Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബജാജ് പൾസർ 180 നിരത്തൊഴിയുന്നു; പകരമെത്തുന്നത് 180 എഫ്; പൾസർ പ്രേമികൾക്കായി പുത്തൻ ഫീച്ചറുകളുമായി എത്തുന്ന മോഡലിൽ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും ഉണ്ടാകുമെന്നും റിപ്പോർട്ട്

ബജാജ് പൾസർ 180 നിരത്തൊഴിയുന്നു; പകരമെത്തുന്നത് 180 എഫ്; പൾസർ പ്രേമികൾക്കായി പുത്തൻ ഫീച്ചറുകളുമായി എത്തുന്ന മോഡലിൽ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും ഉണ്ടാകുമെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

മുബൈ: പൾസർ 180 മോഡലിന്റെ ഉൽപ്പാദനം ബജാജ് ഓട്ടോ അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പൾസർ 180ന് പകരം പുതിയ മോഡലുമായി ബജാജ് എത്തുന്നു. പൾസർ 180എഫ് മോഡലാണ് വിപണിയിലെത്തുന്നത്. പൾസർ 180 അടിസ്ഥാനമാക്കി 220 എഫിന്റെ ഡിസൈൻ ശൈലിയിലാണ് പൾസർ 180എഫ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് പൾസർ 180 എഫ് അവതരിപ്പിച്ചത്. പൾസർ 220 എഫിലെ ഇൻസ്ട്രുമെന്റ് കൺസോൾ, ഫ്യുവൽ ടാങ്ക്, ടയർ എന്നിവ 180 എഫിലുമുണ്ട്. മുന്നിൽ ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ നൈട്രോക്സ് ഷോക് അബ്സോർബേഴ്സുമാണ് സസ്പെൻഷൻ. ബൈക്കിൽ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) വൈകാതെ നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

178 സിസി എയർ കൂൾഡ് എൻജിനാണ് ഹൃദയം. 17 ബിഎച്ച്പി പവറും 14 എൻഎം ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമാണ് ട്രാൻസ്മിഷൻ. 86,490 രൂപയാണ് പൾസർ 180 എഫിന്റെ മുംബൈ എക്സ്ഷോറൂം വില. പത്തുവർഷം മുമ്പാണ് ബജാജ് ഓട്ടോ പൾസർ ബ്രാൻഡ് അവതരിപ്പിച്ചത്. 150, 180 സിസി മോഡലുകളായിരുന്നു ബജാജ് നിരത്തിലെത്തിച്ച പൾസറുകളിൽ നല്ലൊരു ഭാഗവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP