി. ആശുപത്രിയിൽ നിന്നും എത്തിച്ച ഗുളിക നൽകിയിട്ടും ക്ഷീണം വീട്ടുമാറിയില്ല. കസേരയിൽ ഇരുത്തി ടേബിൾ ഫാൻ അഭിമുഖമാക്കി തിരിച്ചുവച്ച് പൊലീസുകാർ കരുണ കാട്ടിയപ്പോൾ കൈകൂപ്പി നന്ദി പ്രകാശനം. പന്നെ ഭിത്തിയിൽ തലചേർത്തുവച്ച് ചെറിയ മയക്കം. തട്ടിപ്പുകേസ്സിൽ അറസ്റ്റിലായ ഇറാനിയൻ സ്വദേശി സിറാജുദീൻ ഹൈദരി(57)യെ ഇന്നലെ കോതമംഗലം പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോഴുണ്ടായ സംഭവ പരമ്പരകളുടെ നേർ സാക്ഷ്യം ഇങ്ങനെയായിരുന്നു

കുറച്ചുമണിക്കൂറുകളെ കസ്റ്റഡിയിൽ ഉണ്ടായിരുന്നുള്ളു എങ്കിലും ഇയാളെ ഒരുകേടുകൂടാതെ കോടതിയിൽ എത്തിക്കുന്നതുവരെ ഇവിടുത്തെ പൊലീസുകാർ അനുഭവിച്ച പെടാപ്പാട് ചെറുതല്ല. ആഢംമ്പര ഹോട്ടലുകളിൽ താമസിച്ചും വാഹനങ്ങളിൽ എ സി ഇട്ടുമാത്രം സഞ്ചരിച്ചും മട്ടനും ചിക്കനുമൊക്കെ ആവോളം വെട്ടി വിഴുങ്ങിയും തട്ടിപ്പ് നടത്തിവന്ന ഇയാൾക്ക് ഇവിടെ പ്രധാന വെല്ലുവിളിയായത് കാലാവസ്ഥയാണ്.

കൊടുംചൂട് താങ്ങാനാവാതെ ഇയാൾ കാണിച്ച വെപ്രാളം പൊലീസുകാരെ ശരിക്കും അമ്പരപ്പിച്ചു. ഒരു ഘട്ടത്തിൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായവും ലഭ്യമാക്കി. പരിശോധനയിൽ ബി പി 200-ന് മുകളിലായിരുന്നു എന്നതൊഴിച്ചാൽ അജാനബാഹു ആയ ഇയാൾക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലന്ന് ഡോക്ടർ വിധിയെഴുതിയതോടെയാണ് പൊലീസുകാർക്ക് ആശ്വാസമായത്. ഇറച്ചിയില്ലാതെ ഭക്ഷണം കഴിക്കില്ലന്ന ഇയാളടെ നിലപാട് കണക്കിലെടുത്താണ് വൈകുന്നേരം പൊറൊട്ടയും ബീഫും വാങ്ങിനൽകാൻ പൊലീസ് തയ്യാറായത്. ഭാാര്യയ്ക്കും ബന്ധുവിനുമൊപ്പം ലോക്കപ്പിന് മുന്നിൽ നിലത്തിരുന്നാണ് ഇയാൾ ഭക്ഷണം അകത്താക്കിയത്.

ഭക്ഷണം കഴിഞ്ഞപ്പോൾ കൂടുതൽ ക്ഷീണിതനായി കാണപ്പെട്ടതോടെയാണ് കസേരയിൽ ഇരുത്തി ടേബിൾ ഫാൻ ഓണാക്കി ഇയാളെ തണുപ്പിക്കാൻ പൊലീസുകാർ ശ്രമം തുടങ്ങിയത്. ഭർത്താവിന്റെ അവശത കണ്ട് ഭാര്യ ഹോസ്‌ന പേപ്പറുകൊണ്ട് പിൻഭാഗത്തുനിന്ന് വീശുന്നതും കാണാമായിരുന്നു. നടപടികൾ പൂർത്തിയാക്കി രാത്രിയോടെ ഇയാളെ കോടതിയിൽ ഹാജരാക്കിയതോടെയാണ് സംരക്ഷണ ചുമതലയിലുണ്ടായിരുന്ന പൊലീസുകാർക്ക് ശ്വാസം നേരെ വീണത്.ഈ സംഭവങ്ങളെല്ലാം നടക്കുമ്പോഴും ഒപ്പമുണ്ടായിരുന്ന ഇയാളുടെ സഹോദരപുത്രി ഭർത്താവ് ബഹ്മാ്ന് കാര്യമായ ഭാവമാറ്റമൊന്നും കാണാതിരുന്നത് പൊലീസുകാരെ അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു.

ഡോളർ മാറാനെന്ന വ്യാജേന നഗരത്തിൽ മുൻസിപ്പൽ ബസ്സ് സ്റ്റാന്റിനടുത്ത് പ്രവർത്തിച്ചുവരുന്ന ലാവണ്യ ഡ്യൂട്ടിപെയ്ഡ് എന്ന സ്ഥാപനത്തിലെത്തി ഉടമ ബെന്നി വർഗ്ഗീസിനെ കബളിപ്പിച്ച് രണ്ടര ലക്ഷം മൂല്യം വരുന്ന സൗദി റിയാൽ കൈക്കലാക്കി മുങ്ങിയ കേസ്സിലാണ് സിറാജുദീൻ ഹൈദരി(57)യെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് പ്രതി പൊലീസ് പിടിയിലായിട്ടുള്ളത്.

കോതമംഗലത്തെ കേസിൽ സിറാജുദീൻ മാത്രമാണ് പ്രതി.എന്നാൽ മറ്റ് രണ്ട് പേരും ആറ്റിങ്ങലിൽ കഴിഞ്ഞ വർഷം നടന്ന സമാനമായ തട്ടിപ്പിൽ പ്രതികളാണെന്നും ഇവരെ ആറ്റിങ്ങൾ പൊലീസിന് കൈമാറുമെന്നും കോതമംഗലം സി ഐ അറിയിച്ചു. 2017 നവംബർ 19 നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ലാവണ്യ ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ ഡോളർ മാറാനെന്ന വ്യാജേന എത്തിയ ശേഷം ഉടമയുടെ കണ്ണ് വെട്ടിച്ച് രണ്ടരലക്ഷത്തോളം രൂപ വിലവരുന്ന 13000 സൗദി റിയാലുമായി ഇവർ മുങ്ങുകയായിരുന്നു. വിദേശ കറൻസി ഇടപാടിന് ഗവൺമെന്റ് അംഗീകാരമുള്ള സ്ഥാപമാണിത്.

ഉടമയുടെ പരാതിയിൽ പൊലീസ് കേസ്സെടുത്ത് അന്വേഷിച്ച് വരികയായിരുന്നു.അന്ന് സിറാജുദീനൊപ്പം ഹോസ്‌ന എത്തിയിരുന്നുവെങ്കിലും സ്ഥാപനത്തിൽ കയറിയിരുന്നില്ല. ഇതിന് ശേഷഷം രാജ്യം വിട്ടെങ്കിലും പിന്നീട് പലതവണ കേരളത്തിൽ വന്നിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി അങ്കമാലിയിലെ ഒരു നക്ഷത്ര ഹോട്ടലിൽ മുറിയെടുക്കാനെത്തിയ ഇവരെ ചില സംശയങ്ങളുടെ പേരിൽ പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പണം തട്ടിയ കാര്യം സമ്മതിക്കുകയും പണം തിരിച്ച് നൽകാമെന്ന് പൊലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാൽ ഇവർ കേരളത്തിലെ പതിവ് സന്ദർശകരാണെന്നതിന് തെളിവ് ലഭിച്ചതിനാൽ ഇത്തരത്തിൽ നടന്നിട്ടുള്ള മറ്റ് തട്ടിപ്പുകളുടെ വിവരംകൂടി ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

തേട്ടിപ്പിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്..കോതമംഗലം സിഐ.ടി.ഡി.സുനിൽകുമാർ,എസ്‌ഐ.മാരായ രജൻകുമാർ,നാസർ,എഎസ്ഐ.ഷാജി കുര്യാക്കോസ്,സി.പി.ഒ.മാരായ ജോബി ജോൺ,ജീമോൻ കെ.പിള്ള,നിജു കെ.ഭാസ്‌കർ,ശ്രീജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP