Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പറത്താൻ ആകെ 11 വിമാനങ്ങൾ മാത്രം; അന്താരാഷ്ട്ര സർവീസുകൾ നിർത്തലാക്കിയത് തിങ്കളാഴ്ച വരെ നീട്ടി; കടം കയറി വശംകെട്ടതോടെ ശമ്പളമില്ലാതെ പണിയെടുത്ത് വലഞ്ഞ് ജീവനാക്കാർ; ചെയർമാൻ നരേശ് ഗോയൽ കൂടി രാജിവച്ചതോടെ പ്രതിസന്ധി ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

പറത്താൻ ആകെ 11 വിമാനങ്ങൾ മാത്രം; അന്താരാഷ്ട്ര സർവീസുകൾ നിർത്തലാക്കിയത് തിങ്കളാഴ്ച വരെ നീട്ടി; കടം കയറി വശംകെട്ടതോടെ ശമ്പളമില്ലാതെ പണിയെടുത്ത് വലഞ്ഞ് ജീവനാക്കാർ; ചെയർമാൻ നരേശ് ഗോയൽ കൂടി രാജിവച്ചതോടെ പ്രതിസന്ധി ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കടം കയറി വലഞ്ഞ് ജെറ്റ് എയർവേയ്‌സിന്റെ ഭാവി അനിശ്ചിത്വത്തിലായതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര യോഗം വിളിച്ചു.പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.

20 ൽ താഴെ വിമാനങ്ങളുമായി സർവീസ് തുടരുന്ന ജെറ്റി എയർവേയ്‌സിന്റെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. യാത്രക്കാർക്ക് അസൗകര്യങ്ങൾ പരമാവധി കുറയ്ക്കാനും സുരക്ഷ ഉറപ്പിക്കാനും നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 11 വിമാനങ്ങളുമായി പറക്കുന്ന ജെറ്റ് എയർവേയ്‌സിനോട് യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഗണിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും വ്യോമയാന സെക്രട്ടറി അറിയിച്ചു. അന്താരാഷ്ട്ര സർവീസുകൾ നിർത്തലാക്കിയ നടപടി ജെറ്റ് എയർവേയ്സ് തിങ്കളാഴ്ച വരെ നീട്ടിയിരിക്കുകയാണ്. വ്യാഴാഴ്ചയാണ് ജെറ്റ് എയർവേയ്സ് അന്താരാഷ്ട്ര സർവീസുകൾ നിർത്തിവച്ചത്. നേരത്തെയും ജെറ്റ് എയർവേയ്സ് നിരവധി സർവീസുകൾ നിർത്തലാക്കിയിരുന്നു.

കടുത്ത പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ കഴിഞ്ഞ മാസം ജെറ്റ് എയർവേയ്സിന്റെ അബുദാബി സർവീസ് നിർത്തിയിരുന്നു. മാർച്ച് 19നാണ് അബുദാബി സർവീസ് നിർത്തിയത്. മുംബൈ, ഡൽഹി സെക്ടറുകളിലേക്ക് ജെറ്റ് എയർവേയ്സുകളിൽ നിന്ന് പ്രതിദിന സർവീസ് ഉണ്ടായിരുന്നു. അതിനിടെ പ്രതിസന്ധി കടുപ്പിച്ച് കൊണ്ട് ജെറ്റ് എയർവേയ്സിന് ഇന്ധനം നൽകുന്നത് ഐ.ഒ.സി നിർത്തിവയ്ക്കുയും ചെയ്തു. 119 വിമാനങ്ങൾ ജെറ്റ് എയർവേയ്സിന്റെ ഉടമസ്ഥതയിലുണ്ട്. ഇതിൽ 54 വിമാനങ്ങൾ കഴിഞ്ഞ മാസം സർവീസ് മുടങ്ങിയിരുന്നു. അറ്റകുറ്റ പണികൾക്കായി 24 വിമാനങ്ങൾ നേരത്തെ സർവീസ് നിർത്തുകയും ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജെറ്റ് എയർവേയ്സ് കമ്പനിയിലെ ജീവനക്കാരുടെ ശമ്പളവും കടപ്പത്ര ഉടമകളുടെ പലിശയും മുടങ്ങിയിരിക്കുകയാണ്.

പ്രതിസന്ധി രൂക്ഷമായതോടെ ജെറ്റ് എയർവേയ്സ് ചെയർമാൻ നരേഷ് ഗോയൽ രാജിവച്ചിരുന്നു. നരേഷ് ഗോയലിന് പിന്നാലെ ഭാര്യ അനിതാ ഗോയലും രാജിവച്ചു. ഇരുവരുടെയും ഓഹരികൾ വിട്ടുകിട്ടുന്നതോടെ കമ്പനിക്ക് 1500 കോടി രൂപ കമ്പനിക്ക് ലഭിക്കുമെന്നാണ് വിലയിരുത്തൽ. 100 കോടി ഡോളറിന്റെ കടമാണ് ജെറ്റ് എയർവേയ്സിനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP