Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വർഗീയ പരാമർശവുമായി പി.എസ്.ശ്രീധരൻ പിള്ള; ഇസ്ലാം ആണോ എന്നറിയാൻ വസ്ത്രം മാറ്റി നോക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ; വിവാദ പ്രസംഗം ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ

വർഗീയ പരാമർശവുമായി പി.എസ്.ശ്രീധരൻ പിള്ള; ഇസ്ലാം ആണോ എന്നറിയാൻ വസ്ത്രം മാറ്റി നോക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ; വിവാദ പ്രസംഗം ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

ആറ്റിങ്ങൽ: രൂക്ഷവർഗീയ പരാമർശവുമായി ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ആറ്റിങ്ങലിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് ശ്രീധരൻ പിള്ളയുടെ വർഗീയ പ്രസംഗം. ജാതിയും മതവും പരിശോധിക്കുമ്പോൾ ഇസ്ലാം ആണോ എന്നറിയാൻ വസ്ത്രം മാറ്റി നോക്കണമെന്നായിരുന്നു പിള്ളയുടെ പരമാർശം.

ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികൾക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേർ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുൽ ഗാന്ധി, സീതാരാം യെച്ചൂരി തുടങ്ങിയവർ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരൻപിള്ളയുടെ പരാമർശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP