Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഞാനൊരു വലിയ ഉത്തരവാദിത്വവുമായി ഇറങ്ങിയിരിക്കുകയാണ്..അതെന്താണെന്ന് ഇപ്പോൾ പറയുന്നില്ല..പക്ഷേ അതിന് എനിക്ക് പ്രാർത്ഥനയുടെ ബലം വേണം; മറ്റന്നാൾ വിഷുവിന് നിങ്ങൾക്കൊപ്പം സദ്യ ഉണ്ണാൻ ഞാൻ വരും; ശാന്തസുന്ദരമായ ഡയലോഗ് കേട്ട് കൈയടിച്ച് അന്തേവാസികൾ; വോട്ട് ചോദിക്കാതെ പ്രാർത്ഥിക്കാൻ അപേക്ഷിച്ച് സ്ഥാനാർത്ഥി ശരണാലയങ്ങളിൽ; തിരഞ്ഞെടുപ്പ് മറന്ന് സുരേഷ് ഗോപി

ഞാനൊരു വലിയ ഉത്തരവാദിത്വവുമായി ഇറങ്ങിയിരിക്കുകയാണ്..അതെന്താണെന്ന് ഇപ്പോൾ പറയുന്നില്ല..പക്ഷേ അതിന് എനിക്ക് പ്രാർത്ഥനയുടെ ബലം വേണം; മറ്റന്നാൾ വിഷുവിന് നിങ്ങൾക്കൊപ്പം സദ്യ ഉണ്ണാൻ ഞാൻ വരും; ശാന്തസുന്ദരമായ ഡയലോഗ് കേട്ട് കൈയടിച്ച് അന്തേവാസികൾ; വോട്ട് ചോദിക്കാതെ പ്രാർത്ഥിക്കാൻ അപേക്ഷിച്ച് സ്ഥാനാർത്ഥി ശരണാലയങ്ങളിൽ; തിരഞ്ഞെടുപ്പ് മറന്ന് സുരേഷ് ഗോപി

ആർ പീയൂഷ്

തൃശൂർ: വോട്ട് ചോദിക്കാതെ നാട്ടിലെ ദൈവസന്നിധിയായ ശരണാലയങ്ങളിൽ കയറി വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് വ്യത്യസ്തനാവുകയാണ് സുരേഷ് ഗോപി. തന്റെ മണ്ഡലമായ തൃശൂരിന്റെ വിവിധ മേഖലകളിലുള്ള ശരണാലയങ്ങളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും സന്ദർശ്ശിച്ചാണ് തനിക്ക് തിരഞ്ഞെടുപ്പ് വിജയം കൈവരിക്കാൻ പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചത്.

സെന്റ് ജോസഫ് മെന്റൽ ഹോമിലെത്തിയ സുരേഷ് ഗോപിയെ കന്യാസ്ത്രീകളും അധികൃതരും അന്തേവാസികളും കൂടി സ്വീകരിച്ചു. അന്തേവാസികളായ രാഗി സാവിത്രിയും സുരേഷ് ഗോപി അഭിനയിച്ച സിനിമകളിലെ പാട്ടു പാടി കേൾപിച്ചു. അന്തേവാസികളോടൊപ്പം ചെലവിട്ട നിമിഷങ്ങൾ അവർക്ക് സാന്ത്വനത്തിന്റെ യും സന്തോഷത്തിന്റെയും നിമിഷങ്ങളായി. ഞങ്ങളുടെ സുരേഷേട്ടൻ എന്നു വിളിച്ച് അവർ ചുറ്റും കൂടി. സുരേഷേട്ടന്റെയും മകൻ ഗോകുലിന്റെയും സിനിമകൾ വലിയ ഇഷ്ടമാണെന്നും അവർ പറഞ്ഞു. ഇനിയും വരാമെന്നും വിഷു ആശംസകൾ നേർന്ന് സുരേഷ് ഗോപി യാത്ര പറഞ്ഞിറങ്ങി. പുല്ലുവഴി ചിൽഡ്രൻസ് ഹോം, വികലാംഗരെ സംരക്ഷിക്കുന്ന കേന്ദ്രമായ എ എം എച്ച് എ യിലും സന്ദർശനം നടത്തി അന്തേവാസികൾക്ക് സാന്ത്വനമേകി.

സെന്റ് ക്രിസ്റ്റീനയിലെത്തി അന്തേവാസികളെ കണ്ടപ്പോൾ അതിലൊരാളായ ജ്യോതിക്ക് ഒരു ആഗ്രഹം. സിനിമാ ഡയലോഗ് നേരിട്ട് കേൾക്കണം. സിനിമയിലെ തന്നെ വേണമെന്ന് നിർബന്ധമാണോ മറ്റൊരു ഡയലോഗ് പറഞ്ഞാൽ പോരെ എന്ന് സുരേഷ് ഗോപി. അത് മതി എന്ന് ജ്യോതിയും. അങ്ങനെ 'ദേ പോയി ദാ വന്നു' എന്ന ഡയലോഗ് സുരേഷ് ഗോപി പറഞ്ഞു. ഉടനെ ജ്യോതിക്ക് പോ പുല്ലേ എന്ന ഡയലോഗ് കേൾക്കണം. പോ പുല്ലേ എന്നല്ല 'പ്ഫ പുല്ലേ ' എന്നാണ് എന്ന് പറഞ്ഞു സിനിമയിലേ പോലെ ഡയലോഗ് പറഞ്ഞു. ഇതോടെ എല്ലാവരും ആഹ്ലാദത്തിലായി. മിക്ക ഇടങ്ങളിലും താരത്തെ നേരിട്ട് കണ്ടതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും. ശരണാലയങ്ങളിൽ വിഷു ദിവസം എല്ലാവർക്കുമൊപ്പം സദ്യ കഴിക്കുമെന്ന് വാക്കു നൽകിയാണ് മടങ്ങിയത്.

രാവിലെ ശക്തന്മാർക്കറ്റും അരിയങ്ങാടിയും സന്ദർശിച്ചു. അയ്യന്തോൾ മാതാഅമൃതാനന്ദമയി മഠത്തിന്റെ ബ്രഹ്മസ്ഥാനത്ത് പോയി അമൃതാനന്ദമയിയെ സന്ദർശിച്ച് സുരേഷ് ഗോപി അനുഗ്രഹം വാങ്ങി. രാവിലെ 10.30 ന് അമൃതാനന്ദമയിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി. തുടർന്ന് 11 മണിക്ക് സ്റ്റേജിലെത്തി സത്സംഗത്തിനെത്തിയ അമ്മയെ സുരേഷ് ഗോപി ഹാരമണിയിച്ചു. സ്റ്റേജിലെത്തിയ സുരേഷ്ഗോപിക്ക് വൻകരഘോഷത്തോടെ അമ്മയുടെ ഭക്തർ സ്വീകരിച്ചു.

പിന്നീട് പുല്ലുവഴി ലക്ഷ്മി മിൽസ് സന്ദർശിച്ചു. മില്ലിലെ തൊഴിലാളികൾ സുരേഷ് ഗോപിയെ സ്വീകരിച്ചു. മില്ലിൽ നേരിടുന്ന പ്രശ്‌നങ്ങൾ തൊഴിലാളികൾ സുരേഷ് ഗോപിയെ ധരിപ്പിച്ചു ഉച്ചത്തിരിഞ്ഞ് 4 മണിക്ക് ഹോട്ടൽ വൃന്ദാവനിൽ നടന്ന വനിതാ സംഗമം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു നൂറു കണക്കിന് വനിതകളാണ് സംഗമത്തിൽ പങ്കെടുത്തു. വൈകീട്ട് കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം, പൂങ്കുന്നം സീതാരാമ ക്ഷേത്രത്തിലെ ശ്രീരാമനവമി ആഘോഷത്തിലും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP