Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിഷു പുലരിയെ വരവേൽക്കാനൊരുങ്ങി ശബരിമല അയ്യപ്പസന്നിധാനം; മേടമാസ - വിഷുപൂജകൾ തൊഴാനായി ശബരിമലയിൽ ഭക്തജന തിരക്ക്; വിഷുക്കണി ദർശനം പുലർച്ചെ 4 മണി മുതൽ 7 മണി വരെ

വിഷു പുലരിയെ വരവേൽക്കാനൊരുങ്ങി ശബരിമല അയ്യപ്പസന്നിധാനം; മേടമാസ - വിഷുപൂജകൾ തൊഴാനായി ശബരിമലയിൽ ഭക്തജന തിരക്ക്; വിഷുക്കണി ദർശനം പുലർച്ചെ 4 മണി മുതൽ 7 മണി വരെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: വിഷുവിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ശബരിമലഅയ്യപ്പസന്നിധിയിലേക്ക് ഭക്തരുടെ തിരക്കും ഏറി വരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്.15. 4. 19 ന് ആണ് മേടവിഷുവും വിഷുക്കണി ദർശനവും.ഭക്തർക്ക് അയ്യപ്പസ്വാമിയെ കണികാണാനുള്ള അവസരമൊരുക്കി വിഷുക്കണി ദർശനം 15 ന്പുലർച്ചെ 4 മണി മുതൽ 7മണി വരെയാണ്. 14 ന് അത്താഴപൂജക്ക് ശേഷം ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയ ശേഷമാണ് നട അടയ്ക്കുക .ഓട്ടുരുളിയിൽ ആണ് കണിവിഭവങ്ങൾ ഒരുക്കുക.

കണിവിഭവങ്ങൾ ഒരുക്കി അയ്യപ്പവിഗ്രഹത്തിന് മുന്നിലായി വയ്ക്കും.15ന് രാവിലെ ശ്രീകോവിൽ നട തുറന്ന ശേഷം ദീപങ്ങൾ തെളിച്ച് ആദ്യം കലിയുഗവരദനായ അയ്യപ്പനെ കണി കാണിക്കും. പിന്നേട് ശരണ മന്ത്രങ്ങളുമായി കാത്തു നിൽക്കുന്ന അയ്യപ്പഭക്തർക്ക് വിഷു കണി ദർശനത്തിന് അവസരമൊരുക്കും. തുടർന്ന് ഭക്തർക്ക് തന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയും വിഷുക്കൈനീട്ടവും നൽകും. പതിവ് പൂജകൾ കണ്ട് തൊഴാനും പടിപൂജ, കളഭാഭിഷേകം ,പുഷ്പാഭിഷേകം എന്നിവ തൊഴാനുമായി അയ്യപ്പഭക്തരുടെ തിരക്കായിരുന്നു. 19 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. അന്നേ ദിവസം ഉച്ചയ്ക്ക് സഹസ്രകലശാഭിഷേകവും നടക്കും.മെയ് 14ന് വൈകുന്നേരം 5 ന് ഇടവമാസ പൂജകൾക്കായി നട തുറക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP