Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹത്തിന് സദ്യയ്ക്ക് പുറമേ ബിഎസ്എൻഎൽ സിംകാർഡും ഫ്രീ; പോരുമ്പോൾ ഐഡികാർഡിന്റെ പകർപ്പ് കൂടി കൊണ്ടുവരണം: ക്ഷണക്കത്തിന്റെ അടിയിലെ വാചകം കണ്ട് അമ്പരന്ന് അതിഥികൾ; സംഗതി ഫോട്ടോഷോപ്പാണോയെന്ന് ചോദിച്ചപ്പോൾ അല്ലെന്ന് ഗോപാലകൃഷ്ണപിള്ളയുടെ മറുപടി; മകളുടെ വിവാഹനാളിലെ ജീവനക്കാരന്റെ ദൗത്യത്തിന് സഹായവുമായി ബിഎസ്എൻഎല്ലും റെഡി

വിവാഹത്തിന് സദ്യയ്ക്ക് പുറമേ ബിഎസ്എൻഎൽ സിംകാർഡും ഫ്രീ; പോരുമ്പോൾ ഐഡികാർഡിന്റെ പകർപ്പ് കൂടി കൊണ്ടുവരണം: ക്ഷണക്കത്തിന്റെ അടിയിലെ വാചകം കണ്ട് അമ്പരന്ന് അതിഥികൾ; സംഗതി ഫോട്ടോഷോപ്പാണോയെന്ന് ചോദിച്ചപ്പോൾ അല്ലെന്ന് ഗോപാലകൃഷ്ണപിള്ളയുടെ മറുപടി; മകളുടെ വിവാഹനാളിലെ ജീവനക്കാരന്റെ ദൗത്യത്തിന് സഹായവുമായി ബിഎസ്എൻഎല്ലും റെഡി

എം മനോജ് കുമാർ

തിരുവനന്തപുരം: മകളുടെ വിവാഹത്തിന് ബിഎസ്എൻഎൽ സിം സൗജന്യമായി നൽകാൻ ബിഎസ്എൻഎൽ ജീവനക്കാരന്റെ തീരുമാനം. നാല് പതിറ്റാണ്ട് താൻ ജോലി ചെയ്യുന്ന ബിഎസ്എൻഎല്ലിനോടുള്ള ഐക്യദാർഢ്യം എന്ന നിലയിലാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട മകളുടെ വിവാഹത്തിന് ബിഎസ്എൻഎൽ സിം തന്നെ സൗജന്യമായി നൽകാൻ ബിഎസ്എൻഎല്ലിലെ ഫോൺ ടെക്നീഷ്യൻ ആയ ഗോപാലകൃഷ്ണപിള്ള തീരുമാനിക്കുന്നത്. ഈ തീരുമാനം പ്രഖ്യാപിക്കുക മാത്രമല്ല മകളുടെ വിവാഹക്ഷണക്കത്തിന്റെ ഏറ്റവും അടിയിലായി വരയിട്ട ശേഷം ഇത് അച്ചടിച്ച് ചേർക്കുക കൂടി ചെയ്തു ഗോപാലകൃഷ്ണപിള്ള.

വിവാഹക്ഷണക്കത്തിൽ ബിഎസ്എൻഎൽ സിം ഫ്രീ എന്ന വാചകം കണ്ടപ്പോൾ ക്ഷണക്കത്ത് ലഭിച്ചവർക്ക് എല്ലാം അത് ഒരു പുതുമയായി തോന്നുകയും ചെയ്തു. പലരും സംഭവം സത്യമാണോ എന്ന് ഗോപാലകൃഷ്ണപിള്ളയോട് ചോദിക്കുകയും ചെയ്തു. വിവാഹ ക്ഷണക്കത്തിൽ പല പുതുമകളും കണ്ടവർക്ക് ബിഎസ്എൻഎൽ സിം ഒരു പുതിയ അനുഭവമാകുകയും ചെയ്തു. വിവാഹ ക്ഷണക്കത്തിൽ ഫോട്ടോ ഷോപ്പ് ആയി ചേർത്തതാണോ ബിഎസ്എൻഎൽ സിം എന്ന് സംശയം വന്നതുകൊണ്ടാണ് ഗോപാലകൃഷ്ണപിള്ളയ്ക്ക് ഫോൺ വിളികൾ എത്തിയത്. ബിഎസ്എൻഎല്ലിനോടുള്ള ഐക്യദാർഢ്യം തന്നെയാണ് ഈ നടപടി എന്ന് വിശദീകരിക്കാൻ പിള്ളയ്ക്ക് ഒട്ടും മടി തോന്നിയതുമില്ല.

പിള്ളയുടെ മകളായ കാഞ്ചന ഗോപാലും ശ്രീരാജുമാണ് മെയ് ഒന്നിന് തൊഴിലാളി ദിനത്തിൽ ആറ്റിങ്ങൽ മാമത്തെ പൂജാ കൺവെൻഷൻ സെന്ററിൽ വെച്ച് വിവാഹിതരാകുന്നത്. ഈ ക്ഷണക്കത്തിലാണ് ഏറ്റവും ഒടുവിലായി ബിഎസ്എൻഎൽ സിം ഫ്രീ എന്ന് പിള്ള അനൗൺസ് ചെയ്യുന്നത്. സിം സൗജന്യമായി ലഭ്യമാകാൻ ഒരു ഐഡി പ്രൂഫ് കൂടി ലഭ്യമാക്കണം എന്ന അറിയിപ്പും ഈ വാചകങ്ങളിലുണ്ട്. 'അത് ഫോട്ടോ ഷോപ്പ് ഒന്നുമല്ല. ബിഎസ്എൽ ജീവനക്കാരൻ ആയതിനാൽ ബിഎസ്എൻഎൽ സ്‌കീം ഇവിടെയും ലഭ്യമാക്കിയതാണ്.

എനിക്ക് മാത്രമല്ല ബിഎസ്എൻഎല്ലിന് കൂടി സന്തോഷമായ കാര്യമാണിത്. പ്രൊപ്പോസൽ ബിഎസ്എൻഎൽ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്- ഗോപാലകൃഷ്ണപിള്ള മറുനാടനോട് പറഞ്ഞു. എത്ര സിം വേണമെങ്കിലും നൽകാം എന്നാണ് ബിഎസ്എൽ അറിയിച്ചത്. പോങ്ങുംമൂട് ഓഫീസിൽ ടെക്നീഷ്യൻ ആയ പിള്ള പറയുന്നു. സിം സൗജന്യമായി നൽകാനാണ് ഐഡി കാർഡ് കോപ്പികൂടി ലഭ്യമാക്കണം എന്ന് ക്ഷണക്കത്തിൽ പറയുന്നത്. ബിഎസ്എൻആളുകൾ വരും. സിം വിതരണത്തിനുള്ള സംവിധാനങ്ങൾ ബിഎസ്എൻഎൽ ഏർപ്പെടുത്തും-പിള്ള പറയുന്നു.

ഇന്ത്യയിൽ ബിഎസ്എൻഎല്ലിന്റെ ഏറ്റവും ലാഭകരമായ സർക്കിൾ ആണ് കേരളത്തിലേത്. ബിഎസ്എൻഎല്ലിന്റെ പല സർക്കിളുകളിലെയും ശമ്പളം മുടങ്ങിയിരിക്കുകയാണ്. ബാങ്കുകളിൽ നിന്ന് ലോൺ എടുക്കാൻ കേന്ദ്ര സർക്കാർ സമ്മതം മൂളാത്തതാണ് പല സർക്കിളുകളിലേയും ശമ്പളം മുടങ്ങാൻ കാരണം. ഈ സംസ്ഥാനങ്ങളിൽ ബിഎസ്എൻഎൽ കനത്ത നഷ്ടത്തിലാണ്. പക്ഷെ ഈ തകർച്ച കേരളത്തെ ബാധിച്ചില്ല. ജീവനക്കാരുടെ ഈ അർപ്പണബോധം തന്നെയാണ് കേരളാ സർക്കിളിൽ ബിഎസ്എൻഎല്ലിനെ തുണച്ചത്. ഇപ്പോൾ മകളുടെ വിവാഹദിനത്തിൽ കൂടി ബിഎസ്എൻഎൽ ജീവനക്കാർ ജനങ്ങളെ ബിഎസ്എല്ലുമായി അടുപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP