Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഞ്ചാവും മാരകായുധങ്ങളുമായി മൂന്ന് യുവാക്കൾ പിടിയിൽ; സീ ആൻഡ് ഹിൽ വ്യൂ ഹോട്ടലിൽ നിന്ന് പ്രതികളെ പൊക്കിയത് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്; സുഹൃത്തുക്കളായ മൂന്ന് പേർ കച്ചവടം നടത്തിയത് ആഡംബര ജീവിതം നയിക്കാൻ; പ്രതികൾ ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് പ്രാഥമിക വിവരം

കഞ്ചാവും മാരകായുധങ്ങളുമായി മൂന്ന് യുവാക്കൾ പിടിയിൽ; സീ ആൻഡ് ഹിൽ വ്യൂ ഹോട്ടലിൽ നിന്ന് പ്രതികളെ പൊക്കിയത് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്; സുഹൃത്തുക്കളായ മൂന്ന് പേർ കച്ചവടം നടത്തിയത് ആഡംബര ജീവിതം നയിക്കാൻ; പ്രതികൾ ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് പ്രാഥമിക വിവരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹോട്ടലുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടത്തുന്ന സംഘം പൊലീസ് പിടിയിൽ. കോവളം സർക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ വിദ്യാധിരാജ് ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പേർ പിടിയിലായത്. ഇവരിൽ നിന്ന് കഞ്ചാവും വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വിഴിഞ്ഞം സ്വദേശി ഷിയാസ് (31) മുട്ടയ്ക്കാട് സ്വദേശി ഹരി കൃഷ്ണൻ (25), തൊഴിച്ചാൽ സ്വദേശി അമൽ (25) എന്നിവരെയാണ് ഹോട്ടൽ സീ ആൻഡ് ഹിൽ വ്യൂവിൽ നിന്ന് പൊലീസ് പിടികൂടിയത്.

പ്രതികൾ മൂന്ന് പേരും സുഹൃത്തുക്കളാണ്. പ്രതികൾ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് എന്നാണ് പ്രാധമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ് എന്ന് കോവളം എസ്‌ഐ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കോവളം വിഴിഞ്ഞം എന്നീ പ്രദേശങ്ങളിലെ വിനോദ സഞ്ചാരികൾക്കും യുവാക്കളുമായിരുന്നു ഇവരുടെ സ്ഥിരം കസ്റ്റമേഴ്‌സ് എന്നും പൊലീസ് പറയുന്നു. കഞ്ചാവ് വിൽപ്പനയിൽ നിന്ന് കിട്ടുന്ന പണം ഉപയോഗിച്ച് പ്രതികൾ ആഡംബര ജീവിതം നയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP