Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

150 തീയറ്ററുകളിൽ രാവിലെ ഫാൻസ് ഷോ; ലോകമെമ്പാടും റിലീസ് ചെയ്തിടത്തെല്ലാം ഹൗസ് ഫുൾ; ആദ്യദിനം 9.12 കോടി കലക്ഷൻ; രാവിലെ 4 മണി വരെ അനേകം ഇടങ്ങളിൽ തുടർച്ചയായി പ്രദർശനം; ലൂസിഫറിന്റെ വൻ വിജയത്തിന് പിന്നാലെ മധുരരാജയും നിറഞ്ഞോടാൻ തുടങ്ങിയതോടെ മലയാള സിനിമക്ക് സമ്പൂർണ്ണ വിജയത്തിന്റെ കാലം

150 തീയറ്ററുകളിൽ രാവിലെ ഫാൻസ് ഷോ; ലോകമെമ്പാടും റിലീസ് ചെയ്തിടത്തെല്ലാം ഹൗസ് ഫുൾ; ആദ്യദിനം 9.12 കോടി കലക്ഷൻ; രാവിലെ 4 മണി വരെ അനേകം ഇടങ്ങളിൽ തുടർച്ചയായി പ്രദർശനം; ലൂസിഫറിന്റെ വൻ വിജയത്തിന് പിന്നാലെ മധുരരാജയും നിറഞ്ഞോടാൻ തുടങ്ങിയതോടെ മലയാള സിനിമക്ക് സമ്പൂർണ്ണ വിജയത്തിന്റെ കാലം

പ്രവീൺ ളാക്കൂർ

തിരുവനന്തപുരം: മലയാളം സിനിമയുടെ ബോക്‌സോഫീസ് അടക്കിവാഴുന്നത് മോഹൻലാലും മമ്മൂട്ടിയും തന്നെയാണ്. മാസ് സിനിമകളുടെ വരവ് ഇടക്കാലം കൊണ്ട് ക്ഷീണിച്ചു നിന്ന മലയാള സിനിമയ്ക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്. മോഹൻലാലിന്റെ ലൂസിഫർ കോടികൾ തീയറ്ററുകളിൽ നിന്നും കലക്ട് ചെയ്തു കൊണ്ട് മുന്നേറുകയാണ്. ഇതിന് പിന്നാലെ ബോക്‌സോഫീസിനെ അടക്കി വാഴുകയാണ് മമ്മൂട്ടി ചിത്രമാണ് മധുരരാജയും. മമ്മൂട്ടി ഫാൻസുകാർ ആഘോഷമാക്കിയ ചിത്രം കലക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിക്കുകയാണ്. തീയറ്ററുകളെ ഉത്സവമാക്കിയ ചിത്രം ആദ്യദിനം കലക്ട് ചെയ്തത് 9.12 കോടി രൂപയാണെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. സിനിമയുടെ വേൾഡ് വൈഡ് കലക്ഷനാണ് ഒമ്പതു കോടിയുടേത്.

പോക്കിരിരാജയുടെ രണ്ടാംഭാഗമെന്ന നിലയിൽ ശ്രദ്ധേയമായ സിനിമ തീയറ്ററുകളെ ഉത്സവപ്പറമ്പുകളാക്കിയാണ് മുന്നേറുന്നത്. പൃഥ്വിരാജിന് പകരം തമിഴ്താരം ജയ് എത്തിയ സിനിമ തമിഴ്‌നാട്ടിലും ശ്രദ്ധനേടുന്നുണ്ട്. മമ്മൂട്ടിയുടെ മാസ് പ്രകടനം തന്നെയാണ് തീയറ്ററിലേക്ക് ആദ്യദിനം തന്നെ ആളെകൂട്ടിയത്. ഫാൻസുകാരുടെ ഷോ രാവിലെ മുതൽ തന്നെ തുടങ്ങിയിരുന്നു. 150 തീയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. അതുകൊണ്ട് തന്നെയാണ ബോക്‌സോഫീസിനെയും ഭരിക്കുകയായിരുന്നു മധുരരാജ.

പേരൻപിലും യാത്രയിലും കണ്ട മമ്മൂട്ടിയ അഭിനയ വിസ്മയം തീർത്ത പ്രകടനത്തിന് ശേഷം അടിയും ഇടിയും തടയുമായി മമ്മുക്കയുടെ മാസ് പെർഫോമൻസ് ആരാധകരെ ശരിക്കും ആഹ്ലാദിപ്പിക്കുന്നുണ്ട്. അവധിക്കാലവും വിഷു ഉത്സവകാലവും കൂടിയായപ്പോൾ സിനിമയെ ഏറ്റെടുക്കുന്നത് കുട്ടികളും സ്ത്രീകളും അടക്കമുള്ള കുടുംബ പ്രേക്ഷകരാണ്. ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടമാകുന്ന വെക്കേഷൻ എന്റർടൈനർ എന്ന നിലയിൽ മമ്മൂട്ടി-വൈശാഖ് ടീമിന്റെ മധുരരാജ ബോക്‌സ് ഓഫീസിൽ റിലീസ് ചെയ്ത രണ്ടാം ദിവസവും കുതിപ്പു നടത്തി.

സിനിമ ആദ്യ ദിനം തന്നെ 9.12 കോടി രൂപയുടെ ഗ്രോസ്സ് മധുര രാജ സ്വന്തമാക്കിയെന്ന ഔദ്യോഗിക അറിയിപ്പ് സിനിമയുടെ ഒഫീഷ്യൽ പേജിൽ പുറത്തുവന്നു. റിലീസ് ദിവസമായ ഇന്നലെ ഗംഭീര പ്രകടനമാണ് മധുരരാജ നടത്തിയത്. സിനിമ റിലീസ് ചെയത് ദിവസം തന്നെ രാവിലെ ആറിന് നിറഞ്ഞ സദസ്സിൽ 150തോളം ഫാൻസ് ഷോകളാണ് നടന്നത്. കേരളമൊട്ടാകെ നിരവധി മിഡ്നൈറ്റ് പ്രദർശനങ്ങലും ഉദ്ഘാടന ദിവസം നടന്നു. വളാഞ്ചേരി, മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ വെളുപ്പിനെ 4 മണിക്കും സിനിമ പ്രദർശിപ്പിച്ചു. 24 മണിക്കൂർ തുടർച്ചയായ മാരത്തോൺ ഷോകൾ നടന്ന തീയറ്ററുകളും ഉണ്ട്.

തിരുവനന്തപുരത്ത് പത്തോളം ഫസ്റ്റ് ആൻഡ് സെക്കൻഡ് ഷോസ് ഹൗസ് ഫുൾ ആയിരുന്നു. എറണാകുളം മൾട്ടിപ്ലെക്സുകളിൽ 98.5% ഒക്കുപ്പെൻസി നേടാൻ മധുരരാജയ്ക്ക് കഴിഞ്ഞു എന്നതും നേട്ടമായി. 1200 സീറ്റ് കപ്പാസിറ്റിയുള്ള സരിത തീയറ്ററിൽ ഹൗസ് ഫുൾ ആയാണ് ഷോ നടന്നത്. മാസ്സും ആക്ഷനും കോമഡിയും ത്രില്ലും ട്വിസ്റ്റും സെന്റിമെൻസും ഒക്കെ സമർത്ഥമായി സന്നിവേശിപ്പിച്ച മധുരരാജ ഒരു തകർപ്പൻ എന്റർടൈനർ എന്ന നിലയിൽ പ്രേക്ഷകർ ഏറ്റെടുക്കുന്നു എന്ന സൂചനയാണ് സിനിമയുടെ ബോക്‌സോഫീസ് പ്രകടനത്തിലൂടെ വ്യക്തമാകുന്നത്.

മമ്മൂട്ടിയുടെ ഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. രണ്ടാം ദിവസവും ഹൗസ്ഫുൾ പ്രദർശനങ്ങൾ തുടരുന്ന മധുരരാജ അവധിക്കാലത്ത് ബോക്‌സ് ഓഫീസിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച് ഒരു ബ്ലോക്‌ബസ്റ്റർ ചിത്രമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോഹൻലാൽ ചിത്രമായ ലൂസിഫറും മികച്ച പ്രകടനമാണ് കാഴ്‌ച്ചവെക്കുന്നത്. സിനിമ റിലീസ് ചെയ്ത എട്ടുദിവസങ്ങൾക്കുള്ളിൽ നൂറുകോടി ക്ലബിൽ ലൂസിഫർ ഇടം നേടിയെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെട്ടത്. നൂറുകോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ലൂസിഫർ. വൈശാഖ് സംവിധാനം െചയ്ത പുലിമുരുകൻ, നിവിൻ പോളിറോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളാണ് നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ച മറ്റ് സിനിമകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP